ശ്രീകുമാർ ഉണ്ണിത്താൻ✍
ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണം നാളെ ശനിയാഴ്ച , സെപ്റ്റംബർ 9 ആം തീയതി 11 മണിമുതല്‍ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ(475 West Hartsdale Ave , Hartsdale , NY ) വെച്ച് നടക്കുബോൾ അതിൽ പങ്കെടുക്കാൻ വിശിഷ്‌ട വ്യക്തികളുടെ ഒരു നിരതന്നെ വെസ്റ്ചെസ്റ്ററിലേക്കു എത്തുന്നു. അമേരിക്കൻ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരോടൊപ്പം വിശിഷ്‌ടവ്യക്തികളും പങ്കെടുക്കുന്നു.
യാതൊരുവിധ എൻട്രൻസ് ഫീസ് ഇല്ലാതെയാണ് ഈ വർഷത്തെ ഓണാഘോഷം .
രാഷ്ട്രീയത്തിലെ കലാകാരിയായ രമ്യ ഹരിദാസ് എം .പി നമ്മളോടൊപ്പം ഓണം ആഘോഷിക്കുന്നു എന്ന പ്രേത്യേകത കൂടിയുണ്ട് . നാടൻ പാട്ടിലും സംഗീതത്തിലും നൃത്തത്തിലും എന്ന് വേണ്ട ഒരു ബഹുമുഖ പ്രതിഭകൂടിയാ ആലത്തൂരിലെ എം .പി ആയ രമ്യ ഹരിദാസ് നമ്മളോടൊപ്പം ആടിയും പാടിയും ഈ ആഘോഷത്തിൽ ഉടനീളം ഉണ്ടായിരിക്കും. നിങ്ങളെ ഓരോരുത്തരെ കാണുവാനും പരിചയപ്പെടാനും അവരും ആഗ്രഹിക്കുന്നു. നിങ്ങളും എത്തും ഞങ്ങളും പ്രേതിഷിക്കുന്നു.
മുൻ ഐ ജി IPS യും ഈ ആഘോഷത്തിൽ നമ്മളോടൊപ്പം ഉണ്ടായിരിക്കും. കേരളാ പോലീസിലെ കാക്കിക്കുളിലെ കലാകാരൻ ആയിരുന്ന അദ്ദേഹം നമ്മൊളൊടൊപ്പം കൂടി ഈ ആഘോഷപരിപാടി വർണ്ണാഭമാക്കുന്നു എന്ന പ്രേത്യേകത കൂടിയുണ്ട് ഈ ഓണത്തിന്. അദ്ദേഹത്തിന്റെ സാനിധ്യവും ഈ ഓണാഘോഷം വെത്യസ്ഥമാക്കും. അദ്ദേഹത്തിന്റെ അനുഭവ കഥ കേൾവിക്കാർക്കു പ്രിയങ്കരം ആണ് .
അമേരിക്കയിലെ പ്രമുഖ ചാരിറ്റി പ്രവർത്തകനും സമുഖ്യ പ്രവർത്തകനുമായ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഈ ആഘോഷ പരിപാടികളിൽ നമ്മളോടൊപ്പം ഈ ഓണാഘോഷം ധന്യമാക്കാൻ എത്തുന്നു . വെസ്റ്ചെസ്റ്റർ ഓണത്തിൽ ഈ വർഷം പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ ഉറപ്പു തന്നിരുന്നു . അദ്ദേഹത്തിന്റെ സാനിധ്യവും ഈ ആഘോഷ പരിപാടിക്ക് മാറ്റുകൂട്ടും.
പ്രമുഖ സമുഖ്യ പ്രവർത്തകനായ ഫോമാ പ്രസിഡന്റ് ഡോ . ജേക്കബ് തോമസും വെസ്റ്ചെസ്റ്റർ ഓണത്തിൽ പങ്കെടുക്കുന്നു. ഈ വർഷത്തെ ഓണാഘോഷത്തിൽ. ഫൊക്കാന ഫോമാ പ്രസിഡന്റുമാർ ഒരേ വേദിയിൽ എത്തുന്ന എന്ന പ്രേത്യേകത കൂടിയുണ്ട് ഈ ആഘോഷത്തിന്. ഡോ . ജേക്കബ് തോമസിന്റെ സാനിധ്യവും ഈ ഓണാഘോഷം ധന്യമാക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഈ ഓണാഘോഷം അടിച്ചു പൊളിക്കാനായി നമ്മളോടൊപ്പം വളരെ അധികം കലാകാരൻ മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് , അവരിൽ പ്രമുഖരായ ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് ആയ ദേവിക നായരും ലിസ ജോസഫ് ഉം ആണ് നിർത്തങ്ങൾ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് . മെഗാ തിരുവാതിരയും വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ് അത് അണിയിച്ചു ഒരുക്കുന്നത് ട്രൈസ്റ്റേറ്റിലെ പ്രസിദ്ധ ഡാൻസർ ആയ ബിന്ധ്യ ശബരിയോടൊപ്പം ഷീജ നിഷാദ് ആണ് പിന്നിൽ പ്രവർത്തിക്കുന്നത് . കൊച്ചിൻ കലാഭവന്റെ ഒരു പറ്റം കലാകാരന്മാരും നമ്മുടെ സ്വന്തം തഹസിൽ മുഹമ്മദും, ജനിയാ പീറ്ററും തുടങ്ങി നിരവധി കലാകാരൻമാർ കലയുടെ കേളികൾ ഉണർത്തുബോൾ നമ്മുടെ ഓണാഘോഷം വെത്യസ്തമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല . അങ്ങനെ ഒത്തിരി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. ഈ വർഷത്തെ ഓണം അത്ര വിപുലമായ രീതിയിൽ ആണ് നടത്തുന്നത് . ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു .
ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. ഇത് കണ്ടറിഞ്ഞു ന്യൂയോർക്കിലെ പ്രസിദ്ധമായ മുന്ന് റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. വെസ്റ്ചെസ്റ്ററിന്റെ ഓണവും ഓണസദ്യയും എന്നും അമേരിക്കൻ മലയാളികൾക്ക് ഇടയിൽ പ്രസിദ്ധമാണ്.
ഈ വര്‍ഷത്തെ ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സാനിധ്യം സാദരം അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വർക്കി , ജോയിന്റ് സെക്രട്ടറി കെ . ജെ . ജനാർദ്ദനൻ ,ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു , ജോയി ഇട്ടൻ , ജോൺ സി വർഗീസ് , തോമസ് കോശി ,ശ്രീകുമാർ ഉണ്ണിത്താൻ ,വർഗീസ് എം കുര്യൻ , എ .വി വര്ഗീസ് , നിരീഷ് ഉമ്മൻ , ചാക്കോ പി ജോർജ് , ഇട്ടൂപ് കണ്ടംകുളം , സുരേന്ദ്രൻ നായർ , കെ . കെ . ജോൺസൻ , ജോയ് ഡാനിയേൽ , തോമസ് ഉമ്മൻ , ലിബിൻ ജോൺ , ആൽവിൻ നമ്പ്യാമ്പറമ്പിൽ , ഗണേഷ് നായർ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ രാജ് തോമസ് , കെ.ജെ .ഗ്രഗറി , രാജൻ ടി ജേക്കബ് , കുരിയാക്കോസ് വർഗീസ് , വിവിധ ഫോറം ചെയെർസ് ആയ ലീന ആലപ്പാട്ട് ,ഷൈനി ഷാജൻ , മാത്യു ജോസഫ് , ലിജോ ജോൺഎന്നിവരും അറിയിച്ചു.