കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വർണ്ണപ്പണിക്കാരനാണ് സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ച് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ മാസ്കിന് 2.75 ലക്ഷം രൂപ.
സിൽവർ മാസ്കിന് 15,000 രൂപയുമാണ് വില. 0.06 മില്ലിമീറ്റർ നേർത്ത സ്വർണ്ണം, വെള്ളി നൂലുകൾ ഉപയോഗിച്ചാണ് മാസ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വർണ്ണപ്പണിക്കാരനായ രാധാകൃഷ്ണൻ സുന്ദരം ആചാര്യയാണ് ഈ സ്വർണ മാസ്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സാധാരണക്കാരന് ഈ മാസ്കുകൾ ധരിക്കാൻ കഴിയില്ലെന്നും എന്നാൽ സമ്പന്നർക്ക് വിവാഹങ്ങൾക്കും മറ്റും ഇവ ഉപയോഗിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒമ്പത് ഓർഡറുകൾ രാധാകൃഷ്ണനെ തേടി എത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളതാണെന്നും ആചാര്യ പറഞ്ഞു.
ഒരു മാസ്ക് തയ്യാറാക്കാൻ ഏഴ് ദിവസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമാണ് മാസ്ക്കിന്റെ നിർമ്മാണത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.