രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

വഴി നിറയെ ചെറു കുഴികൾ
ചതിക്കുഴികൾ
അതിൽ വീണ് തകരുന്നു
ജീവിതങ്ങൾ
കളി മറന്നു കളിക്കുന്ന
കളിക്കളങ്ങൾ
കളിയാക്കി ചിരിക്കുന്നു
കാലം മുന്നിൽ
നിറഞാഞൊഴുകു. കണ്ണുകളിൽ
കറുത്ത സൂര്യൻ
നിണമണിഞ്ഞ കാലുകളിൽ
ചങ്ങലകൾ
നിലവിളക്കിൽ എരിയുന്നു
കരിന്തിരികൾ
നിലവിളികളിൽ ഒളിക്കുന്നു
പ്രാർത്ഥനകൾ
വഴിവിളക്കുകൾ എത്തി നോക്കും
വഴിത്താരകൾ
മടി പിടിച്ചു നടന്നു നീങ്ങും
പകൽക്കിനാക്കൾ
ചിറകടിച്ചു പറന്നകലും
സങ്കൽപ്പങ്ങൾ
അകലങ്ങളിൽ വീണുടയും
മൗനഗീതങ്ങൾ
കവിൾ ഒട്ടിയ മുഖങ്ങളിൽ
നിസംഗതകൾ
കരി പിടിച്ച നെഞ്ചിനുള്ളിൽ
നെടുവീർപ്പുകൾ
വഴി നിറയെ ചെറു കുഴികൾ
ചതിക്കുഴികൾ
അതിൽ വീണ് തകരുന്നു
ജീവിതങ്ങൾ

മോഹനൻ താഴത്തേതിൽ

By ivayana