രചന : ശ്രീനിവാസൻ വിതുര✍
തേങ്ങിക്കരയുന്നു മൂകമായി
കൂട്ടിലടച്ചൊരാ, പൈങ്കിളിയും.
അമ്മതൻചൂടത്, മാറുംമുമ്പേ
ക്കെണിയിലകപ്പെട്ട കുഞ്ഞിക്കിളി.
കാലംക്കുറിച്ചൊരാ, വിധിയറിഞ്ഞ്
കേഴുന്നൊരോമന പൈങ്കിളിയും.
മൃഷ്ടാന്നമേറെ, ലഭിക്കുകിലും
മൃത്യു വരിക്കാൻ കൊതിക്കയല്ലോ!
അമ്മതൻ സ്നേഹത്തിനൊപ്പമൊന്നും
കിട്ടില്ല, പകരമായ് വച്ചീടുവാൻ.
തേനൊഴുക്കീടിലും, പാലൊഴുക്കീടിലും
പാരിലായെന്നു,മടിമതന്നെ.
തന്നുടെ,ദുർവിധിയോർത്തിതെന്നും
പൊട്ടിക്കരയുന്നതാര് കാണും?
മോചനമപ്രാപ്യമായ, നാളിൽ
മോഹങ്ങളെല്ലാം വെടിഞ്ഞുവല്ലോ!