രചന : സുരേഷ് പൊൻകുന്നം ✍

ഞെട്ടിത്തരിക്കുന്നു കാകൻ
താൻ…
കൊത്തിവലിക്കും ശവം ചിരിക്കെ…
മൊട്ടിട്ടു വന്ന പ്രണയമതിനെയും
കൊത്തിനുറുക്കിയ
സദാചാര നാറികൾ..
ദൈവമേ കൈതൊഴാം
കേക്കുമാറാകണം
കാക്കുമാറാകണമങ്ങനെ
നിത്യവും പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്
തൻമനം ശുദ്ധമാക്ക്യോൾ..
ഹാ മൃത്യുവെ പുൽകി കിടക്കുന്നു
നഗ്നം നടു റോഡിലിൽ…….
ഇതെന്ത് ലോകം
നഗ്നമാം മേനിയിൽ കീറിപ്പറിഞ്ഞതാം
മേൽവസ്ത്രങ്ങളങ്ങിങ്ങ് മാത്രമായി…
ഹാ.. മർത്യാ നീയെത്ര മ്ലേച്ഛൻ…..
ശവപ്പറമ്പിൽ മേവും കഴുകനോ നീ
കീറിപ്പറിഞ്ഞതാമീ പെൺശവത്തെയും
നീ…
ഭോഗിച്ച് ഭോഗിച്ച് ദാഹം ശമിപ്പിപ്പൂ..
കാകനവളുടെ കൺകളിൽ നോക്കവേ
നീല നക്ഷത്രമൊന്ന് ഹായ് പറഞ്ഞോ..
നേരുകേടിന്റെയാ ചേരിപ്പുറമ്പോക്കിൽ
നീ കളിക്കുന്നു കാലം…
നീയും ദുഷ്ടൻ..
കാലകത്തിപ്പകുത്ത് പകുത്തപ്പോൾ
നാരുപോലങ്ങനെ കീറിപ്പോയോൾ
നാലാള് ഭോഗിച്ചു
നാ പിന്നെയും നക്കി
കാലനെപ്പോലും കരയിച്ചതിന്നവൾ
ഇന്നിതാ നായും നരിയും
കാമപ്പിശാചും നക്കി നക്കിത്തുടയ്ക്കുന്നു
കാലിടുക്കിലെ ചോര കാമഗന്ധം
ഞെട്ടിത്തരിക്കുന്നു കാലനും…..
ഹാ കാലനും കണ്ണീര് തൂവുന്നു…
ഞെട്ടിത്തരിക്കുന്നിതാ കാകൻ
താൻ…
കൊത്തിവലിക്കും ശവം ചിരിക്കെ…
ഉൾത്തുടിപ്പാണോ
ശവച്ചുണ്ടിലെയാച്ചിരി- അതോവതീ
നന്ദിയില്ലാത്തൊരീ നാടിനെ നോക്കി
ആക്കിച്ചിരിച്ചതോ…

സുരേഷ് പൊൻകുന്നം

By ivayana