രചന : അനിയൻ പുലികേർഴ് ✍
പതിവായെത്തുന്ന കാറ്റു മൂളുന്നത്
പാദസരത്തിൻ്റെ മണിനാദമോ
പ്രണയവർണപ്പൂ വിതളുകളോ
പറയാൻ മടിക്കേണ്ട പാതിയിൽ
നിർത്തേണ്ട പരിഭവമതല്ലല്ലോ
പറയൂ പറയൂ പതറാതെ
പലതും കേൾക്കാൻ കൊതിച്ചതല്ലേ
പലരും പലതും പറഞ്ഞിട്ടും
പിൻമാറാനി മനസ്സുണ്ടോ
പ്രണയം മനസ്സിൽ നിറയട്ടെ
പറഞ്ഞതൊന്നുമിനി മറക്കേണ്ട
പുതുമൊഴി മധുര മതാകട്ടെ
പിറക്കാനിനിയും സ്വപ്നങ്ങൾ
പടരട്ടെ അതു മുഴുത്തിങ്കളായ്
പല വഴി വന്നവരാണെന്നാലും
പതിവിലുമേറെ അഴകല്ലേ
പുരികക്കൊടി ക ളു യർത്തേണ്ട
പാതിമിഴികളായ് നില്ക്കേണ്ട
പൂർണമനസ്സാൽ ഒഴുകട്ടെ
പുതിയ പ്രണയങ്ങൾ പൂക്കട്ടെ