രചന : നരേന്‍..✍
തലവരയുടെ പിന്നാം പുറത്ത് കൂടിയാണ് നീയന്ന് കയറിവന്നത്..
ഒരിക്കലും തളിര്‍ക്കാതിരുന്നെന്‍ ഉടലില്‍ നീ വസന്തം വരച്ചുവച്ചു ഒരിക്കലും പൂക്കാത്തയെന്‍റെ ഹൃദയത്തില്‍ പൂന്തേന്‍ ചുരത്തി മധുരംനിറച്ചു
നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയില്‍ ഒറ്റപ്പെട്ടവനായ് വിധിയുടെ ബഫൂണ്‍ കളിയില്‍ പരിഹാസ്യനായ് ഞാനെന്നേ മരിച്ചവനായിരുന്നൂ ദുരിതകാലങ്ങുടെ മുള്‍പടര്‍പ്പുകളില്‍ പെട്ട് ഉടല്‍ മുറിഞ്ഞ് ഉയിര്‍ കീറി ചത്തൊടുങ്ങിയവന്‍റെ ജാതകം നിന്നെകൊണ്ടുമാത്രമല്ല മറ്റാരെകൊണ്ടും തിരുത്താനാവില്ലന്ന് ഞാനന്നേ പറഞ്ഞതല്ലേ….
നിനക്ക് നിന്‍റെ വഴികളുണ്ട് നിനക്ക് നിന്‍റെ ജീവിതമില്ലെ അതുകൊണ്ട് പൊയ്ക്കൊള്ളുക എന്ന് പറഞ്ഞതല്ലേ….
നിനക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു ആട്ടിയോടിച്ചാലും ഞാനെങ്ങും പോകില്ലന്ന് മരണം വരെ ഒരുമിച്ചാവുമെന്ന്….
വാക്കും വാഗ്ദാനങ്ങളുമേറെ തന്ന് പലപ്പോഴും നീയെന്നെ വിഡ്ഢിയാക്കുകയയിരുന്നോ…
തലവര മാറ്റുകയല്ല നീ ചെയ്തത്
ഉള്ളവരയെ മുറിച്ച് പലകഷ്ണങ്ങളാക്കീ…
വികൃതമാക്കി
ഹേ പ്രണയമേ…..
നീ എന്‍റെ മാത്രമായിരിക്കണമായിരുന്നൂ…
അവസരങ്ങള്‍ക്കൊത്ത് നീ നിറം മാറി
വാക്കുകളും വാഗ്ദാനങ്ങളും മറന്നൂ
ആളും തരവും നോക്കിനീ ഒഴിഞ്ഞ് മാറി ഒളിച്ച്കളി തുടങ്ങി….
കുപ്പായം മാറുംപോലെ സ്വഭാവംമാറി…
നിനക്ക് തമാശമാത്രമായൊരു സ്ഥിരതയില്ലാത്ത ഇടങ്ങളിലൂടെ നീ നടന്നോണ്ടേയിരുന്നൂ….
നിനക്ക് വേണ്ടി ഞാന്‍ എന്‍റെ ജീവിതം മറന്നു എന്നെ ആശ്രയിച്ചവരെ മറന്നു
പരിസരം മറന്നു സുഖസന്തോഷങ്ങള്‍ നിന്നില്‍ മാത്രമേയുള്ളു എന്ന മൂഢ ചിന്തയില്‍ എന്‍റെ ജീവിതം സുരക്ഷിതമല്ലാതാക്കീ…നീയാണ് ലോകം നീയാണ് സ്വര്‍ഗം എന്ന ചിന്തയില്‍ നിന്നില്‍ മാത്രം ഞാനൊതുങ്ങി സമയവും നേരവും കാലവും നിന്നിലേക്ക് മാത്രം ഒതുക്കി….നീയ്യോ…നീ നിന്‍റെ ജീവിതം വിട്ട് കളിച്ചില്ല കള്ളത്തരങ്ങളുടെ കാപഠ്യങ്ങളുടെ
വേഷം കെട്ടലുകളുടെ ചതിയുടെ വഞ്ചനയുടെ ഭാവമാറ്റങ്ങള്‍ പ്രദര്‍ശ്ശിച്ചുകാണ്ടേയിരുന്നൂ…
എന്നില്‍ നിന്ന് മാത്രമല്ല നീ സുഖവും സന്തോഷവും നേടിയത്….എന്നിലുറക്കാതെ മറ്റ് മണ്ണിലേക്കും നീ വേരിറക്കി…നിനക്ക്പടര്‍ന്നേറാന്‍ നീരും ചോരയും മാംസവും എന്നില്‍ മാത്രമല്ലല്ലോ നീ തേടിയത്….
ഹേ പ്രണയമേ..ഞാനിവിടെ ചത്തൊടുങ്ങാം വരരുതിനി
വിഡ്ഢിയാക്കാന്‍ കുത്തിനോവിക്കാന്‍ നഖമാഴ്ത്തിമുറിവേകാന്‍…..
മനസ്സ് മുറിഞ്ഞ് എനിക്കിനിയാത്രവേണ്ടാ…..
പ്രണയമേ ഇനിയീ ജന്മത്തില്‍ എനിക്ക് നിന്നില്‍വിശ്വോസമില്ല ചതിയുടെ വഞ്ചനയുടെ പെരുംനുണയുടെ മാംസമോഹത്തിന്‍റെ കരിങ്കടലായി നീ തിളച്ച് മറിയരുതെന്നില്‍…..
ഞാനെന്‍റെ ഹൃദയം പറിച്ചെറിയുന്നു….അതിലിനി വഞ്ചനയുടെ നിറമണിഞ്ഞ നീയെന്ന പ്രണയമുണ്ടാവില്ല…..
വിട……..