രചന : ചെറുകൂർ ഗോപി✍
കണ്ടതില്ല നാം ഇതുവരെ
കണ്ടു മോഹിച്ചതുമില്ല
ഈ നാൾവരെ.
വാക്കുകൾ
ആശ്വാസ ഗീതികളാമെങ്കിലും
നമ്മെ കേൾക്കുവാൻ
നമുക്കെത്ര നേരം.
കാത്തിരിക്കാൻ നമുക്കാവതില്ല
കാത്തിരിക്കാമെങ്കിലും
നമ്മെ തിരിച്ചറിയുകില്ല.
ചേർത്തുവെക്കാനാവതില്ല
ഈ കരങ്ങളെന്നുമേ
ഓർത്തിരിക്കാൻ നമുക്കില്ല
നല്ലതൊന്നുമെങ്കിലും,
ഓർത്തു പോകുന്നു ഞാൻ
നല് വാക്കുകളേതുമേ.
പാതിയേറെക്കഴിഞ്ഞു പോയ്
ജീവിതം, പാതിയെന്തിനോ
പ്രതീക്ഷകളീവിധം
തീർന്നുപോകെ
രാവുറങ്ങുമ്പോഴും
പുലരി വന്നുണർത്തുമ്പോഴും
നാം അറിഞ്ഞതില്ല.
ബന്ധങ്ങളില്ല
നമ്മിലേതുമെങ്കിലോ
ബന്ധനത്തിലുമല്ല; എങ്കിലും
ബന്ധിച്ചിടുന്നു നമ്മെ,വാക്കുകൾ
ആശ്വാസ ഗീതങ്ങളായി.
Gk… 🖊️