രചന : ഷിബു കണിച്ചുകുളങ്ങര✍

പുത്തനുടുപ്പ്
വേണമെന്ന്
വാശിപിടിച്ച്
കരഞ്ഞോരെനിക്ക്
ഒന്നിന് ഒമ്പതെണ്ണം
വാങ്ങിത്തന്നൂ
എന്റെയച്ഛൻ.
നൽപുടവയില്ലാഞ്ഞാൽ
ഏങ്ങലടിച്ചു പിണങ്ങി
സ്കൂളിൽ പോവാതേ
കുറുമ്പ്
കാട്ടിയിരുന്നൂ ഞാൻ.
എന്നിട്ടോ
സഹപാഠിതൻ
തുന്നലിൻ ഇഴചേരാത്ത
പുടവ ” കണ്ട ഞാൻ
എന്തിനെന്നറിയാതെ
കരഞ്ഞു പോയീ.

ഷിബു കണിച്ചുകുളങ്ങര

By ivayana