രചന : റാം റാം ✍
ചിലർ അങ്ങിനെയാണ് —
നീരുപാധികം നിശബ്ദരായവർ,
നമ്മുടെ ജീവിതത്തിലോട്ടൊരു നാൾ കടന്നു വരും…!
പിന്നെ —
ഇനിയുള്ളോരു ജീവിത കാലം മുഴുവൻ കൂടെ കാണും എന്ന ഉറപ്പ്…
കാർമേഘങ്ങളെ മഴവില്ലിനാൽ കോർത്തു മനോഹരമാക്കും…
ഉച്ച വെയിലിനെ ചാറ്റൽ മഴയാൽ കുതിർക്കും…
കുസൃതി ചിരികളാൽ,
എന്നോ ഉടഞ്ഞു പോയിരുന്നയാ സന്തോഷങ്ങൾക്ക് പുതു ജീവനേകും..!
അങ്ങിനെ നമ്മുടെയാ ലോകം,
അവരിലൊട്ടു മാത്രമായ് ചുരുങ്ങുമ്പോൾ,
ഒരു നാൾ,
ഒരു യാത്രാ മൊഴി പോലും ചൊല്ലാതെയവർ,
നമ്മുടെയാ ജീവിതത്തിൽ നിന്നുമായ്…..
അതെ —
പടിയിറക്കമായിരുന്നില്ല –
പാതി വഴിക്കു വച്ചുള്ള ആ പിന്തിരിഞ്ഞു നോട്ടമാണെന്നും,
ഏറെ ഹൃദയ ഭേദകം..!!