രചന : സുരേഷ് പൊൻകുന്നം ✍

വീട് കരയുന്നുവോ മൂകമായി
ഹാ…. ഒരു നിഴല് പോലുമില്ല..
മുറ്റും നിശ്ശബ്ദതക്കുള്ളിൽ വീട-
വളെത്തിരിയുന്നു,
എങ്ങുപോയി എങ്ങ് പോയി?
അവളുടെ പൊട്ടിച്ചിരി കേട്ടാർത്ത്
ചിരിച്ച മൺഭിത്തികൾ ഭീതി-
യെടെന്നെ നോക്കുന്നു സ്നേഹ
മുറികളിൽ ഭീതി പതുങ്ങുന്നോവോ..
മനുജന്റെ മണമേതുമില്ലാതെ
പാറ്റകൾ പല്ലികൾ കൊച്ച്-
കൊച്ചുറുമ്പുകൾ മരുഭൂമിയി-
ലെന്നപോലുഴറി നടക്കുന്നു..
തിരയുന്നതാരെ നീയിത് മൃതി
വന്നുപോയൊരു വീടിതുഴറാതെ
വഴികളിലലയാതെ കരയാതെ
നീയിങ്ങ് പോരുക മൃതിയോളം
നീയെന്റെ വക്ഷസിലുറങ്ങുക
തെരിയാത്തതൊക്കെയും ജീവിതം
നാമറിയാത്തതൊക്കെയും ജീവിതം
മൂകാമാം വീടെന്നെ നോക്കി വിതുമ്പുന്നു
കാടകം പോലകം ജീവിതം നാടകം.

സുരേഷ് പൊൻകുന്നം

By ivayana