രചന : നരേന്‍ പുലപ്പാറ്റ ✍

ഓര്‍മ്മകളുടെ
അസ്ഥിമാടത്തില്‍ തിരിവച്ച് മിഴിനനച്ച് തൊഴുത് സന്ധ്യ പടിയിറങ്ങിപ്പോയി വേദനയുടെ തീതുള്ളികള്‍ ഇറ്റിച്ചുരുക്കിയ പകലിന്‍റെ ഓര്‍മ്മപെടുത്തലെപ്പോഴും വേര്‍പിരിയലിന്‍റെ ദുഃഖസീമ കാട്ടിതരാറുണ്ട്…
അനന്തമായ് കിടക്കുന്ന വയല്‍ വരമ്പിലേക്ക് ഇരുട്ട് ഒരു ജാരനെപോലെ ഇഴഞ്ഞ് വന്ന് കേറുന്നത് ഉമ്മറത്തിരുന്ന് കാണാം…


ഇന്നും അന്തന്‍ വന്നില്ല ഒരിക്കലും വരാന്‍സാധ്യതയില്ലാത്തൊരാള്‍ക്കുള്ള കാത്തിരിപ്പിന്‍റെ അവസാനാദിവസമായിരുന്നത്. അനന്തന്‍റെ വരവില്ലാതെ ഒരാണ്ടു തികയുകയാണ്
നി ഒരു കാത്തിരിപ്പില്ലന്ന് ജനകിയോട് അച്ഛന്‍ കണിശ്ശമായ്പറഞ്ഞൂ.
അനന്തന്‍ മരണപെട്ടിരക്കാം എന്ന നിഗമനത്തോടെ അവനുള്ള മരണാനന്തരകര്‍മ്മം നടത്തിയതാണേലും ജാനകി അവന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്നു.
ഒരു രണ്ടാം വിവാഹത്തിന് പലരും നിര്‍ബന്ധിച്ചിട്ടും അവളതിനൊരുങ്ങാന്‍ കൂട്ടാക്കാഞ്ഞത് അനന്തന്‍റെ മടങ്ങിവരവ് അവളതഥരമാത്രം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ്……


നാളെ അതിനൊരന്ത്യം കുറിക്കുന്നൂ….
പിറ്റേന്ന്
സന്ധ്യയുടെ ഇരുളിമയല്‍ അനന്തുവിന്‍റെ ആണ്ടുബലിയുടെ പിണ്ടച്ചൊറിപ്പോഴും മുറ്റത്ത് കാക്കകൊത്താതെ ദുഃഖം ഉരുട്ടിവച്ചപോലെ വേദനയോടെ കല്ലിച്ചിരിക്കുന്നു
രാത്രി കടന്ന്പോയി.
പകല്‍ ഒരലറികരച്ചിലോടെ കണ്ണു തുറന്നൂ…


വൈകീട്ട് പ്രതീക്ഷിക്കാതെ അനന്തന്‍ കയറിവന്നു അവനേയും അവന്‍ വന്ന കാറിലെ സാധനങ്ങള്‍ കണ്ടും ആ വീടും വീട്ടില്‍ കൂടിയവരും അത്ഭുതപ്പെട്ടു നിന്നു
ബിസിനസ്സ് തകര്‍ന്ന് കടം കേറിമുടിഞ്ഞ് നാട്ടില്‍ നിന്നപ്രതിക്ഷമായ അനന്തനെ പിന്നെ കാണുന്നതിന്നാണ് മരിച്ച് പോയിരിക്കാം എന്നനുമാനത്തോടെ വീട്ടുകാര്‍നടത്തിയ മരണനാന്ത കര്‍മ്മത്തിനും ആണ്ടുബലികും ശേഷം വീട്ടുകാര്‍ ജാനകിയെ മറ്റൊരു കല്ല്യാണത്തിന് ഒരുക്കിയെടുക്കാനുഉള്ള തന്ത്രപാടിലാണ് എല്ലാം കീഴ്മേല്‍ മറിഞ്ഞത്….
കാറ് പടിക്കല്‍ വന്ന് നിന്ന് അതില്‍ നിന്ന് അനന്തനിറങ്ങുന്നതും കാറിന്‍റെ മുകളിലെ കാരിയറില്‍ നിന്ന് സാധനങ്ങള്‍ കെട്ടിവച്ചതത്രയും കണ്ടും അവിടെ കൂടിയവരെല്ലാം ഞെട്ടി നിക്കുമ്പോളാണ്…


അകമുറിയിലെ കഴുക്കോലില്‍ ജനകി തൂങ്ങിയ കയററുത്ത് പോലീസുകാരും നാട്ടുകാരും കൂടി ജീവനില്ലാത്ത വിറങ്ങലിച്ച ശരീരവുംമായ് മുറ്റത്തേക്കിറങ്ങിയത്…….
അവളുടെ കാത്തിരിപ്പ് അവിടം കൊണ്ടവള്‍ തീര്‍ത്തിരുന്നൂ…
മകന്‍റെ ഭാര്യയായിരുന്നിട്ടും കെട്ടിയവനില്ലാതെ തങ്ങളുടെ വയസ്സാം കാലത്ത് ഒരു പെണ്‍കുട്ടി തങ്ങളുടെ വീട്ടിലൊരു ശാപവും ഭാരവും വേദനയുമായിരുന്നുപോവും എന്ന് കരുതിയ അനന്തന്‍റെ മാതാപിതക്കളോട് മൗനമായ് മധുരമായ് പ്രതികാരം വീട്ടിയ ഒരു സംതൃപ്തി അപ്പോഴും അവളുടെ മുഖത്തെ തേജസ് വര്‍ദ്ധിപ്പിച്ചത് കണ്ട് അവിടെ കൂടിയിരുന്നവര്‍ നിലവിളിച്ചു…


പടിക്കല്‍ അനന്തന്‍റെ കൈയ്യിലെ പെട്ടി താഴെ വീണ് തുറന്ന് അതില്‍ നിന്ന് പുറത്തേക്ക് ചാടിയ ജാനകിക്ക് വേണ്ടി അയാള്‍ വാങ്ങിയ പട്ടുസാരി അവളെ സീകരിക്കാനന്നപോലെ നിവര്‍ന്ന് പരന്ന് കിടന്നു…..
പകലപ്പോള്‍ സന്ധ്യയിലേക്ക് ചാഞ്ഞിറങ്ങി തുടങ്ങുന്ന നേരമായിരുന്നൂ….സങ്കടഭാരത്താല്‍ ചുവന്ന് തുടുത്ത സൂര്യന്‍മെല്ലെ ഒരുകരിമേഘകാറിലേക്ക് ഉളിയിട്ടു മുഖം മറച്ചു കഴിഞ്ഞിരുന്നൂ…

By ivayana