രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

ഈമഴയോടെനിക്കെന്തൊരിഷ്ടം
ചാറ്റൽമഴയോടെനിക്കെന്നുമിഷ്ടം
മഴപെയ്തിറങ്ങുന്ന നിമിഷങ്ങളിൽ
നിറയുന്നു കവിയുന്നു മൗനാനുരാഗം

മഴത്തുള്ളി വീണുടയുമ്പോളുള്ളിൽ
മോഹങ്ങൾ കുളിർമാല നെയ്യുകയായ്
ഇളംകാറ്റിലലിയുന്ന മഴയുടെ മുദ്രയിൽ
ഇടനെഞ്ചിൻ നോവുകൾ മറക്കുകയായ്

ഈ മഴയോടെനിക്കെന്തൊരിഷ്ടം
സഖീ നിന്നോടെനിക്കെന്നപോലെ
ഈമഴത്തുള്ളിയിൽ ഞാൻനനയുമ്പോൾ
നിന്നിലലിയുന്നതു പോലെ

ചാഞ്ചാടിച്ചന്തത്തിൽ പാട്ടുപാടി
താഴത്തീമഴയെത്തി നൃത്തമാടുമ്പോൾ
മനമാകെപ്പുളകത്തിൻ നിർവൃതിയിൽ
നിറയുന്നു പ്രണയത്തിൻ മധുചഷകം

ഈമഴയോടെനിക്കെന്തൊരിഷ്ടം
പറയുവാനാവാത്തൊരിഷ്ടം….
മുറ്റത്തു മഴവെള്ളക്കുമിളികൾ തകരുമ്പോൾ
കൺമണി വിരഹത്തിൻ നോവുപോലെ

ഈമഴയോടെനിക്കെന്നുമിഷ്ടം
മനസിൽ ഞാൻ സൂക്ഷിക്കുന്നൊരിഷ്ടം
ഇഷ്ടത്തിലെന്നുമെന്നും സഖീനീയെൻ
മഴത്തുള്ളിയാകുവാനിഷ്ടം… ഒരുപാടിഷ്ടം

മോഹനൻ താഴത്തേതിൽ

By ivayana