രചന : അസ്‌ക്കർ അരീച്ചോല✍

❤️ഭൗതികതയിൽ നിന്ന് അറിഞ്ഞോ, അറിയാതെയോ ഉൾചേർന്ന പ്രാണനിലെ കലർപ്പുകൾ നീക്കി നിഷ്കളങ്കമായ പവിത്ര പ്രണയത്തിൽ സ്വയം പ്രണയമായി, പ്രണാമപൂർവ്വം സംലയിക്കുക….❤️🌹”
പ്രഭവ കേന്ദ്രത്തിൽ നിന്ന് വേറിട്ട്‌ ജന്മ,ജന്മാന്തര ഗമന വേദികളിൽ വേർപാടിന്റെ വേപഥുവേറ്റി സന്ദേഹത്തോടെ(നേതി:-നേതി:) സംലയന ബിന്ദു തേടുന്ന അനശ്വര ജീവൽപ്രവാഹത്തെ തന്നിൽ അനുഭവിച്ചറിയുക…. ആത്മബോധ്യത്തിലാവുക …. “!
അനശ്വരമായ പ്രണയത്തെ, അതിന്റെ അതിരുകൾ നിശ്ചയിക്കാനാവാത്ത അനന്ത സീമകളെ, ആ അനുരാഗ ഗമനത്തെ, അതിന്റെ പരമാനന്ദത്തെ നിങ്ങൾക്ക് ഒരിക്കലും നിങ്ങളിൽ മനപ്പൂർവം ക്രിയേറ്റ് ചെയ്യാനോ, അനുഭവിക്കാനോ സാധിക്കില്ല….”
കാരണം അതിന് മനുഷ്യന്റെ ശരീരവുമായോ,മനസ്സുമയോ അവയുടെ വികാര, വിചാര കാമനകളുമായോ,ബുദ്ധിയുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകളുമായോ, തുലനങ്ങളുമായോ യാതൊരു സാമ്യബന്ധങ്ങളുമില്ല എന്നത് തന്നെ…. “!”
(ഞങ്ങൾ(കമിതാക്കൾ) അന്യോന്യം പ്രണയിക്കുന്നു എന്ന് ലോകത്തിന്റെ മുൻപിൽ സാധാരണ മനുഷ്യന്റെ ആശയ, വിനിമയ ഭാഷകളിലും, കേവല ചേഷ്ഠകളിലും വളരെ പരിഹാസ്യപൂർവ്വം സ്വന്തം മനസാക്ഷിയെ സ്വയമേവ തന്നെ മനപ്പൂർവം വഞ്ചിക്കുന്നു എന്ന ഉത്തമ ബോധ്യത്തോടെ, തിരിച്ചറിവോടെ നിങ്ങൾക്ക് അഭിനയിക്കാൻ സാധിച്ചേക്കും….”)
പ്രേമം,കാമം,സ്നേഹം, രതി തുടങ്ങിയ ദേഹ,മനോ തലങ്ങളുടെ (അനിവാര്യമായ)വികാര,വിചാരങ്ങളിൽ അഭിരമിക്കുന്നത് കൊണ്ട്, ഇതൊക്കെയാണ് യഥാർത്ഥ പ്രണയമെന്നും,ഞാൻ പ്രണയത്തിലാണെന്നും നിങ്ങൾ പലപ്പോഴും നിങ്ങളെ തന്നെ തെറ്റിധരിക്കുകയും, നിങ്ങളുടെ എതിർലിംഗത്തെ (ഉപജീവനപരതയിലെ പങ്കാളിയെ)തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു….”
അനന്തമായ പ്രണയപ്രപഞ്ചത്തെയോ, അതിന്റെ വളരെ ന്യുനമായ ഒരംശത്തെയോ പോലും ഒരാൾക്കും ഒരാളിലും, (സ്വയം അയാളിൽ തന്നെയും)ക്രമീകരിക്കാൻ സാധ്യമല്ല… “!’
അനാദിയായ അനശ്വര പ്രണയസാഗത്തിൽ പിറവി കൊള്ളുക (അകമേ സ്വയംഭൂവാകുക) എന്നത് മനുഷ്യജന്മം സിദ്ധിച്ച ഒരാളിൽ സംഭവിക്കുന്ന അപൂർവ്വങ്ങളിൽ, അപൂർവ്വവും,അമൂല്യവുമായ മഹാത്ഭുതമാണ്….!”
(സമുദ്രത്തിലെ എല്ലാ ചിപ്പികളിലും മുത്ത്‌ ഉരുവപ്പെടുക എന്നത് അസാധ്യമാണ്.. മുത്ത് ഉരുവം കൊണ്ട ചിപ്പികളിലെ മുത്തുകൾ എല്ലാം അമൂല്യമായതാവുക എന്നതും അസ്വാഭാവികമായ ഒന്നാണ്)
യാ…..റബ്ബീ….. 🥰❤️🌹🙏
യാ..മൗലാ…..🥰❤️🌹🙏
ഞാൻ എന്നിലറിയുന്നു…. “!
മുത്തുകൾ വിലയേറിയതാണ്… അപൂർവ്വവും…”!
അപൂർണ്ണമായ എന്റെ കാഴ്ചകൾ താഴ്ന്ന വിലയുള്ള മുത്തിൽ നിന്ന് പടിപടിയായി മൂല്യങ്ങളെ ക്രമീകരിച്ച മുത്തുകളിലേക്ക് അവ്യക്തമായി കാണുന്നു…”
ഒരു നിമിഷം….”
ഒരേയൊരു നിമിഷം മാത്രം…”
🌹അവിടുത്തെ🌹ആ നയന സൗഭഗങ്ങൾ കൊണ്ട് എന്നിലേക്ക് പകരൂ….”
ഉന്നതമായ ആ മുത്തിനെ (പ്രണയത്തെ) (ഒരുമാത്രയെങ്കിലും) ദർശിക്കാനുള്ള കാഴ്ച്ചയുടെ ദിവ്യാമൃത്….”
🙏🌹❤️

അസ്‌ക്കർ അരീച്ചോല.

By ivayana