രചന : ശപഥ്✍

Chapter – അശോകം

പുരാരാവത്തിൽ ആഹ്ലാദത്തിന്റെ കമ്പക്കെട്ടുകൾ മിഴിതുറന്നു… പൂരത്തിൻ്റെ അവസാന ചടങ്ങായ വിട വാങ്ങലിനായി ആനകൾ വണങ്ങി ജനലക്ഷങ്ങൾ തങ്ങളുടെ പൂരാവേശം പ്രകടമാക്കിക്കൊണ്ട് ആർത്തു വിളിച്ചു. ഉണ്ണിപണിക്കർ തലയിലെ തൊപ്പി ഊരി അമ്പലത്തിനുള്ളിലേക്ക് നടന്നു. തന്റെ സ്ഥിരം ഇരിപ്പുസ്ഥലമായ അശോകമരത്തണലിലേക്ക്. ഇനി നിമിഷങ്ങൾ കഴിയുമ്പോൾ പൂരപ്പറമ്പിൽനിന്ന് ജനം പുറത്തേക്കൊഴുകും. ഇത് തൻ്റെ ഔദ്യോഗികജീവിതത്തിലെ അവസാനത്തെ പൂരം. പൂരപ്പറമ്പിൽനിന്ന് മടങ്ങുന്ന ആനകളുടെ ചങ്ങലക്കിലുക്കം അകന്നുപോയ്ക്കൊണ്ടിരിക്കുന്നു. രാവിലെ മുതലുള്ള ക്ഷീണ ത്തിൽ അയാൾ കുടുക്കഴിച്ച് ഷൂസുരി സോക്സ‌് കുറച്ച് താഴേക്കിറക്കി ചാഞ്ഞിരുന്നു. എവിടുന്നോ ചുറ്റിയെത്തിയ ഒരു തണുത്ത കാറ്റ് അയാളെ ഉറക്കിക്കളഞ്ഞു. ഉണ്ണിമാഷേ, എന്തേ……
വിളി കേട്ടയാൾ നോക്കി. കേളുമാരാര് മേളം കഴിഞ്ഞ് ചെണ്ടയുമായി വന്ന് സമീപം ഇരുന്നു. നേർത്ത കരമുണ്ടുടുത്ത് നെറ്റിയും നെഞ്ചും തുടച്ച് തളർന്ന സ്വരത്തിൽ അയാൾ ചോദിച്ചു.


ഈ വർഷം പിരിയുമായിരിക്കും അല്ലേ. വിചാരിക്കാത്ത ആ ചോദ്യം പണിക്കരെ ചിന്തയിൽ നിന്നുണർത്തി. കേളുമാരാർക്കെങ്ങനെ അറിയാം.
അതുകേട്ട് മാരാർ ചിരിച്ചു.
നമ്മൾ തമ്മിൽ ഒരുമിച്ചാ പോലീസ് സെലക്ഷനു പോയത്. നീളക്കുറവായതുകൊണ്ട് എന്നെ പിടിച്ചി ല്ല. താങ്കളുടെ പിന്നിലാണ് ഞാൻ നിന്നത്. എവിടെയാണെന്നറിയുമോ…
അയാൾ തലകുലുക്കി.
വീട് ഒക്കെ വെച്ചോഈ പോലീസ് പണി കൊണ്ട്. മാരാർ വീണ്ടും തൻ്റെ നെഞ്ചിലേക്കുതന്നെ തൊടുത്തു.
ഞാൻ രണ്ടു വീടുകൾ വാങ്ങി….
ഉവ്വോ….. ഈ ചെണ്ടയടിച്ചോ…?


അല്ല… എന്റെ ഭാര്യ ഒരു മിടുക്കിയാ ഈ ചെണ്ടയടിച്ചെൻ്റെ മുതുകു വളയാമെന്നല്ലാതെ മുന്നോട്ടു ഗുണം കിട്ടില്ല എന്നുകണ്ട് ചെറിയൊരു കച്ചവടം തുടങ്ങി. എണ്ണപലഹാരം ഉണ്ടാക്കി വിൽക്കുക. പിന്നെ കുറെ പിള്ളേരെ ചെണ്ടയും പഠിപ്പിച്ചു. ഇപ്പോൾ ഒരു വീട്ടിൽ താമസം. മറ്റൊന്നുള്ളത് വാടകകയ്ക്കും.
അപ്പോൾ പോലീസിൽ പണികിട്ടാതിരുന്നത് ഭാഗ്യമായി അല്ലേ മാരാരേ….
എന്താ ഒരു വീടുപോലും വാങ്ങാതിരുന്നത്
ഉണ്ടായിരുന്നു. കഴിഞ്ഞവർഷം കൊടുത്തതാ…
കുട്ടിയുടെ കല്യാണത്തിനല്ലേ… അതുതനിക്കെങ്ങനെ അറിയാം…
പണിക്കർ അതിശയം കൂറി.


ഈ മരത്തണലിൽമാത്രം വന്നിരിക്കുന്ന ഉണ്ണിമാഷെ ആർക്കാ അറിയാത്തത്.
അതുകേട്ട് പണിക്കർ ചിരിചു കൊണ്ട്, വെളിച്ച്പ്പാടിനെ എല്ലാവരും അറിയുമല്ലോ… അതുപോലെ… പിന്നെ എന്നെക്കുറിച്ച് തനിക്കെന്തറിയാം….?
താങ്കളൊരു സത്യസന്ധനാണെന്നും പോലീസിൽ ചേരുന്നതിനുള്ള ഒരു പ്രത്യേകതയും നിങ്ങൾക്കി
ല്ലെന്നും ഏവർക്കുമറിയാം.
കേസുമായി പോലീസ്സ്റ്റേഷനിലേക്ക് പോകുന്നവർ പറയുന്നതുകേൾക്കാം, ഉണ്ണിപ്പണിക്കരുസാറിനോടു പറഞ്ഞാമതി. ആളൊരു നീതിമാനാ… ശരിയല്ലേ…
അയാളുടെ മുഖം മ്ലാനമായി.


ഈ അശോകമരവുമായിട്ടെന്താ നിങ്ങൾക്കിത്രബന്ധം. ദൂരെ പൂരപ്പറമ്പിൽനിന്നും പീപ്പികളുടെയും കളിപ്പാട്ടങ്ങളുടെയും ചെറിയ ശബ്ദങ്ങൾ. ക്ഷീണംതുളുമ്പിയ കണ്ണുകൾ തുടച്ച് തൻ്റെ ഭൂതകാലത്തിലേക്ക് പണിക്കർ ഊളിയിട്ടു.
പണിയില്ലാതെ നടക്കുന്ന കാലത്ത് അച്ഛനാണ് ഈ അശോകമത്തെക്കുറിച്ച് പറഞ്ഞത്. സ്ഥിരമായി ഈ തണലിലിരുന്ന് വടക്കുന്നാഥനോട് പറഞ്ഞാൽ പോകുന്ന ശോകമേ നിനക്കുള്ളൂ…. അധികം താമസിയാതെ ജോലി കിട്ടിയപ്പോൾ വലിയ വിശ്വാസമായി.
നിങ്ങളെ കൂട്ടുകാരൻ രഘു ചതിച്ചകാര്യം ഇവിടെ പലരും ആൽത്തറയിലിരുന്ന് പറയുന്ന കേൾക്കാം. അതിൽ വല്ല സത്യവുമുണ്ടോ… ?


എന്തിനിനി താൻ മറയ്ക്കണം. തൻ്റെ ഭാര്യോപോലും ഈ ചോദ്യം ചോദിച്ചിട്ടില്ല.
കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനായിരുന്നു രാഘവൻ. എനിക്ക് പനിവന്നു കിടന്നാൽ കട്ടിലിന്നരി കിൽ കാണും. ഞാൻ എവിടെയൊക്കെ പോയാലും ഒന്നുകിൽ ബൈക്കിൻ്റെ പിന്നിൽ… ഇത്രയും ഞാനാരേയും സ്നേഹിച്ചിട്ടില്ല. എനിക്ക് ജോലി കിട്ടിയപ്പോൾ അവന് വലിയ വിഷമമായി. ഒരിക്കൽ അവൻ ചോദിച്ചു. ഒരു ബിസിനസ് തുടങ്ങാൻ സഹായിക്കുമോ… താൻ സമ്മതം മൂളി. അച്ഛൻ മരിച്ചുപോയ വർഷമായിരുന്നു. ചോദിക്കാനും പറയാനും എല്ലാം തനിക്കു താൻമാത്രം
നമുക്കൊരു ബസ് വാങ്ങാം. പക്ഷേ, എനിക്ക് സർക്കാർ ജോലി ഉള്ളതുകൊണ്ട് പങ്ക് ഒന്നും വേണ്ട. നിന്റെ പേരിൽ മതി. പക്ഷെ, എങ്ങനെ വാങ്ങും. ഉണ്ണിയേട്ടാ, കൂട്ടുകുടുംബത്തിൽ എനിക്ക് സ്വന്തമായി ഒന്നും ഇല്ല. ഉണ്ണിയേട്ടനൊരു പുരയെങ്കിലും ഉണ്ടല്ലോ… അതിന്റെ ആധാരം വെക്കാംപിന്നെ ജോലി യുടെ ജാമ്യവും.


രഘുവിന്റെ സന്തോഷത്തിനുതന്നെയായിരുന്നു മുൻതൂക്കം. താമസിയാതെ ബസ് യാഥാർത്ഥ്യമായി. അച്ഛന്റെ മരണസർട്ടിഫിക്കറ്റിൽ വസ്‌തു പേരിലായി. ജാമ്യംകൂടി ആയപ്പോൾ വടകരയിൽനിന്നും ഒരു
ബസ് വാങ്ങി ബസിൽ വല്ലപ്പോഴുമേ ഞാൻ കയറാറുള്ളൂ. ആദ്യ കുറെ മാസങ്ങൾ കൃത്യമായി കണക്കു തരികയും ലാഭം പങ്കുവെക്കുകയും ചെയ്‌തു. മാസത്തിൽ രണ്ടുപ്രാവശ്യം രഘു മുകാംബിക അമ്പലത്തിലേക്ക്
പോയി. അവിടുത്തെ അനുഗ്രഹമാണ് എല്ലാം എന്ന് പണിക്കർ വിശ്വസിച്ചു. അതിനിടയിൽ തൻ്റെ കല്യാണം. തൻ്റെ അവസ്ഥ പറഞ്ഞെങ്കിലും കാഞ്ചനയുടെ അച്ഛൻ പറഞ്ഞു. കുട്ടി മരിക്കുന്നതുവരെ ശ്രീപത്മനാഭൻ്റെ പണം കാത്തോളും. അങ്ങനെ കാഞ്ചന തൻ്റെ ജീവിതത്തിൽ കുട്ടിനായെത്തി.
പിന്നെ മാസങ്ങൾ കഴിഞ്ഞപ്പോൾ രാഘവൻ ഒരു പുതിയ മനുഷ്യനായതുപോലെ നേരിട്ട് വരികയോ കാര്യം പറയുകയോ ചെയ്യാതെ ഒരു ഒളിച്ചുകളി.


പത്ത് അടവ് മുടങ്ങിയപ്പോൾ ബാങ്കുകാർ സ്റ്റേഷനിലെത്തി. ശമ്പളത്തിൽനിന്ന് പിടിക്കേണ്ടിവരും. തന്റെ
അവസ്ഥ ഭാര്യയോട് പറഞ്ഞാൽ എന്താകുമെന്ന് വിചാരിച്ച് അവരെക്കൂടി എന്തിന് വിഷമിപ്പിക്കണം. ദിവസങ്ങൾ കഴിയവേ രാഘവൻ മാറുന്ന ലക്ഷണമില്ല. എനിക്കാധിയായി. ഭാര്യയോടു പോലും പറയാതെ ഞാൻ നേരെ രാഘവൻ്റെ കൂട്ടുകുടുംബത്തിലേക്ക് കയറിച്ചെന്നു.
രാഘവനോട് രണ്ട് ഏട്ടന്മാരും തർക്കത്തിലായിരുന്നു. അമ്മയുടെ കാലം കഴിയാതെ കുടുംബവീട്
വിൽക്കാൻ സാധിക്കില്ല. നിനക്ക് വേണമെങ്കിൽ പോയി കേസ് കൊടുക്കാം.
ഞാൻ അതിനിടയിൽ എൻ്റെ പ്രശ്‌നം അവതരിപ്പിച്ചു. ഇന്നും സ്റ്റേഷനിൽ ബാങ്കുകാർ വന്നിരുന്നു. അടുത്തമാസംമുതൽ ശമ്പളവും ഇല്ല. എല്ലാം ഈ രാഘവൻ്റെ കൈയ്യിലിരിപ്പ് തന്നെ. ഇന്ന് നിന്നെ ഞാൻ കൊണ്ടുപോകും. നീ നമ്മൾ വാങ്ങിയ ബസ് റാവുത്തരുടെ മക്കൾക്ക് വാടകയ്ക്ക് കൊടുത്തു അല്ലേ. ഇപ്പോൾത്തന്നെ വരിക. ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാകണം.


തന്റെ മുഖഭാവം മാറുന്നതുകണ്ടപ്പോൾ രാഘവൻ കൂടെപോന്നു. ബസ്സ്റ്റാൻഡിൽ എത്തി. നേരം വൈകി തുടങ്ങിയിരുന്നു. ബസ് എത്താൻ സമയമായപ്പോൾ രാഘവൻ പറഞ്ഞു, ശക്തൻ മറുപുറത്ത് എത്തിക്കാണും. ഞാനൊന്ന് നോക്കീട്ട് വരട്ടെ. ആ പോയപോക്കിൽ രാഘവൻ മുങ്ങി. താൻ രാത്രിയാകുന്നതുവരെ സ്റ്റേഷൻ മുഴുവൻ അലഞ്ഞു.
റാവുത്തറുടെ മക്കളോട് തൻ്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ കൈമലർത്തി. ഞങ്ങൾ രാഘവേട്ടന് കൃത്യമായി വാടക നല്‌കുന്നുണ്ട്. അല്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. അവിടെ അധികം നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. ഞാൻ വീട്ടിലേക്ക് പോന്നു.
നേരംപുലർന്ന് കേട്ട വാർത്ത തന്നെ പിടിച്ച് തളർത്തിക്കളഞ്ഞു. ബസ്സ്റ്റാൻഡിൽനിന്ന് അധികം ദൂരെ അല്ലാത്ത ക്ഷേത്രത്തിൻ്റെ ഊട്ടുപുരയുടെ തിണ്ണയിൽ കുത്തുകൊണ്ട് രാഘവൻ മരിച്ചുകിടക്കുന്നു. പോലീസ് സ്റ്റേഷനിൽനിന്ന് താനും പോയിരുന്നുരക്തത്തിൽ കമഴ്ന്നുകിടക്കുന്ന രാഘവന്റെ പേഴ്‌സ് അടുത്ത് മലർന്നുകിടന്നു. അതിൽ രാഘവൻ്റെ ഒരു ഫോട്ടോയും രണ്ട് ഗർഭനിരോധന ഉറകളും. സമീപം ഒരു കർച്ചീഫും. വന്ന പോലീസ് നായ സംഭവസ്ഥലത്തുനിന്ന് ക്ഷേത്രത്തിൻ്റെ നടയിൽ അല്പനേരം നിന്നിട്ട് സ്റ്റാൻഡിലേക്ക് വന്ന് കിടപ്പായി.


പിന്നെയാണ് സംഭവങ്ങളുടെ പരമ്പര രാഘവൻ്റെ അമ്മ സ്റ്റേഷനിൽ പരാതി നല്കി. താൻ വിളിച്ചുകൊണ്ടുപോയി ആരേയോ കൊണ്ട് കൊല്ലിച്ചു….. ഏട്ടന്മാർ രണ്ടും അവരുടെ ഭാര്യ മാരും പരാതിയിൽ കക്ഷികളായി, മന്ത്രിക്കും ഉന്നതപോലീസ് മേധാവിമാർക്കും പരാതി നൽകപ്പെട്ടു. താൻ സസ്പെൻഷനിലുമായി.
സ്റ്റേഷനിലെ പല പോലീസുകാർക്കും എന്നോട് ദേഷ്യമുണ്ടായിരുന്നുകൈക്കൂലി വാങ്ങാൻ സമ്മതിക്കാത്ത അവർക്ക് താനൊരു ബാധ്യതപോലെ പരിഗണിക്കപ്പെട്ടു. ഒന്നും വാങ്ങാതെ പരാതികൾ തീർപ്പാക്കുന്ന തൻ്റെ രീതിയെ അവർ പരസ്‌പരം കുറ്റപ്പെടുത്തി.
പോലീസിനെ എല്ലാവർക്കും കാണുന്നത് ദേഷ്യമാണ്. പക്ഷേ, ഒരാവശ്യം വന്നാൽ നമ്മൾ ഒരു മിനിട്ടു താമസിച്ചാൽ പ്രശ്നമാണ്. അനാവശ്യമായി ഒന്ന് വീട്ടിൽ കയറിച്ചെന്നാലേ നമ്മുടെ മാനം മുഴുവൻ പോകുന്നതുപോലെ. കൂട്ടുകാർ തന്നെ ഉപദേശിച്ചുനോക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല
എന്റെ അച്ഛന്റെ ചില ശീലങ്ങൾ എനിക്ക് കിട്ടിപ്പോയി. നിങ്ങൾ പറയുന്നതുപോലെ എനിക്കാകണമെങ്കിൽ എന്റെ അച്ഛനൊരു വാക്കിനു വ്യവസ്ഥയില്ലാത്തവനാകണം. അധികം സംസാരിക്കാതിരിക്കുന്നതുതന്നെ അച്ഛൻ ശീലിച്ചത് അധികം വാക്കുകൾ പറഞ്ഞ് തെറ്റതിരിക്കാനായിരുന്നു എന്ന് താനും മനസ്സിലാക്കിയിരുന്നു
തന്റെ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് മനസ്സിലായി. ആർക്കും തെളിച്ച് ആ കേസിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചെത്താതിരിക്കാനുള്ള ഒരു രഹസ്യ അജണ്ടപോലെ ദിവസങ്ങൾ നീങ്ങി.


ശമ്പളവുമില്ല, ബാങ്കിൻ്റെ ജപ്‌തി ഭീഷണിയും, കൊലപ്പുള്ളിയെന്നുള്ള വിളിയും എല്ലാംതന്നെ വീണ്ടും ഈ അശോകമരത്തണലിലെ ഒരു ഇരിപ്പുകാരനാക്കി. കാഞ്ചനയോട് നമുക്ക് ഒരുമിച്ച് ഈ ജീവിതം അവ സാനിപ്പിക്കുന്നതിനെക്കുറിച്ച് പറയണം എന്ന തീരുമാനത്തിൽ വീട്ടിലെത്തി
അപ്പോൾ ഭാര്യ ഒരു പുതിയ നിർദ്ദേശവുമായി എത്തി. നിങ്ങൾ തോറ്റുപോകരുത് സത്യം എപ്പോഴും
ഇരുട്ടിലാണ്. അല്പം വൈകും അത് പുറത്തുവരാൻ.. എത്ര വൈകിയോ അത്രയും പ്രകാശമാനമായിട്ടാ
യിരിക്കും ആ സത്യം പുറത്തുവരിക. നിങ്ങൾ നാളെമുതൽ മോരുംവെള്ളം വില്ക്കുക.. പൂരപ്പറമ്പിലോ
ശക്തൻമാർക്കറ്റിലോ ബസ്സ്‌റ്റാൻ്റിലോ രണ്ട് ട്രിപ്പ് തീർന്നാൽ നമ്മൾക്ക് ജീവിക്കാനുള്ള കാശ് കിട്ടും…
എന്നാൽ വിചാരിച്ചതിലും നല്ല കച്ചവടമായി. നാലുതവണവരെ തന്റെ ബക്കറ്റ് സംഭാരം വിറ്റു തീർത്തു.


ബസ്സ്റ്റാന്റിലായിരുന്നു ചിലവ് കൂടുതൽ. ബാങ്കിലെ കുറച്ച് പണം അടക്കാനും പറ്റി, സ്റ്റേഷനിൽവന്ന്
തന്റെ സത്യസന്ധത തിരിച്ചറിഞ്ഞവർ തന്ന പണമായിരുന്നു ലോണിലേക്ക് അടച്ചത്.
അങ്ങനെ ഒരുദിവസം കച്ചവടം കഴിഞ്ഞ് താൻ ബസ്സ്റ്റാൻ്റിൽ ഒരു തൂണിൽ ചാരി ഇരിക്കുമ്പോൾ
ഒരു സ്ത്രീ വന്നു.
ഉണ്ണിപ്പണിക്കരു സാറല്ലേ…. ഞാനൊരു കാര്യം പറയാം. കൂട്ടുകാരൻ രാഘവനെ കൊന്നത്…. ഒരു സ്ത്രീയാണ്..
ഞാൻ ആ സ്ത്രീയെ നോക്കിതന്നെ ഇരുന്നു. മുറുക്കാൻ തിന്നു പൊട്ടിയ വായുടെ രണ്ട് വശങ്ങളും,
നീരുവന്ന മുഖത്ത് വലിയ പൊട്ട്. വാടിയ വെളുത്ത നിറം. ഒട്ടിയ നെഞ്ചും ഉന്തിയ വയറും. കാണു
മ്പോഴേ ഒരു മാറാരോഗിയുടെ എല്ലാ ലക്ഷണവും
എന്താണ് നിങ്ങളുടെ പേര്?
നിങ്ങൾക്ക് എന്റെ പേരറിഞ്ഞിട്ട് എന്തു കിട്ടാൻ?
രാഘവനെ കൊന്നത് പറങ്കിയാണ്.


എന്ത് പറങ്കിയോ?
അതെ വടകരക്കാരി പറങ്കി. രാഘവൻ്റെ സ്വന്തം ആൾ. വടകരയിൽ ബസ്സ് വാങ്ങാൻ ചെന്നപ്പോൾ പരി ചയപ്പെട്ടതാണ്. പിന്നെ വലിയ ബന്ധമായി. ഒരു വീടെടുത്ത് താമസിപ്പിച്ചു. മാസത്തിൽ രണ്ടുതവണ ചെല്ലുമായിരുന്നു. മറ്റ് ഒരു ഇടപാടുകാരോടും മിണ്ടരുതെന്ന് നിർദ്ദേശവും, കുറെ നാളു കഴിഞ്ഞപ്പോൾ രാഘവൻ ചെല്ലാതായി. അയാളെ അന്വേഷിച്ച് പറങ്കി എന്റെ വീട്ടിൽ വന്നു. ഞാൻ ഇതുമാതിരി സ്ത്രീകളെ താമസിപ്പിക്കുന്ന ഒരു ചെറിയ ലോഡ്‌ജ് നടത്തുന്നുണ്ട്റെയിൽവേ ചേരിയിൽ, ഒരു ചെറിയ പെൺകുട്ടി യേയും കൊണ്ടാണ് വന്നത്. പുറത്തുപോകുമ്പോൾ ഇവരുടെ കുട്ടികൾ എന്റെ അടുത്തയാരിക്കും. –
അന്ന് രാത്രിയിൽ ചോര ഇറ്റുന്ന സാരിയുമായിട്ടാണ് പറങ്കി എത്തിയത്”ഞാൻ രാഘവനെ കൊന്നു, ഏട്ടൻ കള്ളം പറഞ്ഞു.. രാവിലെ ഞാൻ മോളുമായി വടകരക്ക് പോകുംആരോടും പറയരുത്” രക്തംപറ്റിയ വസ്ത്രങ്ങൾ ഞങ്ങൾ രാത്രിയിൽതന്നെ തീയിട്ട് കത്തിച്ചുകളഞ്ഞു.


ആ കഥകേട്ട് ഞാൻ തകർന്നുപോയി. ഇപ്പോൾ പറങ്കിയെ എവിടെപ്പോയാൽ കാണാൻ പറ്റും?
വടകര ബസ്സ്റ്റാന്റിൽ നോക്കിയാൽ മതി. എന്നെ ഇതിൽ വലിച്ചിഴക്കരുത്നിങ്ങൾ നല്ലവനാണെന്നും രാഘവൻ നിങ്ങളെ വഞ്ചിച്ചെന്നും പറങ്കി എന്നോടു പറഞ്ഞിട്ടുണ്ട്ഇത് കുറെ നാളായി എന്റെ മനസ്സിനെ കുത്തിനോവിക്കുന്നു നിങ്ങളെ പലദിവസവും ഞാൻ കാണുന്നുണ്ട്… പോട്ടേ….
അവർ നടന്നുപോകുന്നതും നോക്കി ഞാനിരുന്നുഅവർ തിരിച്ചറിയാൻ പറഞ്ഞുതന്ന ലക്ഷണങ്ങൾ മനസ്സിൽ വരച്ചിട്ടുകൊണ്ട്.
ഒരുനിമിഷം ഞാൻ രാഘവൻ്റെ ശവം കിടന്ന ചിത്രം വീണ്ടും ഓർമ്മയിൽനിന്ന് ചികഞ്ഞെടുത്തു. മഹ സ്റ്ററെഴുതിയ ചന്ദ്രൻകുട്ടി തന്നോട് രഹസ്യമായി പറഞ്ഞിരുന്നു. സമീപത്തു കിടന്നതൊരു ലേഡീസ് കൈലേസ് ആണ്. കൊന്നത് സ്ത്രീയാകാനുള്ള സാധ്യത കൂടുതലാണ്പക്ഷേ, വ്യക്തമായ അന്വേ ഷണം നടക്കാത്തതിനാൽ അതു തെളിഞ്ഞില്ല. വീട്ടിലെത്തി ഭാര്യയോട് എല്ലാം പറഞ്ഞു. നാളെത്തന്നെ വടകരക്കുപോയി പറങ്കിയെ സ്റ്റേഷനിലെത്തിച്ച് കുറ്റം ഏറ്റു പറയിക്കുക.
സർവ്വീസിൽ കയറാനുള്ള അവസാനശ്രമം..


നേരം പുലരുന്നതിനുമുൻപ് താൻ വടകരക്ക് ബസ്സ് കയറി. അവിടെയെല്ലാം അരിച്ചുപെറുക്കി. മെലിഞ്ഞ മുഖം, ഗോപിപൊട്ടിൻ്റെ അരികിൽ നെറ്റിയോടു ചേർന്ന് അതുപോലൊരു മുറിപ്പാട്നീളംകുറഞ്ഞ ചുരുണ്ടമുടി കറുത്ത ചെറിയ റബ്ബർബണ്ണിൽ ഒതുക്കിയിരിക്കുന്നുവിരലുകൾ മൂടുന്ന മുൻഭാഗം ഷൂസുപോ ലുള്ള ചെരുപ്പ് സാധാരണ കൈകൾ താഴ്ത്തിയിടുമ്പോൾ വിരലുകൾ വിടർന്നിരിക്കുംനല്ല ചുവപ്പും മഞ്ഞയും ചേർന്ന ഒരു പ്രത്യേകനിറം. ചിരിക്കുമ്പോൾ അകത്തേക്ക് പോവുന്ന ചെറിയ ചുണ്ടുകൾ. അതു കൊണ്ടാവും വടകരക്കാർ അവൾക്ക് പറങ്കിയെന്ന് പേരിട്ടത്.
പക്ഷെ, തനിക്ക് അവളെ ഒരിടത്തും കാണാൻ കഴിഞ്ഞില്ല. എന്നാൽ ഒരു ലോട്ടറിക്കച്ചവടക്കാരൻ താൻ പറഞ്ഞ ലക്ഷണങ്ങൾ കേട്ട് വിരൽ ഞൊടിച്ചുപറങ്കി പാറു. ഒരു പുതിയ കല്യാണം കഴിച്ച് മാഹിയിലുണ്ട്. നാലഞ്ചുമാസമായി മാഹിയിൽ കയറിയിട്ട്അവളൊരു വല്ലാത്ത പെണ്ണാ സാറേ, മനസ്സിനിഷ്‌ടപ്പെടാത്ത ഒരാളെയും അടുപ്പിക്കില്ല. ഞാനൊരു ദിവസം ചോദിച്ചു മറ്റെല്ലാവരും വരുന്നവരെയും കൂട്ടി പോകുമ്പോൾ പറങ്കിമാത്രം വരുന്നവരോടകലം പാലിച്ചുമനസ്സിനി ഷ്‌ടപ്പെടുന്നവൻ വരട്ടെ. അല്ലാത്തവരെ തൊടുമ്പോൾ എനിക്ക് ഓക്കാനംവരും തൃശൂരിലൊരു ഭർത്താ വുണ്ടെന്ന് പറഞ്ഞതുപോലെ ചിലപ്പോൾ ടിക്കറ്റിൽ 100500 ഒക്കെ അടിക്കുമ്പോൾ പിന്നെ നിൽക്കില്ല. ആരോടും പറയാതെ ഒറ്റ പോക്കാഎൻ്റെ മോളുടെ അടുത്തേക്ക് എന്നുമാത്രം പറയും..


കുട്ടിയെ വലിയ ജീവനാണ്.. അവൻ്റെ അച്ഛൻ്റെ കണ്ണും പുരികങ്ങളും മൂക്കും ഒക്കെയാ എൻ്റെ മോൾക്ക്. അതു പറയുമ്പോൾ പാറു നല്ല പറങ്കിപ്പഴംപോലെ ചുവക്കും, സാറ് ഏതായാലും ഇവിടംവരെ വന്ന സ്ഥിതിക്ക് മാഹി
യിലൂടെ ഒന്ന് അന്വേഷിക്ക്ഞാൻ മാഹിക്കുള്ള ബസ്സിൽ കയറി. എന്തോ അസ്വസ്ഥതകളുടെ ഭാരംപേറുന്ന മനസ്സ് എന്നെ പീഡി പ്പിച്ചു. എന്തൊക്കെ യാത്രകൾ.
താനിതുവരെ സർവ്വീസിൽ പോലും നടത്താത്തതരം യാത്രകൾ. മാഹി യിലെത്തിയതറിഞ്ഞില്ല. ചെമ്പൻ പരുന്തുകൾ തെങ്ങോലകളിൽ വിശ്രമിക്കുന്ന മാഹി. കേട്ടിട്ടേ ഉള്ളൂ. പാല ത്തിനടിയിൽ മയ്യഴിപുഴയുടെ അടക്കംപറച്ചിൽബസിറങ്ങി നേരെ സ്റ്റാൻ്റ് മുഴുവൻ അരിച്ചുപെറുക്കി. എവിടെയും ഇല്ല. ബസ്സ്സ്റ്റാൻ്റിലെ എല്ലാ ചില്ലറക്കച്ചവടക്കാരോടും പറഞ്ഞെങ്കിലും അവർ കൈമലർത്തി. താനൊരു പോലീസുകാരനല്ലേ മാഹി സ്റ്റേഷനിൽ പോയി കാര്യം പറയാംസ്റ്റേഷനിൽ കയറുന്നതി നുമുൻപിലെ കടയിൽ ഒരു നാരങ്ങാസർബ്ബത്ത് കുടിക്കാൻ കടയിൽ നിൽക്കുമ്പോൾ നല്ല പരിചയമുള്ള ഒരു മുഖം..


പോലീസുകാരൻ തന്നെ..വേണ്ട,.. വല്ല കാര്യവും സാധിക്കാനായുള്ള പരിചയപ്പെടലായി ചിത്രീകരിക്കും. നല്ല തണുത്ത സർബ്ബത്ത് വയറ്റിലേക്കിറങ്ങിയപ്പോൾ എന്തെന്നില്ലാത്ത സുഖം താൻ ശ്രദ്ധിച്ച പോലീസുകാരൻ നേരെ വന്നുനിന്നു
ഉണ്ണിപ്പണിക്കരല്ലേ..?
അതേ മനസ്സിലായില്ല
നമ്മൾ ഒരു മുറിയിൽ ഒന്നുരണ്ടുമാസം ഒരുമിച്ച് അന്തിയുറങ്ങിയതൊക്കെ മറന്നുപോയല്ലേ… രാജൻ നായനാർ.
അയാൾ ആ മുഖത്തിനായി ഓർമ്മകളുടെ പൊടിതട്ടി. ട്രെയിനിംഗ് കാലത്ത് തിരുവനന്തപുരത്ത്… രാജൻ എനിക്കിപ്പോൾ ഓർമ്മക്കുറവുണ്ട്രണ്ടാഴ്‌ച കഴിഞ്ഞാൽ പരിചയപ്പെടുന്നവരെ എല്ലാം മറന്നു പോവും.


പക്ഷേ ഞാൻ മറന്നിട്ടില്ലകാരണം നിങ്ങൾ എനിക്ക് ഒരു ജോഡി വസ്ത്രങ്ങൾ തന്നിരുന്നു, മറന്നു പോയിക്കാണും. നമ്മുടെ രണ്ടാമത്തെ നിലയിലെ ട്രെയിനിംഗ് അക്കാദമിയുടെ തുറന്നിട്ട ജനലിൽ ഉണങ്ങാനിട്ടിരുന്ന എൻ്റെ ഷർട്ട് താഴെനിന്ന് കള്ളന്മാർ നീണ്ട കോലിൽ കൊരുത്തിട്ട് കൊണ്ടുപോയി. പിന്നെ പുലർച്ചെ വീട്ടിലേക്കുപോകാൻ ഷർട്ടില്ലാതെ നിന്ന എനിക്ക് ഒരു ഷർട്ടും മുണ്ടും നൽകി…
ആർക്കെ ങ്കിലും എന്തെങ്കിലും കൊടുത്താൽ അത് പൂർണ്ണമായിരിക്കണം, പൂർണ്ണമനസ്സോടെ ആയിരിക്കണം എന്ന് നിങ്ങളുടെ അച്ഛൻ പറഞ്ഞതായി ഞാനിപ്പോഴും ഓർക്കുന്നു..
രാജാ…, ഞാനിപ്പോൾ വലിയ പ്രശ്‌നത്തിൻ്റെ നടുവിലാണ്.
കൂടാതെ വർഷങ്ങളായി സസ്പെൻഷനിലും. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ എന്നെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി സഹപ്രവർത്തകരുമായി പ്രശ്നം ചർച്ചചെയ്തു. പലർക്കും പറങ്കിപ്പാറുവിനെ അറിയാം. പലപ്രാവശ്യം ഇമ്മോറൽ ട്രാഫിക്കിന് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ശിക്ഷയും വാങ്ങിയിട്ടുണ്ട്.
ചെറുപ്രായത്തിൽ പല പോലീസുദ്യോഗസ്ഥരുടെയും ഇഷ്ടപ്പെട്ട ഒരു പേരായിരുന്നു പറങ്കി..


ഞങ്ങൾ അന്വേഷിക്കാം. എത്രയും വേഗം. ഞാനല്ലേ ഉള്ളത്.
രാജൻ ആശ്വസിപ്പിച്ചു. സ്റ്റേഷനിലേയും സമീപത്തെ വീട്ടിലെയും ഫോൺ നമ്പർ നല്കി ഞാൻ യാത്ര പറഞ്ഞു.
മോരുംവെള്ള കച്ചവടം കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം ഭാര്യ വാതിൽക്കൽ കാത്തുനിന്നു..
ആ ദിവസങ്ങളിൽ ഒരു വലിയ പ്രശ്‌നത്തെ നേരിടുകയായിരുന്നു. നിരന്തരമായ വയറുവേദനയുള്ള കാഞ്ചനക്ക് ഒരു ഓപ്പറേഷൻ വേണ്ടിവന്നു. ഗർഭപാത്രം നീക്കംചെയ്യാതെ അതിനൊരു ശമനമില്ല.
ഒരു കുട്ടിപോലുമില്ലാത്ത ഞങ്ങളുടെ ജീവിതം ഇതോടെ അവസാനിക്കുകയാണ്. കാഞ്ചന അലമുറയിട്ടു. ഞാൻ ആശ്വസിപ്പിച്ചു. നമുക്കൊരു കുട്ടിയെ ദത്തെടുക്കാം.. അവൾക്കാശ്വാസമായി.
ആ ദിനങ്ങ ളിൽ ഞാൻ വീണ്ടും ഈ ആശോകമരത്തണലിൽ കൂടുതൽ സമയം ചെലവഴിച്ചുപലരും വന്നുപോകു ന്നതുപോലുമറിയില്ല. ഓപ്പറേഷനിൽ കാഞ്ചന മരിച്ചുപോയാൽ താൻ….. അപ്പോഴും എവിടെനിന്നോ..
ഒരു ശക്തി തന്നെ ബലപ്പെടുത്തുന്നതുപോലെ,
എന്തേ വല്ല വിഷമവും…


അവൾ തലയാട്ടി. ഇല്ല.. മാഹിയിൽനിന്ന് ഫോണുണ്ടായിരുന്നു. പറങ്കിയെ കിട്ടി. ഇന്നുരാത്രിതന്നെ പുറപ്പെടണം. രാവിലെ സ്റ്റേഷനിലെത്തണം രാജൻ കാത്തുനിൽക്കുകയാണ്.
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ മിന്നാമിന്നുകൾ മിന്നി. തൻ്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമത്തിനായി രാത്രിതന്നെ മാഹിക്ക് പുറപ്പെട്ടുസ്റ്റേഷനിലെത്തുമ്പോൾ നേരം പുലർന്നുകഴിഞ്ഞിരുന്നു. ലോക്കപ്പിനപ്പുറത്ത് നിലത്തിരിക്കുകയാണ് പറങ്കി.
ഞാൻ രാജനെ നോക്കി.
ഇന്നലെ രണ്ടാംഭർത്താവിനെ കൊന്നിട്ടുള്ള ഇരിപ്പാണ്കുത്തിമലർത്തി എന്ന് കേട്ടിട്ടുണ്ട്. ഇത് കുത്തി കമഴ്ത്തി…
ഒരു നാലഞ്ചുവയസ്സുള്ള കുട്ടി കരഞ്ഞുകൊണ്ട് സ്റ്റേഷൻറെ മൂലയിരിക്കുന്നു..
എന്നെ അറിയുമോ…. രാഘവൻ്റെ കൂട്ടുകാരൻ ഉണ്ണി….
അവൾ തലയാട്ടി.


എന്റെ രാഘവന്റെ മകളെ ഉപദ്രവിക്കുന്നതുകണ്ടപ്പോൾ ഞാൻ രതീഷിനെ കൊന്നു. എന്റെ മകളെ
പൊന്നുപോലെ നോക്കാമെന്ന ഉറപ്പിലാണ് ഞാൻ കഴുത്തുനീട്ടിയത്പക്ഷേ, ആ ചതിയന്…..
നീ എന്തിനാ രാഘവനെ കൊന്നത്?
ഇവൾ രാഘവൻറെ കുട്ടി അല്ല എന്നു പറഞ്ഞതിന്…
ഇവളുടെ മുഖത്തേക്കു നോക്കൂ. രാഘവനെ പറിച്ചുനട്ടതുപോലെ അല്ലേ… പുരികംപോലും ഒട്ടിച്ചേർന്ന് വളഞ്ഞമാതിരി.
ശരിയാ…. രാഘവൻ്റെ അതേ ഛായ..!
നിന്റെ രാഘവൻ കാരണം ഞാനിന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. കുറ്റമേറ്റ് കോടതിയിൽ പറഞ്ഞാലേ എനിക്ക് സർവ്വീസിൽ കയറാൻ പറ്റൂ,
അവൾ ഒന്നുകൂടി നിലത്ത് ചടഞ്ഞിരുന്നു..


എന്റെ മകളെ പൊന്നുപോലെ നോക്കണം. പരോളിൽ ഞാൻ ഇറങ്ങുമ്പോൾ നിങ്ങളുടെ വീട്ടിൽ വരും കുട്ടിയെന്നോട് വിഷമം പറഞ്ഞാൽ ഞാൻ നിങ്ങളെ വെറുതെ വിടില്ല….
ഞാൻ സമ്മതിച്ചു. അവൾ ഒരു കാര്യം കൂടി പറഞ്ഞു
നിങ്ങളെക്കുറിച്ച് പറയാത്ത ദിവസമില്ലഎൻ്റെ അടുത്തുവരുമ്പോൾ രണ്ടുദിവസം കൂടി നിൽക്കാൻ പറഞ്ഞാൽ, ഉണ്ണിയേട്ടനെ കണ്ടില്ലെങ്കിൽ ശരിയാകില്ല ഞാൻ പോണു… നിങ്ങളുടെ നന്മമാത്രമേ ഏട്ടൻ എന്നോടു പറഞ്ഞിട്ടുള്ളൂ, സ്റ്റേഷനിലെത്തുന്ന എല്ലാവർക്കും എന്തെങ്കിലും നന്മ ചെയ്യുന്ന നിങ്ങളെ എനിക്ക് വിശ്വാസമാണ്.
അന്നുതന്നെ രാജന്റെ സഹായത്തോടെ കുട്ടിയുമായി ഞാൻ സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ രാജൻ പറഞ്ഞു എനിക്ക് ഒരു ജോഡി വസ്ത്രങ്ങളാണ് താങ്കൾ നല്കിയത്അതിനുപകരമായി ഒരു പെൺകുട്ടിയെയാണ് പകരം നല്‌കുന്നത്ഞാൻ ചിരിച്ച് യാത്രപറഞ്ഞു.
കുട്ടിയെ കണ്ടപ്പോൾ കാഞ്ചനക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല, അവൾ സ്നേഹംകൊണ്ട് ഞങ്ങളെ..
കോടതിയിൽ കുറ്റമേറ്റ് എന്നെ അവൾ രക്ഷിച്ചു, കുറ്റമേറ്റു പറഞ്ഞു പറങ്കി ശരിക്കും പൊട്ടിക്കരഞ്ഞു.


ഗോപി മാഞ്ഞുപോയ ആ മുഖത്ത് മുറിവുണങ്ങിയ ഗോപിപൊട്ട്..
ഒരു പ്രാവശ്യം കുട്ടിയേയും കൊണ്ട് കാഞ്ചനയും ഞാനും പറങ്കിയെ ജയിലിൽ പോയി കണ്ടു. നല്ല
ഉഴുന്നുപോലിരിക്കുന്ന മകളെക്കണ്ട് പറങ്കി കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.
ഇനി എനിക്ക് മരിക്കാം എൻ്റെ കുട്ടി സ്വർഗ്ഗത്തിലായിക്കഴിഞ്ഞു..
അതിനുശേഷം ഒരിക്കൽ രാജൻ്റെ ഫോൺ വന്നു. പരോളിലിറങ്ങിയിട്ട് തിരിച്ചെത്തിയില്ലഅന്വേഷിച്ചപ്പോൾ ഒരു സ്ത്രീ മാഹിപ്പുഴയിലേക്ക് ചാടുന്നതായി അവിടുത്തെ ഓട്ടോക്കാർ പറഞ്ഞുപക്ഷേ, പറങ്കിയെ മാത്രം കിട്ടിയില്ല..
രാഖി എത്തിയതോടുകൂടി ഞങ്ങളുടെ ജീവിതം തന്നെ മാറി… കുറച്ചുദിവസങ്ങൾക്കുശേഷം അവൾ ഞങ്ങളെ അടുത്തറിഞ്ഞു,
രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്കു കൊളുത്തുന്നതും അടുക്കളയിൽ കാഞ്ച നയെ സഹായിക്കാനുമെല്ലാം ഒപ്പം കൂടിസന്ധ്യാനാമം നിലവിളക്കിനടുത്തിരുന്ന് കാണാപാഠം ചൊല്ലുന്നതുകേട്ട് കാഞ്ചന ചിരിച്ചോണ്ട് സമീപത്തിരിക്കും വയറുവേദന വരാതിരിക്കാൻ നിലത്തിട്ടിരിക്കുന്ന കല്ലിൽ തുണികൾ കുത്തിപ്പിഴിയും തലമുടിയിൽ എണ്ണതേക്കുമ്പോൾ പഠിച്ച ചെറിയ പാട്ടുകൾ പാടും.


ജോലി കഴിഞ്ഞെത്തിയ എൻറെ കാലിലെ സോക്‌സുകൾ ഊരി തടവും..
ഒരുദിവസം അവൾ ഒരാഗ്രഹം പറഞ്ഞുഎനിക്ക് അച്ഛമ്മയെ കാണണം. ഞാൻ മോളുമായി രാഘ വന്റെ വീട്ടിലെത്തി.
ഏട്ടന്മാർ ഇറങ്ങിവന്നു,
ഈ കുട്ടി ആരെന്ന് അറിയുമോ? ഇത് രാഘവൻ്റെ മോളാണ്. പെട്ടെന്നവരുടെ ഭാവം മാറി.
ഓകുട്ടിയെ കാട്ടി ഇവിടുന്ന് സ്വത്തു തട്ടാൻ വന്നതായിരിക്കും,
ഞാൻ പറഞ്ഞു.
അതിനൊന്നുമല്ല. ഒരു മുണ്ടും നേരിയതും അച്ഛമ്മയ്ക്കു നൽകി അനുഗ്രഹം വാങ്ങാൻ..
അച്ഛമ്മ കൂടുതൽ ക്ഷീണിച്ചിരുന്നു.. രാഘവൻ്റെ മോളെ ഒന്ന് അടിമുടി നോക്കി.
എന്താ നിന്റെ പേര്?
രാഖി.,,
കാലുതൊട്ടുതൊഴുത് പുതുകോടി നൽകിയപ്പോൾ കുറ്റബോധം കൊണ്ടോ സന്തോഷം കൊണ്ടോ അവരുടെ കണ്ണുകൾ തുളുമ്പിവന്നു..


ചെറിയൊരു സ്കൂ‌ളിൽ വിട്ട് എഴുത്തും വായനയും എല്ലാം പഠിച്ചു,, അനുസരണയുള്ള കുട്ടി.
വളർന്നു വലുതായപ്പോൾ കഴിഞ്ഞ വർഷമായിരുന്നു കല്യാണംകല്യാണത്തിനുമുമ്പേ അച്ഛമ്മ മരിച്ചു പോയി. കല്യാണത്തിന് മാഹിയിൽനിന്ന് രാജനും കുടുംബവും എത്തിയിരുന്നു, കൈവിട്ടുവെന്ന് വിചാരിച്ച ജീവിതത്തിന് സൗഭാഗ്യങ്ങളുടെ താക്കോൽ തന്ന രാജനെ എങ്ങനെ മറക്കാൻ…
കഴിഞ്ഞ ദിവസം ഒരു സന്തോഷവാർത്തയെത്തി, രാഖി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവൾ ഗർഭണിയായി, യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതിനാൽ പൂരത്തിന് വരില്ല എന്ന് വിളിച്ചുപറഞ്ഞു..
അതുകേട്ടപ്പോൾ മുതൽ കാഞ്ചന പുതിയ ഉടുപ്പു തുന്നുകയാണ്.
ആദ്യമായി ഞാൻ തുന്നിയ ഉടുപ്പേ ഉണ്ണിയിടൂ… ഒരൊറ്റ നിർബ്ബന്ധം ഇതിൽ കൂടുതലെന്തു സന്തോഷമാ മാരാരേ എനിക്ക്….


പല ദിവസം രാത്രിയിൽ കതകിൽ ആരോ മുട്ടുന്നു പാറു ആയിരിക്കും എന്നു പറഞ്ഞ് കാഞ്ചന തന്നെ ഉണർത്തും പക്ഷേ, ആരെയും കണ്ടില്ലനല്ലൊരു കല്യാണം നടത്താനുള്ള പണം ഞങ്ങളുടെ കൈയ്യിൽ ഇല്ലാത്തതിനാൽ ആ വീട് വിൽക്കാൻ തീരുമാനിച്ചു. രാഘവന്റെ മകൾ രാഖി ഇപ്പോൾ അവളെ പൊന്നുപോലെ സ്നേഹിക്കുന്ന ഭർത്താവുമൊത്ത് ചെന്നൈ
യിൽ നിന്നെത്തുന്നത് കാത്താണ് ഞങ്ങൾ…
പെൻഷൻ പറ്റിക്കഴിഞ്ഞ് കുറച്ച് കാശ് കിട്ടും, കാഞ്ചനയുടെ നാടായ അന്നകരയിൽ ഒരു ചെറിയ വീട് കണ്ടുവെച്ചിട്ടുണ്ട്.. അവിടേക്ക് മാറണം.
എല്ലാം കേട്ടിരുന്നു കേളുമാരാർ വീണ്ടും ചോദിച്ചു.
ഈ ആശോകമരംതന്നെ അല്ലേ നിങ്ങളെ രക്ഷിച്ചത്
എന്തു സംശയം.. എന്തേ….


എനിക്കൊരു മകനെ ഉള്ളൂ. വലിയ ഉഴപ്പനാ മദ്യപാനം തന്നെ. പിന്നെ വീട്ടിലെത്തിയാൽ ഒന്നു പറഞ്ഞ് രണ്ട് പറഞ്ഞ് സ്ഥിരം വഴക്കും.
ജീവിതം തന്നെ തോൽപ്പിക്കുന്നതുപോലെ. അതിൽനിന്നൊരു
മോചനത്തിനായി ഞാനും ഇനി എന്നും ഈ അശോകമരത്തണലിലെത്തും.
എന്റെ ശോകവും ഒന്നു പോട്ടെ. അയാൾ സന്തോഷത്തോടുകൂടി ചെണ്ടയുമായി പോകുന്നത് നോക്കി ഉണ്ണി പണിക്കരിരുന്നു.
കുറച്ചുദൂരം ചെന്നപ്പോൾ അയാൾ ചെണ്ട താഴെവെച്ച് അശോകമരത്തെനോക്കി വണങ്ങുന്നതുകണ്ട് പണിക്കർ തൃപ്‌തിയടഞ്ഞു.
വടക്കുനാഥനെ തഴുകിവരുന്ന കാറ്റിൽ അശോകം ഇളകി ചിരിച്ചു. ആ കാറ്റിൽ ഉണ്ണിപണിക്കർ വീണ്ടും,
ഉറക്കത്തിലേക്ക് വീണു…..

By ivayana