രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
മായികമായമഹാസുന്ദരതേ
മായേ മായേ, മായേ!
ജീവിതമെന്ന മഹായാന്ത്രികതേ
മായേ മായേ, മായേ!
കാരണമായ നിയാമകതേ നീ
മാറി മാറി, മാറീ
ഉടലുകളിൽക്കൂടുയിരുകളിൽ
മാറിക്കേറീ,മാറീ
വിതയ്ക്കുകയാണീ മായികബീജം
അറിയാ ശരീരം
അവിദ്യകളഖിലം മായാമയം
ആ, വിദ്യയുമഖിലം മായാമയം
നിഴലിൻ നിഴലാം ചരാചരങ്ങൾ
മായായവനികേൽ
മാനവ വേദാന്തങ്ങളുമഖിലം
അവിദ്യാനിഴലിൽ
അനുഭവമെഴുതാനാകാചൊല്ലാൻ
ഭൂതിയാണീ വിദ്യാ
മായായവനിക വലിച്ചുനീക്കി
ആകു,കനുഭൂതീൽ
മായികമായ മഹാസുന്ദരതേ
മായേ മായേ, മായേ !
ജീവിതമെന്ന മഹായാന്ത്രികതേ
മായേ മായേ, മായേ!