രചന : ബിനു. ആർ.✍

എന്റെ വീടിന്റെ തെക്കേത്തൊടിയിൽ
പൂത്തുനിന്നൊരു ചെമ്പകം
പണ്ടു മുത്തശ്ശി നട്ടുവളർത്തിയത്
വെളുത്തനിറത്തിലും
ശോഭമായ് നവഗന്ധമൂർന്നതായ്
മനോഹരങ്ങളായ്.
ഞാനതിൻചുവട്ടിലെന്നും ചെന്നുനിന്നു
കിന്നാരംപറയാറുണ്ടെങ്കിലും
ഒരിക്കലുമെൻ മനസ്സിൻ നിനവൂറുന്നതാം
ഒരുപുഷ്പവും വിരിഞ്ഞിലൊരിക്കലും…
ചിലപ്പോൾ,വിരിയുന്നതെല്ലാം
മുഖം കോടിയതായ് കൊഞ്ഞനം
കുത്തുന്നതുപോൽ,
ചിലപ്പോൾ,പുഴുവരിച്ചതായ്
ചിതൽതിന്നതുപോൽ,
ചിലപ്പോൾ വിരിയുന്നതിൻ മുന്പേ
കൊഴിഞ്ഞുവീണിടും എന്നുമെനിക്കു
നിരാശമാത്രം ബാക്കിയാക്കി…
ഒരുദിനം ചെന്നതിനുചോട്ടിൽ നിൽക്കവേ
കണ്ടൂ താഴത്തുള്ളൊരുകൊമ്പിൽ
വിരിഞ്ഞുനിൽപ്പുണ്ടതിമോഹനാമാമോരു
ചെമ്പകത്തിൻമലർ
വെളുവെളുക്കെയുള്ളൊരു ചിരിപോൽ
ഏറെ സുഗന്ധമേറീടുമൊന്ന്
എല്ലാം തികഞ്ഞത്.
അതു കണ്ടുഞാനേറെ സന്തോഷചിത്തനായ് പ്രിയരോടുമൊഴിഞ്ഞു
ചെമ്പകമിനിവെട്ടിക്കളയുകവേണ്ടാ,
അതിലും വിരിഞ്ഞുതുടങ്ങീ
യതിമോഹനമാം പുഷ്പങ്ങൾ
സുഗന്ധപൂരിതം.
എന്നാലന്നുവൈകുംവേളയിൽ എത്തിയൊരുചുഴലിക്കാറ്റിലതു
ആടിയുലഞ്ഞു ഞെരിപിരിയമർന്നൂ
ചുവടോടെ നിലംപൊത്തി
എല്ലാവരുമൊന്നമ്പരന്നുപോയി,യെങ്കിലും…
മുത്തശ്ശിതൻവാക്യമൊന്നോർത്തുഞാൻ,
ആയൂസു തീരാറാകുന്നനേരം ഏവരും
ചിരിക്കും അതിമോഹനമായ്,
തരുംവൃക്ഷങ്ങളെങ്കിലും,കുന്നോളം പഴങ്ങൾ..

By ivayana