രചന : തോമസ് കാവാലം✍


കാലം തന്ന സഫല ജന്മമേ!
കടലാഴമുള്ള സരക പുണ്യമേ!
കയം നീന്തി കരകയറുവാൻ
ജയിച്ചു വന്ന ലോകതാരമേ ..

ചരിത്രപുരുഷനഗ്രഗണ്യനായ്
ചിരം രചിച്ചു മാതൃഭൂമിക്കായ്
ചന്തമുള്ള സമരമുറകളെ
സ്വന്തരാജ്യമോചനത്തിനായ്.

ചിന്മയ പ്രകാശ ധാരയാൽ
ചരിത്രമായ ദിവ്യ ഭൂമിയിൽ
ചിറകൊടിഞ്ഞ കിളികൾ ഞങ്ങളെ
ചിറകിലേറ്റി പറന്ന ചിന്തകൻ.

വൻകരയിലിന്ത്യ മിന്നുവാൻ
വഴിവിളക്കു തെളിച്ച യോഗി നീ
അശരണർക്കു താങ്ങു നൽകിയും
അർത്ഥനഗ്നനായ് നടന്നവൻ.

രാജ്ഘട്ടിലന്നു കത്തിയ
രാജ്യശില്പി നിന്റെ ചിതയിലെ
രജതരേഖ രാജ്യ നീതിയായ്
രവികണക്കേ വിളങ്ങീടുന്നിതാ.

ഭ്രാന്തനന്നുതിർത്ത വെടിയതിൽ
ഭ്രാന്തരായിതീർന്ന ജനതതി
ഭ്രമണപഥം വിട്ടു പോകുവാൻ
ഭ്രമിക്കയാണിന്നശുക്കളായ്.

ശാന്തിഗീതമാലപിച്ചവൻ
ശക്തനായി സമരഭൂമിയിൽ
മുക്തി നേടിയടിമകൾക്കു നീ
ഭക്തിയാക്കി ദേശസ്നേഹത്തെ.

ധർമ്മസംഗരത്തിനായി നീ
ധരണിയിലഹിംസമൂളിയും
കർമ്മ ഭൂമി ചിതലെടുക്കവേ
കാതലായി കരം പിടിച്ചു നീ.

നിസ്തുലം ത്യജിച്ചു ദരിദ്രനായ്
ക്രിസ്തുശിഷ്യനെന്നപോലെ നീ
കൃഷ്ണനെന്നപോലവനിയിൽ
തീഷ്ണമായ രക്ഷിതാവുമായ്.

ജന്മഭൂമിയെന്ന വാടിയിൽ
ജനനിയുടെ ദിവ്യ പൂക്കൾക്ക്
അംശുമാനായ് ശോഭയേകിയ
അനന്തസ്നേഹമാർഗമേ,സ്തുതി!
പുണ്യമേ!
കയം നീന്തി കരകയറുവാൻ
ജയിച്ചു വന്ന ലോകതാരമേ ..

ചരിത്രപുരുഷനഗ്രഗണ്യനായ്
ചിരം രചിച്ചു മാതൃഭൂമിക്കായ്
ചന്തമുള്ള സമരമുറകളെ
സ്വന്തരാജ്യമോചനത്തിനായ്.

ചിന്മയ പ്രകാശ ധാരയാൽ
ചരിത്രമായ ദിവ്യ ഭൂമിയിൽ
ചിറകൊടിഞ്ഞ കിളികൾ ഞങ്ങളെ
ചിറകിലേറ്റി പറന്ന ചിന്തകൻ.

വൻകരയിലിന്ത്യ മിന്നുവാൻ
വഴിവിളക്കു തെളിച്ച യോഗി നീ
അശരണർക്കു താങ്ങു നൽകിയും
അർത്ഥനഗ്നനായ് നടന്നവൻ.

രാജ്ഘട്ടിലന്നു കത്തിയ
രാജ്യശില്പി നിന്റെ ചിതയിലെ
രജതരേഖ രാജ്യ നീതിയായ്
രവികണക്കേ വിളങ്ങീടുന്നിതാ.

ഭ്രാന്തനന്നുതിർത്ത വെടിയതിൽ
ഭ്രാന്തരായിതീർന്ന ജനതതി
ഭ്രമണപഥം വിട്ടു പോകുവാൻ
ഭ്രമിക്കയാണിന്നശുക്കളായ്.

ശാന്തിഗീതമാലപിച്ചവൻ
ശക്തനായി സമരഭൂമിയിൽ
മുക്തി നേടിയടിമകൾക്കു നീ
ഭക്തിയാക്കി ദേശസ്നേഹത്തെ.

ധർമ്മസംഗരത്തിനായി നീ
ധരണിയിലഹിംസമൂളിയും
കർമ്മ ഭൂമി ചിതലെടുക്കവേ
കാതലായി കരം പിടിച്ചു നീ.

നിസ്തുലം ത്യജിച്ചു ദരിദ്രനായ്
ക്രിസ്തുശിഷ്യനെന്നപോലെ നീ
കൃഷ്ണനെന്നപോലവനിയിൽ
തീഷ്ണമായ രക്ഷിതാവുമായ്.

ജന്മഭൂമിയെന്ന വാടിയിൽ
ജനനിയുടെ ദിവ്യ പൂക്കൾക്ക്
അംശുമാനായ് ശോഭയേകിയ
അനന്തസ്നേഹമാർഗമേ,സ്തുതി!

തോമസ് കാവാലം

By ivayana