രചന : രമേഷ് ബാബു✍

പിന്നിലേക്കോടിയ അൻപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ എത്രയെത്ര ആളുകൾ ജീവിതത്തിലൂടെ കടന്നു പോയി..
സ്നേഹിച്ചവരും വെറുത്തവരും ബഹുമാനിച്ചവരും കൈപിടിച്ചവരും
താങ്ങായവരും തള്ളിയിട്ടവരും
നാനാ തുറയിലുള്ള
ദേശഭാഷാ വ്യത്യാസമില്ലാതെ എത്രയെത്രപേർ..
സ്നേഹിക്കാനേ അറിയൂ..
അഭിനയിക്കാനറിയില്ല, കൊടുക്കാറേയുള്ളൂ..
തട്ടിപ്പറിച്ച് ശീലമില്ല..
സത്യത്തിൽ നമ്മൾ ചിന്തിക്കുന്നതല്ല നമ്മുടെ ജീവിതം,
നാമറിയാതെ നമ്മുക്ക് സംഭവിക്കുന്നതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്..
ജീവിച്ചിരിക്കുന്ന/അഥവാ മരിച്ച ഓരോ വ്യക്തികളും ഓരോ കഥകളാണ്,
ഓരോരുത്തർക്കും കാണും അവരവരുടേതായ ചെറിയ,വലിയ കഥകൾ,
ചിലർ അത് തുറന്നു പറയുന്നു, ചിലർ എഴുതുന്നു, ഇത് രണ്ടിനും സാധിക്കാതെ വലിയൊരു വിഭാഗം വേറെയുമുണ്ട്,
ഭൂമിയിൽ ആരും അത്ര നല്ലവരോ മോശപ്പെട്ടവരോ അല്ല,
നല്ല ആളുകളിലും ചില ചീത്ത തരങ്ങളുണ്ട്,
അമ്പിളിമാമനുമുണ്ടല്ലോ ചില കറുത്ത അടയാളങ്ങൾ,
ചേറിലും ചെന്താമര വിരിയുന്നില്ലേ..
വെറുപ്പിന്റെ പടക്കളം തീർക്കാൻ ഇറങ്ങി പുറപ്പെട്ട വലിയൊരു വിഭാഗം വേറെയുമുണ്ട്..
അവരോടൊക്കെ ഒന്നേ പറയാനുള്ളൂ..
സൂര്യൻ എത്രതന്നെ തീ ചൊരിഞ്ഞാലും സമുദ്രത്തിലെ ജലത്തെ വറ്റിക്കാനാവില്ല..
മനുഷ്യ മനസ്സുകളിൽ സ്നേഹം ഇന്നും നില നിൽക്കുന്നു..
പക്ഷേ ആരെ സ്നേഹിക്കണം എന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്..
സർവ്വ ചരാചരങ്ങളേയും
സ്നേഹിക്കാൻ പഠിച്ചാൽ അഥവാ പഠിപ്പിച്ചാൽ ഭൂമി സുന്ദരം..💖

രമേഷ് ബാബു.

By ivayana