രചന : സതിസൂധാകർ പൊന്നുരുന്നി ✍

അന്തിച്ചുവപ്പു വന്നെത്തിനോക്കി സൂര്യനും
പോകാനൊരുങ്ങി നിന്നു.
അംബരം ചെഞ്ചോരപ്പട്ടുടുത്ത് കുങ്കുമം
വാരിവിതറി നീളെ …
വിടചൊല്ലിപ്പോകുന്ന കണ്ടു നില്ക്കാൻ
കഴിയാതെ , താമര കണ്ണുപൊത്തി.
നീലമേലാപ്പിലെ ആകാശഗംഗയിൽ
പള്ളി നീരാട്ടിനു പോയ നേരം,
പകലന്തിയോളവും കൂടെ നടന്നവൻ
ഒരു വാക്കുരിയാതെ പോയ് മറഞ്ഞു.
സങ്കടം കൊണ്ടു കരഞ്ഞു പോയ് ഭൂമിയും
നിശയുടെ മാറിൽ ചാഞ്ഞുറങ്ങി.
പുലർകാലേ വീശിയ കുളിർ കാറ്റു ഭൂമിയെ
കുളിർ മഴ പെയ്യിച്ചുണർത്തി മെല്ലെ ,
കുളിർ മഴ പെയ്യിച്ചുണർ ത്തി മെല്ലെ …
പുലർകാലം വന്നെന്ന് കൂയിലുകൾ പാടിയും ,
മയിലുകൾ ആടിയും ചുവടു വച്ചു.
പൂത്താലമേന്തിയ പവിഴമല്ലിപ്പൂക്കൾ
പൂവും പ്രസാദമായ് കാത്തു നിന്നു.
പള്ളി നീരാട്ടിനു പോയ ദിവാകരൻ
തങ്കത്തിൻ തേരേറി വന്നണഞ്ഞു.
പുതുമണവാട്ടി പോൽ ചെന്താമര ചൂടി
ഭൂമിയും ദേവനെ ആനയിച്ചു.
പുതു മണവാട്ടി പോൽ ചെന്താമര ചൂടി
ഭൂമിയും ദേവനെ ആനയിച്ചു.

സതിസൂധാകർ പൊന്നുരുന്നി

By ivayana