രചന : സ്റ്റീഫൻ അലക്‌സാണ്ടർ ✍

ഞാൻ ജനിച്ച എന്റെ കേരളമണ്ണിൽ എന്റെ കുഞ്ഞുനാളിൽ ഞാൻ അനുഭവിച്ചറിഞ്ഞ സത്യം... ഞാനും ഒരു കൂലിപ്പണിക്കാരനായിരുന്നു അന്ന് ഭാര്യയെ വീട്ടിലിരുത്തി കൂലിവേലക്കു പോകുന്നവന്റെ വീട്ടിൽ സമാധാനവും സന്തോഷവും കളിയാടിയിരുന്നു... അവന്റെ വരുമാനത്തിൽ മിച്ചം വച്ചു മക്കളെ കെട്ടിച്ചയച്ചും അതിൽ മിച്ചം പിടിച്ചു വസ്തു വാങ്ങി കൂരവച്ചും കുഞ്ഞു കുഞ്ഞു കച്ചവടം തുടങ്ങിയും അവനവന്റെ ബുദ്ധികൊണ്ട് ഇടത്തരം പണക്കാരനായും ജീവിച്ചകാലം ഒത്തൊരുമയും സഹോദര്യവും അരങ്ങുവാണിടുന്ന കാലം... ഇന്നതെവിടെ...??? മതിലുകൾ പണിതു നാം സ്വയം ചുരിങ്ങിയപ്പോൾ... അതു മുതലെടുത്തു മാറിമാറി വന്ന ഭരണകൂടങ്ങൾ നമ്മെ ജാതിമതവേർചിന്തകൾ കുത്തിവച്ചു ആ അകലത്തിനു ആക്കം കൂട്ടി... അതിനു നാം ജയ് വിളിച്ചു... ഇന്ന്  ഭാര്യയുംഭർത്താവും ഒരുമിച്ചു പണിക്കിറങ്ങിയിട്ടും മക്കളുടെ വിവാഹവും ഒരുതുണ്ട് ഭൂമിയും സ്വപ്നങ്ങൾക്ക് അകലെ നിൽക്കുന്നു... കൂലിപ്പണിക്കാരന്റ ശമ്പളത്തിന്റെ മുക്കാൽഭാഗവും ഭരണകൂടം ടാക്സ് എന്ന പേരിലും പെറ്റി എന്ന പേരിലും അടിച്ചുമാറ്റുന്നു... കാലഹരണപ്പെട്ട ആയിരത്തോളം നിയമങ്ങൾ നമ്മെ വരിഞ്ഞുമുറുക്കുന്നു... വേണ്ടേ മാറ്റം ഇനിയിതിന്... എന്തിനു ബലിനൽകുന്നു നമ്മുടെ ജീവിതം... ജന്മം ഒന്നേയുള്ളു... എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ അവകാശമുള്ള ഈ ഭൂമിയിലെ ജീവിതം മറ്റുള്ളവർക്ക് തീറെഴുതികൊടുത്തത് നാം തന്നെയാണ്.. നമ്മുടെ അവകാശങ്ങളെകുറിച്ച് ഇനിയെങ്കിലും ബോധവാന്മാരാകാം... നമുക്കും നമ്മുടെതലമുറക്കും വേണ്ടി... നാം ആരുടേയും അടിമകളല്ല...കാശുള്ളവന് മാത്രമാണോ ഈ ഭൂമിയിലെ ജീവിതം...സാധാരണക്കാരനും സമാധാനമായി ജീവിക്കണ്ടേ ഈ ഭൂമിയിൽ...അതുണരാൻ സമയമായി കൂട്ടരേ... നാം മറന്നു വച്ച പ്രതികരണശേഷി വീണ്ടെടുക്കാൻ സമയമായി...🙏🙏🙏

By ivayana