രചന : ബിനു. ആർ ✍

സ്വാർത്ഥന്മാരെല്ലാവരുമൊന്നിച്ചുകൂടി
സ്വർഗ്ഗലോകം പണിയാൻകാത്തിരുന്നു
ഞാനാദ്യംപറയാമെന്നവാഗ്വാദത്തിൽ
ആരും പറയാനാരും സമ്മതിച്ചതില്ല.
ചിന്തകളെല്ലാം കൊഴുത്തു തടിച്ചു
ചിന്തകളിലെല്ലാം ചീന്തേരുപൊടികൾപോൽ
പാറിപ്പറന്നു മന്ന്വന്തരങ്ങളിൽ നിറഞ്ഞു
ആർക്കുമെയൊന്നും പറയുവാനാവാതെ
അല്ലലുകളെല്ലാം മനസ്സിൽ നിറഞ്ഞു.
ആരും പറയാത്ത വാക്കുകൾ തേടി
നിഘണ്ടുകളിലെല്ലാം തിരഞ്ഞു നടന്നു
ചിന്തകളെല്ലാം പൊടിപ്പുരണ്ടതല്ലാതെ
വാക്കുകളാർക്കും പുറമെയെത്തിയില്ല.
സ്വാർത്ഥത നിറഞ്ഞവരെല്ലാമെന്നും
ഞാൻ ചെയ്യുന്നതുമാത്രം
സ്വസ്ഥമെന്നതു മനസ്സിൽ വരഞ്ഞു
ആർക്കുമേയൊന്നും പറയുവാനാവാതെ
മരണം വന്നു തത്തിക്കളിച്ചു.
സ്വന്തങ്ങളെയെല്ലാം തിരയുന്നു
നന്മകൾവറ്റിയകാലം
പണത്തിന്മേലെ പരുന്തും
ഒരിക്കലുംപറക്കില്ലെന്നു
കരുതുന്നവർ, അണുകുടുംബം
പോറ്റുന്നവർ അധർമ്മികൾ
നന്മകളെല്ലാം തറവാടിൻമോന്തായത്തിൽ
കെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ
സ്വാർത്ഥതയാകും തീട്ടൂരങ്ങൾ
മടിയിൽതിരുകിനടക്കുന്നവർ.
അമ്മയും അച്ഛനും സഹോദരരും
കഞ്ഞികുടിക്കാൻപോലും വകയില്ലെങ്കിലും,
കറുത്തതുണിയാൽ മുഖംമുറുക്കിക്കെട്ടി
സ്വന്തബന്ധങ്ങളെ മറന്നവർ
കാലംമാറി കോലംതുള്ളുംന്നേരം
തൻ മക്കളാൽ വൃദ്ധസദനം
തിരുപ്പിടിപ്പിക്കുന്നതറിയവേ,
കണ്ണീർതൂക്കിയിട്ടെന്തുകാര്യം!
-0-

By ivayana