രചന : സകീർ ഇളയാട്✍
എത്രയും സ്നേഹം നിറഞ്ഞ……..
വായിച്ചറിയുവാൻ എന്തെന്നാൽ എനിക്കിവിടെ സുഖംതന്നെ നിനക്കും സുഖംതന്നെയെന്ന് കരുതുന്നു. നീ ഇട്ട പോസ്റ്റ് കണ്ടു വിവരങ്ങളറിഞ്ഞതിൽ സന്തോഷം ഞാനൊരു ലൈക്കും കമന്റും ഇട്ടിട്ടുണ്ട് നീയതിന് റിപ്ലൈ തരുമെന്ന് കരുതട്ടെ. പിന്നെ വീട്ടുകാർക്കെല്ലാം സുഖം തന്നെയല്ലേ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടൊക്കെ എങ്ങനെ പോകുന്നു ഫോളോവേഴ്സ് കൂടുന്നുണ്ടോ ഞാൻ റീൽസൊക്കെ കാണാറുണ്ട്ട്ടോ ലൈക്കും കമന്റും ചെയ്യാറൂണ്ട്. നിന്റെ ‘X’ അക്കൗണ്ടിന്റെ അവസ്ഥയന്താണിപ്പോൾ twiter എന്ന പെരുമാറ്റിയപ്പോൾ ഞാനത് വിട്ടു X എന്ന പേരിനു ഒരുഗുമ്മില്ല. നീ ……ന്റെ പോസ്റ്റുകൾ കാണാറുണ്ടോ ഞാൻ കാണാറില്ല എന്നെ ബ്ലോക്കിയെന്നു തോന്നുന്നു. സാരല്ല എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.
ഞാൻ …….ന്റെയും പോസ്റ്റുകളൊക്കെ കാണാറുണ്ട് നീയും കാണാറുണ്ടെന്നറിയാം നിന്റെ കമന്റുകളവിടെ കാണാറുണ്ട് പക്ഷെ ഞാൻ കമന്റാറില്ല അവ…ന്റെ പോസ്റ്റുകളിലും വരാറില്ല കാണാഞ്ഞിട്ടൊന്നുമാകില്ല. ഒരിക്കൽ ആളുടെയൊരു നല്ല എഴുത്തിനു ഞാൻ ലൈക്കും കമെന്റും കൊടുത്തിരുന്നു പിന്നെ ഞാനിട്ടൊരു പോസ്റ്റിനു തിരിച്ചിങ്ങോട്ടും ഒരു ലൈക്ക് കണ്ടു വായിച്ചിട്ടൊന്നുമുണ്ടാകില്ല. പിന്നെ വിട്ടു ഇപ്പൊ ഞാൻ ഫീഡിൽ കണ്ടാലും മൈൻഡ് ചെയ്യാറില്ല നല്ല കാമ്പുള്ള എഴുത്തുകളൊക്കെയാണ് എന്നാലും പെരും ജാഡയാന്നെ.
…….ന്റെ പോസ്റ്റുകളും നല്ല എഴുത്തുകളാണ് പക്ഷെ കമന്റുകൾക്കൊന്നും റിപ്ലൈ തരൂല സാമയമില്ലാത്തോണ്ടാവും അതോ വല്ല്യ ആളാണെന്ന തോന്നലാണോ അവോ. ഇനീം കൊറേ എഴുതണമെന്നൊക്കെ ഉണ്ട് സമയമില്ല വായിക്കാൻ നിനക്കും സമയമുണ്ടാകില്ലല്ലോ അതുകൊണ്ട് നിർത്തുന്നു. ഇതുതന്നെ രാവിലെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞപ്പോൾ തൊട്ടു എഴുതാൻ തുടങ്ങിയതാണ്. ഇപ്പൊ ഉച്ചകഴിഞ്ഞു തിരക്കിനിടയിൽ സമയമുണ്ടാക്കി തല്ക്കാലം മുഴുവനാക്കുകയാണ് തൊടങ്ങി കുടുങ്ങീന്നും പറയാം. സമയം തന്നെയാണ് മെയിൻ പ്രശ്‌നം, ഇക്കണ്ട പോസ്റ്റുകളിലൊക്കെ എത്തുകയും വേണം സ്വന്തായിട്ടു വല്ലതും പോസ്റ്റുകയും വേണം. വല്ലാത്തൊരു കഷ്ടപ്പാട് തന്നെ അല്ലേ. എന്തായാലും നിർത്തട്ടെ ഇനീം നീട്ടിയാൽ നീ ഇട്ടിട്ടു പോകും മറുപടി പ്രതീക്ഷിച്ചുകൊണ്ട്
നിന്റെ സ്വന്തം
സകീർ ഇളയാട്