രചന : അനിയൻ പുലികേർഴ്‌✍

മിണ്ടാതിരിക്കാനാകുമോ നമ്മൾക്ക്
മണ്ടത്തരമേറെ നാട്ടിൽ പെരുകബോൾ
മണ്ടന്മാരാക്കാൻ ശ്രമിക്കുന്നു വീണ്ടും
മണ്ടിക്കു വാനും നോക്കുന്നു മെല്ലെ
മിണ്ടി എന്തെങ്കിലുമൊന്നു ചൊന്നാൽ
മണ്ടന്മാർക്കതു വലച്ചിലാക്കും പിന്നെ
മിണ്ടാതിരിക്കാനുള്ള പേക്കൂത്തുകൾ
കണ്ടമാനം നടത്തി നോക്കിടൂന്നല്ലോ
വേണ്ടാതിനങ്ങൾ കാട്ടിക്കൂട്ടലകൾ
രക്ഷപ്പെടലുകൾ മാത്രമായ് മാറുന്നു
മിണ്ടാതിരിക്കാതെ വല്ലതും മുണ്ടിയാൽ
അധികാര ദണ്ടങ്ങുയർത്തുന്നു വേഗാൽ
അസ്പർശരായി മാറ്റിട്ട് വർ നമ്മളെ
ദേശവിരുദ്ധരായ് തീർക്കും പതുക്കനെ
വരിഞ്ഞങ്മുറുകുന്ന അന്ധതകൾ
വിളിപ്പാടകലെപ്പോലുമ സ്വസ്ഥതകൾ
വല്ലാത്ത പൊല്ലാപ്പിലാണല്ലോ നമ്മൾ
വല്ലാതെ കുന്തിച്ചിരിക്കേണ്ട പെട്ടെന്ന്
പൊട്ടിത്തെറിക്കുവാനൊത്തൊരുമിക്കൂ
വേണ്ടന്നു് ചൊല്ലുന്നോർ മുന്നിലേക്കിനി
വീണ്ടും ചെല്ല് വേർപ്പിെൻറ ശബ്ദമായ്.

അനിയൻ പുലികേർഴ്‌

By ivayana