രചന : അസ്‌ക്കർ അരീച്ചോല✍

ദിൽ കി ചോട്ടോം നെ കഭി
ചൈൻ സെ രഹ് നെ ന ദിയാ
ജബ് ചലി സർദ് ഹവാ
മൈ നെ തുഝെ യാദ് കിയാ
ഇസ് കാ രോനാ നഹീ
ക്യോം തും നെ കിയാ ദിൽ ബർബാദ്
ഇസ് കാ ഗം ഹൈ കി
ബഹുത് ദേർ മെ ബർബാദ് കിയാ
🖋️🙏🌹❤️ – (ജോഷ് മലീഹാബാദി🌹🙏)
(മനസ്സിലെ മുറിവുകൾ ഒരിക്കലും
സ്വസ്ഥതയറിയാൻ അനുവദിച്ചില്ല.
കുളിർക്കാറ്റ് വീശുമ്പോഴെല്ലാം
നിന്നെ ഞാൻ ഓർത്തുകൊണ്ടിരുന്നു
എന്തിനെന്റെ ഹൃദയം തകർത്തു
എന്നോർത്തല്ല കണ്ണു നിറയുന്നത്
ദുഃഖം ഇത്രയുമാണ്,
തകർക്കാനിത്ര വൈകിയതെന്താണ്….?)
🙏🌹❤️🥰====================🥰❤️🌹🙏
വേർപാട്…., വിരഹം…,സങ്കടം…, ദുഃഖം… ഏകാന്തതകൾ തീർത്ത വിഷാദജന്മം തന്ന് അതി കഠിനമായ കഠോരഭാവങ്ങളോടെ കാലം ഞങ്ങളിലൂടെ പിന്നെയുമൊരുപാട് ദൂരം ക്രോധ തീക്ഷ്ണതയോടെ കടന്ന് പോയി….”
ആഷ്….”
തിരിച്ചു പോകുന്നുണ്ടോ ഇനിയും….കാലം കുറെയായില്ലേ ഇങ്ങനെ നാട് വിട്ട് അന്യനാട്ടിൽ….?”
പോണം….പോയേ തീരൂ….”
ജീവിതത്തിൽ ചില ബാധ്യതകൾ കൂടി തീർക്കാനുണ്ട്….”
അത് എന്നിലൂടെ തന്നെ വേണം എന്ന് എനിക്ക് നിർബന്ധവുമുണ്ട്….”
ഏതോ ഉരുൾപ്രേരണയിൽ ഞാൻ പറഞ്ഞു….”
കാലത്തിനെന്നും നമ്മുടെ കണ്ണീര് കാണാനാണ് കൊതി….”
നമ്മളെ തോൽപ്പിക്കാൻ….”
എല്ലാം നിന്റെ പിടിവാശി…. നിന്റെ മാത്രം പിടിവാശി….”
അവളൊന്ന് തേങ്ങിയോ….!””
ആ വാക്കുകൾ എന്നിൽ വല്ലാത്തൊരു കുറ്റബോധം നിറച്ചു….”
ആഷ്…”
അവൾ തുടർന്നു….”
ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ എന്റെ ജന്മം കൊണ്ട് ചെയ്തത്….?”
നമ്മൾ ഒന്നായ നാൾ മുതൽ തൊട്ട് ഇങ്ങനെ കൊതിപ്പിച്ച്…. കൊതിപ്പിച്ച്….”
തൊട്ടുതൊട്ടില്ല എന്ന മട്ടിലെത്തുമ്പോൾ കണ്ണെത്താദൂരത്തേക്ക് ആട്ടിപ്പായിക്കുന്ന കാലത്തിന്റെ ക്രൂരവിനോദം….”
ഗദ്ഗദം അവളുടെ വാക്കുകളെ മുറിച്ചു….”
പോവാതിരുന്നൂടെ നിനക്ക്….”
പഴയത് പോലെ നാട്ടിൽ വല്ല ജോലിയും ചെയ്ത് നിന്നൂടെ….?”
തോന്നുംമ്പോഴൊക്കെ എനിക്ക് നിന്നെ കാണാലോ….”
കാശാണ് നിന്റെ പ്രശ്നമെങ്കിൽ എന്റെ ശമ്പളത്തിന്റെ മുക്കലും ഞാൻ നിനക്ക് തരാം…എനിക്ക് കുറച്ചല്ലേ ആവശ്യമുള്ളൂ….”
ദീനമായൊരു അപേക്ഷയുണ്ടായിരുന്നു അവളുടെ വാക്കുകളിൽ….മുഖത്ത്…”
വയ്യ സാജ്….”
നാം അറിഞ്ഞും, അറിയാതെയും കെട്ടിയുയർത്തിയ എത്രയെത്ര ബന്ധങ്ങളുടെ മതിലുകളാണ് ഭേദിക്കാൻ സാധിക്കാത്ത വിധം നമ്മുടെ ആകാശങ്ങളുടെ അതിരുകൾ നിശ്ചയിച്ച് ചുറ്റിനും ഉയർന്നു നിൽക്കുന്നത്….””
പരിമിതമായ ഈ ആകാശങ്ങളിൽ പറക്കുകയേ ഇനി നമുക്ക് നിർവ്വാഹമുള്ളൂ….”
ഇവിടെ നിന്നാൽ ഇനിയും നമുക്ക് ദുഃഖങ്ങൾ മാത്രമേ ഉണ്ടാവൂ….”
തേരാകണ്ണീരും,തീരാ സങ്കടങ്ങളുമായി നാം വല്ലാതെ വീർപ്പുമുട്ടി പിടയും….”
ഈ ഭൂമിയിലെ ജീവിതം നമ്മുടെ ശരീരങ്ങൾക്കും, മനസ്സുകൾക്കും ഉള്ളതല്ല….”
നമ്മുടെ സ്വന്തം അനുരാഗ സ്വാതന്ത്ര്യങ്ങളിൽ ഇവിടെയിനി നമുക്കൊരിക്കലും ഒന്നാവാൻ സാധിക്കില്ല….”
നമ്മുടെ ശരീരങ്ങളിൽ നമുക്കൊരു അവകാശവും ഇല്ലാതായില്ലേ….പ്രിയേ….”
ഒന്നായ നമ്മുടെ ആത്മാവിൽ നിന്ന് ശരീരങ്ങൾ അധിനിവേശം ചെയ്യപ്പെട്ടിരിക്കുന്നു….”
നമ്മളിപ്പോൾ അവയുടെ വെറും കാവൽക്കാർ മാത്രം….”
ഒരുകണക്കിന് പറഞ്ഞാൽ യുദ്ധമുഖത്തെ വില്ലാളിയുടെ ആജ്ഞകൾ അനുസരിക്കാൻ വിധിക്കപ്പെട്ട,ഏത് നിമിഷവും അമ്പേറ്റ് വീഴാൻ സാധ്യതയുള്ള ഹതാശരായ രണ്ട് തേരാളികൾ….”
ഉത്തരം തേടി ഒരു തേങ്ങൽ….”
മൗനം….”
പരീക്ഷീണമായ മൗനം….”
സമയം പോകവേ….”
ശൂന്യവേദികയിലേക്ക് സന്ധ്യ അതിന്റെ കുങ്കുമച്ചിറകുകൾ പടർത്തി….”

By ivayana