രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍

ജനിച്ചപ്പോൾ
ഞാൻ കണ്ട രൂപം
അമ്മ തൊഴുകൈയോടെ
കാണുന്ന രൂപം
പടർന്നു പന്തലിച്ച മാവിൻ
ചുവട്ടിലിരുന്നും
മുത്തശ്ശി ജപിച്ച മന്ത്ര ധൗനികളിലും
ആ രൂപത്തെ ഞാൻ കണ്ടു കൊണ്ടെയിരുന്നു
ചിലർ പറയുന്നു നിന്റെ എല്ലാവിശ്വാസങ്ങളും കാല്പനിക കഥകൾ എന്ന്
പക്ഷെ എനിക്ക്
കഥകൾ ഇഷ്ടമാണ്,
ചില കഥാപാത്രങ്ങളെയും ഇഷ്ടമാണ്
മഹാബലിയും വാമനനും എനിക്ക് ഹീറോ കൾ ആണ്
മഹാബലിയെ പോലുള്ള ഭരണാധികാരികൾ
ഇനിയും വരും എന്ന് ഞാൻ വിശ്വസിക്കുന്നു
ഇന്നത്തെ ചില ഭരണകർത്താക്കളെ ചവിട്ടി
താഴ്ത്താൻ ഞാൻ വാമനനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
എന്റെ സ്വപ്നങ്ങളിൽ
വിള്ളൽ വീഴ്ത്തുന്ന
ഒന്നും എനിക്ക് മിത്തല്ല
അധികാര കസേരക്കായി
എന്റെ സ്വപ്നങ്ങളെ ബലികഴിക്കാൻ ഞാനില്ല.
ഇന്നത്തെ സ്വേച്ഛാദികൾക്കെതിരെ
ഒരു വിരൽ പോലും മീട്ടാനാവാതെഞാൻ
തന്നെ മിത്തായി ജീവിക്കുന്നിടത്ത്
മറ്റൊരു മിത്തിനെ ഉപേക്ഷിക്കാനും ഞാനില്ല.

By ivayana