രചന : ചെറുകൂർ ഗോപി✍
ഹൃദയം തുറന്നൊരു
കവിതപോലെ
എഴുതുന്നു മനസ്സിലെ
സ്‌മൃതികളാലെ.
എന്നെ ഉണർത്തുന്ന
പുലരിപോലെ
മെല്ലെ തലോടുന്ന
തെന്നൽ പോലെ.
പാടും കിളികൾ തൻ
നാദം പോലെ
ഒഴുകും പുഴയുടെ
ഗീതം പോലെ
സംഗീതം പോലെ.
മലരിൻ ചൊടിയിലെ
മധു പോലെ
നുകരുന്ന പ്രണയത്തിൻ
തുള്ളി പോലെ.
മഴപെയ്ത മണ്ണിന്റെ
ഗന്ധം പോലെ
പകരാത്ത ചുംബന
രാവുപോലെ.
വേർപെടും മാനസം
നൂലു പോലെ
വേർപെട്ട ജീവിതം
തിരകൾ പോലെ.
അലരിന്റെ അലയുടെ
നോവു പോലെ
അറിയാതെയകലുന്ന
നിഴലുപോലെ.
പറയാൻ മറന്നൊരു
വാക്കുപോലെ
നിറയുന്നു
ജീവനിലെന്നപോലെ.
കവിതേ,
നീയെന്നിലെന്നപോലെ
ഹൃദയം മന്ത്രിക്കും
ധ്വനികൾ പോലെ!
Gk… 🖊️