അവലോകനം : ഗഫൂർ കൊടിഞ്ഞി✍

ഓരോ മനുഷ്യനിലും ഒരാത്മഘാതകനുണ്ട്. അവൻ അവസരം കാത്തിരിക്കുകയാണ്. ഏതു സമയത്താണ് രൗദ്രമായ അതിൻ്റെ ദ്രംഷ്ഠകൾ നീണ്ടു വരിക എന്ന് ആർക്ക് പറയാനാവും? ജീവിതത്തിൻ്റെ ഏത് ദശാസന്ധിയിലാണ് അതിൻ്റെ പ്രലോപനത്തിൽ മനുഷ്യൻ വീഴുക എന്നു അറിയാനാവില്ല.അത്യന്തം ഉൾക്കിടിലമു ണ്ടാക്കുന്ന ഒരു സമസ്യയാണ് ആത്മഹ ത്യ.”ശൂന്യ മനുഷ്യൻ”എന്ന പിസുരേന്ദ്രൻ്റെ നോവൽ ആത്മഹത്യകളെ ഇഴകീറുന്ന നോവലാണ്.


ആത്മഹത്യയുടെ ദാർശനികത അധിക മൊന്നും സാധാരണക്കാർക്ക് വഴങ്ങില്ല. വായിക്കുന്തോറും , ചർച്ച ചെയ്യുന്തോറും നമ്മൾ ഒറ്റപ്പെടാൻ തുടങ്ങും. തേരട്ട പോലെ ഭയം നമ്മെ ഗ്രസിക്കും.തൂങ്ങിയാ ടുന്ന മൃതശരീരങ്ങളും റയിൽ പാളങ്ങളി ൽ തളം കെട്ടിയ ചോരപ്പാടുകളുംഅഴുകി വേർപ്പെട്ട അസ്തി കൂടങ്ങളും ഉൾത്തട
ങ്ങളിൽ പേടിസ്വപ്നങ്ങളായി നമ്മെ വേട്ടയാടും.
ആത്മഹത്യകൾ പലവിധമുണ്ട് എന്ന പോലെ തന്നെ മനുഷ്യനെ ആത്മഹത്യയി ലേക്ക് നയിക്കുന്ന കാരണങ്ങളും പലതാ ണ്. അത്തരം അനവധി ആത്മഹത്യകളു
ടെ സങ്കീർണ്ണതകൾ വരച്ചിടുകയാണ് നോവലിലുടനീളം. മരണത്തിൻ്റെ ഇരുളി
ലേക്ക് ജീവിതത്തിൻ്റെ വെളിച്ചം വിതറുകയാണ് സത്യത്തിൽ ഈ നോവൽ.ആത്മ
ഹത്യയെ ന്യായീകരിക്കുന്ന സല്ലേഖന ത്തെക്കുറിച്ച് ഞാൻ ആദ്യമായി കേൾ ക്കുകയാണ്. ജൈനമത വിശ്വാസ പ്രകാരം മനുഷ്യൻ എല്ലാ ഭൗതിക ചോദനകളി
ൽ നിന്നും മുക്തനായി ഒരു തരം നിർവാണം പ്രാപിക്കുന്ന അവസ്ഥയാണ് സല്ലേ
ഖനം.ആത്മഹത്യയെ മറ്റൊരു തരത്തിൽ സാധൂകരിക്കുന്ന മട്ടിൽ കൃഷ്ണചന്ദ്രൻ
എന്ന കഥാപാത്രം വിശദീകരിക്കുമ്പോൾഅതിനോട് യോജിക്കാൻ വാസു എന്ന മുഖ്യകഥാപാത്രത്തിന് സാധിക്കുന്നില്ല.


അദ്ദേഹം ചോദിക്കുന്നു:
“മഹാരോഗം ബാധിച്ച് സല്ലേഖനം അനു ഷ്ഠിക്കുന്നത് രോഗത്തെ നേരിടാൻ കഴി
യാത്തത് കൊണ്ടല്ലേ? യുദ്ധത്തിൽ പരാ
ജയപ്പെട്ട് സല്ലേഖനം അനുഷ്ഠിക്കുന്നത് വിജയിയായേ ജീവിക്കൂ എന്ന വാശി കൊ
ണ്ടല്ലേ?സല്ലേഖനവും ആത്മഹത്യയും ത
മ്മിലുള്ള വ്യത്യാസം എനിയ്ക്ക് ബോധ്യ പ്പെടുന്നില്ല കൃഷ്ണാ ”.
ഒട്ടനവധി ആത്മഹത്യകളുടെ നിർധാരണ
ത്തിലൂടെ മരണത്തിൻ്റെ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നുണ്ട് ഈ കൃതിയിൽ. വായി ച്ച് കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങ ളിൽ നിന്ന് മനസ് വേർപെട്ടു പോവില്ല. നമ്മുടെയൊക്കെ ജീവിത പരിസരത്ത് കണ്ടും കേട്ടും അനുഭവിച്ച എത്രയോ ദുർമരണങ്ങൾ വീണ്ടും നമുക്ക് മുന്നിൽ ചുടലപ്പറമ്പിലെ വേതാളങ്ങളെ പോലെ രൗദ്രനൃത്തമാടുക തന്നെ ചെയ്യും.
ദാർശനികത മാറ്റി വെച്ചാലും ഈ ഗ്രന്ഥത്തിന് പല സവിശേഷതകളും ഉണ്ട്.
ഭാഷാപരമായ മേന്മയാണ് അതിൽ എടുത്തു പറയേണ്ടത്. ബാല്യത്തിൽ കൂടെ സഞ്ചരിക്കുകയും പിന്നീട് വിസ്മൃതമാവുകയും ചെയ്ത എത്രയോ പദങ്ങളെ ഈ കൃതി നമ്മെ പുനരോർമ്മിപ്പിക്കുന്നുണ്ട്. ഗ്രാമീണ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ഏറിയകൂറും കഥകൾ വിക സിക്കുന്നത് എന്നത് കൊണ്ട് ഓർമ്മയി ൽ നിന്ന് എന്നോ അകന്ന അത്തരം പദ ങ്ങൾ ഗ്രൃഹാതുരമായി ഇതിൽ പുനർവി
ന്യാസം തേടുന്നത് കാണാം.


വിപ്ലവത്തിൻ്റെ ബലിയാടുകളായി, ആത്മ ഹത്യയിൽ അഭയം തേടേണ്ടി വന്ന എത്ര യോ ആളുകളെ ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. നക്സലിസത്തിന് വിത്തുപാ
കിയ വിപ്ലവകാരി ഭൂപൻ ദാക്ക് പോലുംഒടുവിൽ ആത്മഹത്യയിൽ അഭയം ക
ണ്ടെത്തേണ്ടി വന്നതിൻ്റെ സാഹചര്യവുംഇതിൽ പ്രതിപാദിക്കുന്നു. അതു കൊണ്ടു
തന്നെ വൈജ്ഞാനിക അവബോധത്തിലേക്ക് നമ്മെ വഴി നടത്തുന്ന രചനയാണ്
പി സുരേന്ദ്രൻ്റെ ശൂന്യമനുഷ്യൻ.

ഗഫൂർ കൊടിഞ്ഞി.

By ivayana