മംഗല്യരാവിൻറെ ലഹരിയിൽ
ഞാൻ മുങ്ങി പ്രണയം തുളുമ്പിയനേരം
അവളിലെ പുഞ്ചിരി നിലാവിനെപുണർന്നപ്പോൾ
തമസേ നീ ധാത്രിയിൽ നിന്നും വിടചൊല്ലയോ..

എന്റെ മനസ്സ് ഒരു സാഗരം ആയപ്പോൾ
ഓളങ്ങളിൽ തട്ടി ഞാൻ ഉണർന്നുവോ.
എൻ പ്രിയതമയുടെ കണ്ണുകളിൽ
ഞാൻ കണ്ട പ്രണയദാഹങ്ങൾ
എന്നിൽ പടർന്നുവോ.
അമൃതം ചൊരിയുന്ന അമ്പുകളല്ലേ
നിനവായി നിന്നെ ഞാൻ ആലിംഗനം ചെയ്യുവത് ..

തൊട്ടുണർത്തിയ വിഹാരങ്ങളേ
മൊട്ടായിത്തന്നെ ഗന്ധം നുകർന്ന്
ഇഴചേർന്ന് അലിയിച്ച പ്രണയദാഹത്തെ
സ്വയമേ എന്നെ തളർത്തിയോ
എങ്കിലും അവളെ മാറോട് ചേർത്ത്
ചുംബിച്ചു ഉണർത്തി വിടരാത്ത രാവിലേക്ക്…

By ivayana