അനന്തപുരി ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. കഴി
ഞ്ഞ ഡിസംബറിൽ ചൈനയിലെ വ്യൂഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ‘കൊറോണ’
എന്ന കുഞ്ഞൻ വൈറസ്സിന്റെ തേരോട്ടം സീമക
ളും ലംഘിച്ച് ഭൂഖണ്ഡങ്ങളിലൂടെ അശ്വമേധം തുട
രുന്നു.
സത്യത്തിൽ ഒരു തുറന്ന ജയിലിലാണ് എല്ലാവരും
എന്ന് ഓർത്തു പോവുകയാണ്. മനുഷ്യർ എത്ര
യോ നിസ്സാരന്മാർ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്
യാതൊരു പക്ഷാഭേദമോ, ഉച്ച നീചത്വമോയില്ലാ
തെ കുഞ്ഞൻ ജൈത്രയാത്ര തുടരുകയാണ് ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിക്കൊണ്ടു്.
രോഗപ്രതിരോധ നിയമങ്ങൾ എല്ലാം പാലിക്കുന്നു
ണ്ട്. പക്ഷേ… ലോക്ക് ഡൗണായാലും അവനവന്റെ
അത്യാവശ്യ കാര്യങ്ങൾക്ക് നാംതന്നെ പോയേല്ലേ തീരൂ.
പ്രത്യേകിച്ചും, മക്കൾ ആരും കൂടെയില്ലാത്ത മാതാ
പിതാക്കന്മാർ. നാം തന്നെ ചെയ്യേണ്ട പല കാര്യങ്ങ
ളും മുന്നിലുള്ളപ്പോൾ.
ഇന്ന് മാസ്ക്കും, ധരിച്ച്, ഞങ്ങളുടെ വണ്ടിയിൽ ഞാനും, ഭർത്താവും കൂടി പുറത്തുപോയി. മരുന്നു
കൾ വാങ്ങുകയെന്നതാണ് പ്രധാന ലക്ഷ്യം, അതിന്റെ കൂടെ മറ്റു ചെറിയ കാര്യങ്ങളും മനസ്സിലു
ണ്ട്.
ഗേറ്റുതുറന്ന് നേരെ ഇറങ്ങുന്നത് റോഡിലേക്കാണ്
നീണ്ടുകിടക്കുന്ന വിജനമായ റോഡ്, ഇടറോഡും
കടന്ന് ബേക്കറി ജംഗ്ഷനിൽ എത്തിയപ്പോൾ ഏഴു
റോഡുകൾ ചേരുന്ന സംഗമവേദിയായ ഇവിടം വളരെ ശാന്തമായി കാണപ്പെട്ടു. അങ്ങിങ്ങായി മാസ്ക്കു ധരിച്ച മുഖങ്ങൾ മാത്രം കണ്ടു.
ചീറിപ്പായുന്ന കാറുകളോ, ബസ്സുകളോ, ബൈക്കു
കളോ, തിരക്കിൽ ആരേയും ഗൗനിക്കാതെ ധൃതി
യിൽ നടന്നുനീങ്ങുന്ന മനുഷ്യരെയോ കാണാനില്ല.
കർമ്മനിരതനായ ഒരു പോലീസ്സുകാരനെ ഫ്‌ളൈ
ഓവറിന്റെ താഴെ കണ്ടു, ബേക്കറിയിൽ നിന്നും പാളയത്തേക്ക് ഞങ്ങൾ യാത്ര തുടർന്നു. റിസർവ്വ്
ബാങ്കിന്റെ മുന്നിലും ശൂന്യത മാത്രം.
പാളയം ടൗണിലോട്ട് നേരിട്ടു കയറാതെ അടിപ്പാത
യിലൂടെ യൂണിവേഴ്സിറ്റി ലൈബ്രറിയും കടന്ന്, കേരള യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ മുന്നിലൂടെ
MLA – ക്വാർട്ടേഴ്സും പിന്നിട്ട് ചന്ദ്രശേഖരൻ നായർ
സ്റ്റേഡിയത്തിന്റെ പുറകിലെ ഫ്‌ളൈ ഓവറിന്റെ ചു
വട്ടിലെ പച്ചക്കറിക്കടയിൽ ഞങ്ങൾ ചെന്നെത്തി.
കടയെന്ന് പറയാൻ പറ്റില്ല, വിശാലമായ തൂണു
കൾക്കു നടുവിലെ കുറച്ചു സ്ഥലം. നേരെ മുന്നിൽ
പോലീസ്സ് ക്വാർട്ടേഴ്സുകളാണ്. അതിനാൽ നല്ല ഫ്രഷ് പച്ചക്കറികളേ ഇവിടെ വില്ക്കാറുള്ളു. സ്ഥിര
മായി ഞങ്ങൾ പച്ചക്കറി വാങ്ങുന്നത് ഇവിടെ നി
ന്നുമാണ്.
അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടതും കട ഉടമ ‘ചന്ദ്രന് ‘വളരെ സന്തോഷം. ഒരു നല്ല ഇരയെ കിട്ടിയ ഭാവം. ഞങ്ങൾ ചെല്ലുമ്പോൾ സാധനം വാങ്ങാൻ ആരും അവിടെ ഉണ്ടായിരുന്നില്ല.
തിരക്കില്ലാതെ സാധനം വാങ്ങാമല്ലോയെന്ന്
മനസ്സിൽ ഓർത്തതേയുള്ളു.
അതാ വരുന്നു പോലിസ്സ് ക്വാർട്ടേഴ്സിൽ നിന്നും നാലു സ്ത്രീകൾ.
അവർ ആദ്യം സാധനങ്ങൾ വാങ്ങട്ടെ , സമാധാന
മായി വാങ്ങാം എന്നു കരുതി ഞാനും ചേട്ടനും മാറി നിന്നു. വന്നവരെല്ലാം മാസ്ക്ക് ധരിച്ചിട്ടുണ്ട്.
പല കളറിലും , രൂപത്തിലുമുള്ളവകൾ.
എത്ര പെട്ടെന്നാണ് ഓരോ സാഹചര്യവുമായി നാം
പൊരുത്തപ്പെടുന്നത് എന്ന് ഓർത്തു കൊണ്ട്, ചിരിച്ചും തമാശ പറഞ്ഞും, വന്ന സ്ത്രീകൾ പച്ച ക്കറികൾ വാങ്ങുന്നതും, ചന്ദ്രന്റെ വാചകമടിയു
മെല്ലാം കണ്ടുംകേട്ടും കൊണ്ട് മിണ്ടാതെ നിന്നു.
ചന്ദ്രൻ മിടുക്കനായ ഒരു കച്ചവടക്കാരനാണല്ലോ എന്ന് മനസ്സിലോർക്കുകയും ചെയ്തു.
ഞങ്ങൾ ചെന്നതും, നല്ല കച്ചവടം കിട്ടിയ സന്തോ
ഷത്തിൽ ന്യായമായ വിലക്കു ഞങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ തന്നു. കഴിഞ്ഞ വർ
ഷം ഈ സമയത്ത് – ഒരു കിലോ ഉള്ളിക്ക് നൂറിനു
മേൽവിലയുണ്ടായിരുന്നിടത്ത്, അഞ്ചു കിലോ നല്ല
മുഴുത്ത സവാള വെറും നൂറു രൂപയ്ക്കു കിട്ടി.
അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം ഉണ്ടായിരു
ന്നു. ബില്ലും കൊടുത്ത്, നന്ദിയും പറഞ്ഞ്, എന്തോ
പറഞ്ഞു ചിരിച്ചു കൊണ്ട് കാറിനടുത്തേക്കു നടക്കുമ്പോഴാണ് കണ്ടത് ഇതെല്ലാം ശ്രദ്ധിച്ചു കൊ
ണ്ട് രണ്ടു പോലീസ്സുകാർ അവരുടെ വണ്ടിയിൽ ചാരി നില്ക്കുന്നത്.
“കാറിന്റെ താക്കോൽ എന്ത്യേ?” പാന്റിന്റെയും, ഷർട്ടിന്റെയും പോക്കറ്റുകൾ വെപ്രാളത്തോടെ തിരയുന്ന ചേട്ടൻ , “നിന്റെ കൈയ്യിൽ ഞാൻ തന്നില്ലേ? “ഇല്ല.. തന്നില്ല “എന്ന് ഞാൻ പറഞ്ഞു
അവിടെ നിന്നിരുന്ന പോലീസ്സുകാരിൽ ഒരാൾ ഞങ്ങളുടെ കാറിന്റെ ഡിക്കിയിലേക്ക് വിരൽ ചൂണ്ടി. പച്ചക്കറികൾ വാങ്ങാൻ ബാഗുകൾ എടുത്തിട്ടു് ചാവി അവിടെത്തന്നെ മറന്നു വച്ചതാണ് കക്ഷി.
മറവികൾ ചില അവസരങ്ങളിൽ തമാശകൾക്ക്
വഴിയൊരുക്കും ചിലപ്പോൾ അനർത്ഥങ്ങളിലേ
യ്ക്കും. ഈ മറവി നിത്യസംഭവമായതിനാൽ പൊട്ടി വന്ന ചിരി ഞാൻ മാസ്ക്കിൽ ഒളിപ്പിച്ചു.
ശുണ്ഠി പിടിപ്പിക്കേണ്ട… പാവമല്ലേ…
തിരികെ പാളയം പള്ളിയുടെ മുന്നിലൂടെ വന്നിട്ട്, ഇടറോഡിലൂടെ ബേക്കറി ജംഗ്ഷനിലെത്തി, നേരെ വഴുതക്കാട്ടേക്ക് യാത്ര തുടർന്നു. റോഡുക
ളിൽ തിരക്കേയില്ല. നേരെ കമ്യൂണിറ്റി ഫാർമസി യുടെ മുന്നിൽ എന്നെ ഇറക്കി വിട്ടിട്ട് ചേട്ടൻ വണ്ടി
പാർക്കു ചെയ്യാൻ പോയി.
പരിചയമുള്ളതിനാലാവും ഫാർമസിസ്റ്റുകൾ ഉത്സാഹത്തോടെ വേഗം ചോദിച്ച മരുന്നുകൾ എടു
ത്തു തന്നു. അപ്പോഴാണ് പുറത്തെവിടെയോ പോ
യിരുന്ന രാഹുൽ എന്ന ഫാർമസിസ്റ്റ് കടയിലെത്തി
യത്.
“എന്തിനാണ് നിങ്ങൾ ബുദ്ധിമുട്ടി ഈ സമയത്ത് വന്നത്, എന്നെ വിളിച്ചു പറഞ്ഞാൽ മതിയായിരു
ന്നല്ലോ ? “എന്ന് ചോദിച്ചപ്പോൾ എത്ര പ്രാവശ്യം ഞ
ങ്ങൾ വിളിച്ചു രാഹുൽ ഫോൺ എടുത്തില്ലല്ലോ” എന്ന് പറഞ്ഞപ്പോൾ, പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയിട്ട് “സോറി മാഡം,
ഫോൺ സൈലന്റ് മോഡിലായിരുന്നു “എന്നു പറ
ഞ്ഞു് കുറ്റബോധത്തോടെ ക്ഷമ പറഞ്ഞു.
നല്ല ഗുരുത്വമുള്ള കുട്ടി, നന്നായി വരട്ടെ ! എന്ന് മൂകമായി മനസ്സിലോർത്തു കൊണ്ട് സാരമില്ല
ഇനിയും ശ്രദ്ധിച്ചാൽ മതി എന്ന് മറുപടി പറഞ്ഞു.
ബില്ലും അടച്ച് മരുന്നുകൾ കൈയ്യിൽ വാങ്ങുമ്പോൾ , ബില്ലിലെ ചില ടെലഫോൺ നമ്പറു
കൾ അടയാളപ്പെടുത്തിത്തന്നു, ഏതെങ്കിലും മരുന്നുകൾക്ക് ആവശ്യം വന്നാൽ വിളിച്ചാൽ മതി ഞങ്ങൾ വീട്ടിലെത്തിച്ചു കൊള്ളാമെന്ന് വീണ്ടും അവർ ഓർമ്മപ്പെടുത്തി. അതാണ് നമുക്ക് വേണ്ടി
യിരുന്നതും.
ഫാർമസിയിൽ നിന്നും ഇറങ്ങി കാറിനടുത്തെത്തി
യപ്പോൾ, റോഡരികിലെ കുറ്റിക്കാടിനു പുറത്തേയ്
ക്കു വളർന്നു നില്ക്കുന്ന എരിക്കിൻ ചെടിയിലും, അതിന്റെ ഇളം വയലറ്റ് പൂക്കളിലേക്കും കണ്ണുകളു
ടക്കി.
കുറച്ച് എരിക്കിന്റെ ഇല എവിടെ നിന്നും കിട്ടുമെ
ന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. ദൈവ
മേ…നിന്നോട് എങ്ങിനെയാണ് ഞാൻ നന്ദി പറയുക !
ഈ ലോക്ക് ഡൗൺ കാലത്തും ചെറിയ ആവശ്യ
ങ്ങൾ പോലും നടത്തിത്തരുന്ന ഈശ്വരൻ ! ഞങ്ങൾ രണ്ടു പേരും കൂടി ആവശ്യത്തിനുള്ള എരുക്കിലകൾ പറിച്ച് ഒരു പ്ളാസ്റ്റിക് കൂടിലാക്കി
ഡിക്കിയിലിട്ടു.
സന്തോഷമായോ നിനക്ക് ? ചേട്ടന്റെ ചോദ്യം. വീട്ടി
ലേക്ക് പോകുന്ന വഴിയിൽ സൂപ്പർ മാർക്കറ്റിനു മുന്നിൽ ക്യൂ പാലിച്ചു നില്ക്കുന്ന നീണ്ട നിര. സാധനങ്ങൾ വാങ്ങാൻ വന്നവർ എപ്പോൾ വീട്ടിൽ
തിരികെ എത്തുമോ?
ഫോറസ്റ്റ് ആപ്പീസ്സിന്റെ ഓരത്തുകൂടിയുള്ള റോഡു
വഴി ഞങ്ങൾ വീട്ടിലെത്തി. ആരവങ്ങളില്ലാത്ത അനന്തപുരി കാണുന്നത് വിഷമം തന്നെ. പ്രശ്നങ്ങൾ എല്ലാം തീർന്ന് പഴയ നിലയിൽ എത്തു
ന്നതുവരെ ഇനിയും എനിക്ക് ഒരിടത്തും പോകണ്ട
നഷ്ടങ്ങളുടെ വേദന ഇല്ലാതാകുമ്പോഴാണല്ലോ
മനസ്സിലാവുന്നത്.
ഒന്നുമാത്രം പ്രത്യാശിക്കാം, ഒരു നാൾ അധികം താമസിക്കാതെ നാം ഇതിൽ നിന്നെല്ലാം മുക്തി നേടും, തിരിച്ചറിവുകളോടെ സുവർണ്ണകാലം വീണ്ടും വന്നെത്തും. അല്ലേ?