രചന : ബിനു.ആർ✍
വാലുള്ള ഒറ്റനക്ഷത്രം
വഴികാട്ടിയായ രാവിൽ
കാലിത്തൊഴുത്തിൽ കണ്ണഞ്ചി
പിറന്നവൻ പുണ്ണ്യപുരുഷൻ
പൊൻപ്രഭയാൽ ദയാളൻ
കാരുണ്യമേകിയവൻ പീഡിതർക്കായ്
കയ്പുനീർകുടിച്ചവൻ നിന്ദിതർക്കായ്.
കാലം കാത്തുവച്ചാവനാഴിയിൽ
പരാശ്രയം നഷ്ടപ്പെട്ടവർക്കായ്
പാരം വളർന്നോരാശങ്കയിൽ
പാർശ്വഫലങ്ങൾ ചിന്തിക്കാതെ
ഭരണകഷ്മലന്മാർ മുൾക്കിരീടം
ചൂടിച്ചു കുരിശിൽത്തറച്ചവൻ
മൂന്നാം നാളിൽ ഉയിർത്തെഴു-
ന്നേൽക്കുമെന്നു പ്രതിവചിച്ചു.
കാത്തിരിപ്പൂ,ഇഹലോകപരവാസികൾ
കർമ്മങ്ങളിൽകൈപുനീർ കുടിച്ചവർ
നിന്ദിതരാം പീഡിതർ
പിതാവേഎന്നുവിളിപ്പവർ
മൗനത്തിൽ വീണു കേഴുന്നവർ.
ഉയിർത്തെഴുന്നേൽപ്പിൻ വചനം
ഊണിലുമുറക്കത്തിലും കേട്ടവർ
മൂന്നാം ദിനത്തിനായി കത്തിരിപ്പൂ
ഉൾക്കാഴ്ചകളിൽ നിറച്ചുവയ്ക്കുനായി!