രചന : കൃഷ്ണമോഹൻ കെ പി ✍

കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റി
ഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറി
അണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാം
കൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..
നാലാം ദിവസത്തിൽ, ഹാ,
പാർവതീ ദേവീ നിൻ്റെ
കൂഷ്മാണ്ഡ ഭാവത്തിനെ ചിത്തത്തിലുറപ്പിച്ച്
നാന്മുഖ പ്രോക്തമാകും വേദങ്ങൾ ഭജിച്ചു ഞാൻ
താവക പാദാംബുജം കൈകൂപ്പി നിന്നീടുന്നൂ
കുഞ്ജരാദികളെല്ലാം ഉഷ്ണത്താൽ തപിക്കുമ്പോൾ
അണ്ഡകടാഹം തന്നിൽ കുളിരായെത്തീടുന്ന
കൂഷ്മാണ്ഡ മനോഹരീ താവക മാഹാത്മ്യത്തെ
കൈകൂപ്പാതിനിയെന്തു മാർഗ്ഗങ്ങൾ മഹാമായേ…
ജന്മാന്തരങ്ങൾ പേറും കുറവും താപങ്ങളും
ഉന്മാദചിത്തത്തിൻ്റെ ആഗമനിഗമവും
സന്മാർഗ ചിന്തയാലെ ഉണർത്തിത്തിരുത്തിക്കും
മഞ്ജുളവാണീ, ദേവീ, കൂഷ്മാണ്ഡേ, നമിക്കുന്നേൻ
ഊഷ്മത്തെത്തീർക്കാനായി, ഊർജ്ജ പ്രവീണയായും
കുറവുകൾ തീർക്കാനായ്
കുമുദിനിമുഖിയായും
കൂശ്മാണ്ഡഭാവത്തോടെ നില്ക്കുന്ന ജനത്തിനെ
കൂഷ്മാണ്ഡമാഹേശ്വരീ,
നീയുദ്ധരിച്ചാലും🙏🙏🏿🙏

കൃഷ്ണമോഹൻ കെ പി

By ivayana