രചന : ശ്രാവൺ കെ.ജിനു✍

തുള്ളി

ചുട്ടു പഴുത്ത മുറ്റത്ത്
ഒരു തുള്ളി വീണു.
സൂര്യൻ വലിച്ചു കുടിച്ചു.
പിന്നെയും പിന്നെയും തുള്ളികൾ
ചാലായി നിറഞ്ഞൊഴുകി,
ഒടുവിൽ മുറ്റത്തെ
മണ്ണും കട്ടോണ്ട് എങ്ങോ പോയി.
കരിഞ്ഞുണങ്ങിയ ഇലകളിൽ
തുള്ളികൾ തുള്ളിച്ചാടി.
വലിയൊരു സ്ട്രോയുമായി
പിന്നെയും വന്നു കള്ള സൂര്യൻ
കുഞ്ഞുതുള്ളികളെ വലിച്ചെടുത്തു
കുടിച്ചു തീർത്തു.
വേനൽ മഴ കുന്നിൻ താഴെ പോയി ഒളിച്ചു.

മീൻ

മീൻ എന്നും വെള്ളത്തിൽ.
ഞാൻ മടുത്തു എന്ന് വെള്ളം.
മീനിന് ഇഷ്ട്ടം തീറ്റ.
വെള്ളത്തിനു അത് അഴുക്ക്.
മീനും വെള്ളവും തമ്മിൽ വഴക്ക്.
ഒടുവിൽ വഴക്ക് മൂത്ത്
മീൻ വെള്ളത്തിൽ നിന്നും പുറത്തേക്കു ചാടി മരിച്ചു.
വെള്ളം ചിരിച്ചു ചിരിച്ചു മരിച്ചു.

നബിദിനം

എന്നുമുണരാൻ മടിയാണ് രാവിലെ
എന്നാലുമുണർന്നു അതി രാവിലെ
നബിദിന റാലിയിങ്ങെത്താറായി…
റാലി കാണാൻ നിക്കുന്നോർക്ക് മിട്ടായി കിട്ടും
കാത്തു കാത്ത് നിന്നു കുറേ നേരം
അപ്പോഴതാ കേൾക്കുന്നു
പോത്തു വിരണ്ടു റാലിയില്ല
അയ്യോ സങ്കടമായി
മിട്ടായി ഒന്നും കിട്ടിയില്ല
ഇന്ന് രാവിലെ സ്കൂളിലെത്തി
എല്ലാവരുടെയും കൈകളിൽ മിട്ടായികൾ
നോക്കിയില്ല എങ്കിലും നോക്കി
വർണ്ണകടലാസ്സിൽ പൊതിഞ്ഞ മിട്ടായികൾ
ബാഗിറക്കി ബഞ്ചിലിരുന്നു.
നദീമിന്റെ കൈ എനിക്ക് നേരെ.
ഞെട്ടി ഞാൻ കിട്ടിയ മിട്ടായികളെല്ലാം വായിലിട്ടു.
വീണ്ടും വീണ്ടും കയ്യുകൾ
അസലാൻ, അൽഫാസ്, പാർവീൻ, ഫർഹ, ഫാത്തിമ നസ്രിൻ…
എന്റെ കയ്യിലൊതുങ്ങാതെ
മിട്ടായികൾ പൊട്ടി ചിരിച്ചു
നിലത്തു വീണുരുണ്ടു..

വാക്കനൽ

By ivayana