രചന : മധു മാവില✍

നാളെ യുദ്ധവിരുദ്ധ റാലി വിളക്കുംതറ മൈതാനിയിൽ നിന്ന് വൈകീട്ട് 4 മണിക്ക് ആരംഭിക്കും….
പലസ്തീന് ഐക്യദാർഡ്യം…
അനൗൺസ്മെൻ്റ് വാഹനം റോഡിലൂടെകടന്നു പോകുന്നു….
യാസർ അറാഫത്തിൻ്റെ ഫോട്ടോയുള്ള പോസ്റ്ററുകൾ കാണാനില്ല..
കേരളത്തിൽ സ്ഥിരമായ് നടത്തുന്ന നാടകങ്ങൾ യാസർ അറാഫത്തിൻ്റെ മരണത്തോടെ മതിയാക്കിയത്പോലെയാണ്.
യാസർ അറാഫത്തിൽ നിന്ന് ഹമാസ് ഭീകരവാദികൾ പാലസ്തീനെ പിടിച്ചെടുത്തു… അതോടെ ജനാധിപത്യ ലോകം പാലസ്തീനെയും കൈവിട്ടു… അതാണ് ചരിത്രം
ഹമാസ് ഭീകരർ തലയറുത്ത് കൊല്ലുന്നവരുടെയും ബലാൽസംഘം ചെയ്യുന്ന സ്ത്രീകളെ നോക്കിക്കരയുന്ന മറ്റുള്ളവരുടെയും ഭയാനകമായ മുഖമായിരുന്നു ഭീകരാക്രമണത്തിൻ്റെ തുടക്കത്തിലെ കാഴ്ചകൾ.. നിരപരാധികളായ ആയിരക്കണക്കിന് ആളുകളുടെ നിഷ്കളങ്കമായ മുഖം..
ജിനേന്ദ്രന്ന് ഉറങ്ങാൻ പറ്റുന്നില്ല…
യുദ്ധഭൂമിയിലെ നിലവിളികൾ… പാതി പൊള്ളിയ മനുഷ്യശരീരത്തിൻ്റെയും വെടിമരുന്നിൻ്റെയും ഗന്ധം
ലോകത്ത് എവിടെ ആയാലും ‘ നിരപരാധികൾ കൊല്ലപ്പെടുന്നത് അധികവും യുദ്ധമുഖത്താണ്… സ്വന്തം നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നവർ..
മലയാളികൾ കണ്ടിട്ടും അനുഭവിച്ചിട്ടില്ലാത്തതുമായ കേട്ടുകേൾവികൾ…
പൊരിവെയിലിൽ മൈതാനങ്ങളിൽ അണിനിരന്ന് യുദ്ധത്തിനെതിരെ ജാഥ വിളിക്കാൻ പോയിട്ട് കുറെക്കാലമായി .
പാതിരാക്ക് പന്തവും കൊളുത്തി പ്രകടനവും ഇപ്പോയില്ല.
പോസ്റ്ററുകൾ എഴുതി ആളുകൂടുന്നിടങ്ങളിൽ ഒട്ടിക്കുകയും വേണ്ട..
എല്ലാ വർഷവും പല ഭാഗത്തായ് ഒരോ യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ലോകത്ത് ഗാന്ധിജിക്ക് ഒരു റോളും ഇല്ല…
സോഷ്യൽ മീഡിയയുടെ ഇന്നത്തെ കാലത്ത് പ്രചാരണം എളുപ്പത്തിലാക്കി..
രാവിലെ ഒരു പോസ്റ്റ്.. പിന്നൊ അതിന് വരുന്ന കമൻ്റിന് മറുപടി… തർക്കം.. തെറി വിളി. അങ്ങിനെ രാത്രിയാകും..
എത്രയെത്ര യുദ്ധങ്ങൾ… ചിലത് മാത്രം വൈകാരിക ചർച്ചയാവുന്നു.
ഇറാക്ക് ഇറാനെ ആക്രമിക്കുന്നു ‘.
സിറിയ സൗദിയെ ആക്രമിക്കുന്നു ‘
ചൈന ഇന്ത്യയെ ആക്രമിക്കുന്നു.
പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്നു.
അമേരിക്ക ഇറാക്കിനെ ആക്രമിക്കുന്നു
അമേരിക്ക അഫ്ഘാൻ ആക്രമിക്കുന്നു ‘
റഷ്യ യുക്രയിനെ ആക്രമിക്കുന്നു.
ഹമാസ് ഇസ്രായിലിലെ ആക്രമിക്കുന്നു
ഇസ്രായേൽ പാലസ്തീനെ ആക്രമിക്കുന്നു
എല്ലായിടത്തും നിരപരാധികൾ കൊല്ലപ്പെടുന്നു… കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു..
യുദ്ധം ഒഴിയാത്ത ലോകം നിലവിളിക്കുന്നു.
കുട്ടികളും സ്ത്രീകളുമടങ്ങിയ നിരവധി പേരുടെ മരണം.. നാശനഷ്ടങ്ങൾ..
എങ്ങും യുദ്ധഭീകരത.. ബോബർ വിമാനങ്ങൾ തീ തുപ്പി പറക്കുന്നു
പക്ഷെ മതമുള്ള നിരപരാധികളുടെ ചിത്രങ്ങൾ മാത്രമേ മലയാള പത്രങ്ങളിൽ കാണാറുള്ളു….. മനുഷ്യസ്നേഹമില്ലാത്തവരുടെ മുതല കണ്ണീർ…
ഏതാണ്ട് ഒരു വർഷമായി തുടരുന്ന റഷ്യയുടെ ബോംബിങ്ങിൽ യുക്രയിനിൽ നിലവിളികൾ ഇന്നലെയും നിലച്ചിട്ടില്ല..
അവിടെയും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന ചിത്രങ്ങൾ നിരവധി ഉണ്ട്….
മനുഷ്യ സ്നേഹമല്ല മത സ്നേഹമാണ്
മലയാളിയുടെ പ്രശ്നം..
മനുഷ്യസ്നേഹമുണ്ടങ്കിൽ എതിരഭിപ്രായം പറയുന്നവരെ ഇവിടെ എന്തിൻ്റെ പേരിലായാലും കൊല്ലുമായിരുന്നോ..? യുക്രെയിനിൽ മരിച്ചു വീഴുന്ന മനുഷ്യർക്ക് മതമുണ്ടായിരുന്നില്ല… സിറിയയിൽ കൊല്ലുന്നവർക് മതമില്ലേ.? ബോക്കോഹറാം തീവ്രവാദികൾക്ക് മതമില്ലേ… അവിടെയെല്ലാം കൊല്ലപ്പെടുന്നത് മതമില്ലാത്ത മനുഷ്യരായിപ്പോയി..
റഷ്യയിൽ യുദ്ധം ചെയ്യുന്നവർ സാമ്രാജ്യത്ത ആയുധക്കച്ചവടക്കാരല്ലന്നത് കൊണ്ട്
സാമ്രാജ്യത്തവും പഴി കേട്ടില്ല.
റഷ്യൻ യുദ്ധത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് ചേർന്നിട്ട് മലയാളിക്ക് ഒന്നും കിട്ടാനില്ല.. വോട്ട് പോലും ഇല്ലാത്തവർക്ക് വേണ്ടി കരഞ്ഞിട്ട് കാര്യമില്ലല്ലോ…
Tv ചർച്ചയില്ല… കൂലിക്കവിത എഴുത്തുകാരില്ല .. മാനവിക പട്ടങ്ങളും അവാർഡും കിട്ടില്ല പിന്നെന്തിന് FB യിൽ ജിനേന്ദ്രൻ. എഴുതണം…?
അതു കൊണ്ട്തന്നെ അന്ന് വിളക്കുംതറ മൈതാനവും ജാഥ നടത്തി അലങ്കോലമായില്ല..
ഹാമാസ് ഭീകരാരാക്രമണം.. ഇസ്രേയലിനെ ചോരക്കളമാക്കി.. ലോകം ഞെട്ടിവിറച്ചു…കഴിഞ്ഞ ഒരാഴ്ചയായ്… കഥ മാറിയിരിക്കുന്നു… ഇസ്രേയൽ തിരിച്ചടിക്കുന്നു..
5000 കിലോമീറ്ററിനപ്പുറത്ത് മത ഭീകരരും ഇസ്രേയലും തമ്മിലുള്ള യുദ്ധം നിരപരാധികൾ കൊല്ലപ്പെടുന്നു. പക്ഷെ കൊല്ലപ്പെടുന്നവർക് മതം ഉണ്ട്. കൊല്ലുന്നവർക്കും .
ഭീകരവാദികളെ മനുഷ്യസ്നേഹികളായ് മാറ്റുന്ന മലയാളിക്ക് ഹമാസിനേക്കാളും മതം തലക്ക് പിടിച്ചിരിക്കുന്നത് വരാനിരിക്കുന്നതിൻ്റെ ദുരന്തലക്ഷണമാണ്.
ജിനേന്ദ്രൻ ഹിരോഷിമ ദിനങ്ങളിൽ വിളിച്ച മുദ്രവാക്യങ്ങൾ ഓർത്തു പോയി .
ഞങ്ങളിലില്ലാ…..
ഞങ്ങളിലില്ലാ….
ഞങ്ങളിലുള്ളത് മാനവരക്തം…
എനിയൊരു യുദ്ധം വേണ്ടേ.. വേണ്ടാ
പ്രതികരിക്കാൻ ആവാത്ത നിസ്സഹായത..
മതവും ജാതിയും നിറഞ്ഞ തീവ്രവാദം…..
ദൈവത്തിന് വേണ്ടി… സ്വർഗ്ഗത്തിന് വേണ്ടി പാവങ്ങളെ കഴുത്തറുത്ത് കൊല്ലുക…
ആലോചനയിൽ മുങ്ങി നടക്കുന്നതിനിടയിൽ… പുരുഷു ചോദിച്ചു
യുദ്ധത്തിനെപ്പറ്റി FB Post ഒന്നും കണ്ടില്ലല്ലോ … എന്തു പറ്റി..?
മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഒന്നും എഴുതാനില്ലേ…?
പണ്ടത്തെപ്പോലെ യുദ്ധവിരുദ്ധ പൊതുയോഗങ്ങളും കാണുന്നില്ല…
പ്രതികരണ ശേഷി ഇല്ലാതായോ…?
പുരുഷുവിൻ്റെ പരിഹാസമാണ്….
ഹിരോഷിമ ദിനം ആചരിക്കാനും പ്രാവിനെ പറത്താനും തുടങ്ങിയതിന് ശേഷം…
എത്രയുദ്ധങ്ങളുണ്ടായി…?
ജിനേന്ദ്രനെ കളിയാക്കി ചിലർ ചോദിക്കുന്നതും ചിരിക്കുന്നതും അവനും മനസ്സിലാവുന്നുണ്ട്..
തീവ്രവാദികളൊഴികെ
യുദ്ധം വേണമെന്ന് മറ്റാരും പറയില്ല.
എന്നിട്ടോ അവരും സർവ്വനാശം സ്വീകരിക്കും. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന പ്രതികാരങ്ങളാണ് യുദ്ധം
മതം അതിൻ്റെ ഒന്നാമത്തെ കാരണവും..
ശക്തൻ ദുർബലനെ കീഴ്പ്പെടുത്തും
അത് പ്രകൃതി നിയമമാണ്.. ചെറുതിനെ വലുത് വിഴുങ്ങും അതു് ജീവശാസ്ത്രമാണ്.. മറ്റ് ജീവികൾ ഭക്ഷണത്തിന് വേണ്ടി കൊല്ലുമ്പോൾ
മനുഷ്യവംശത്തിൻ്റെ ചരിത്രം വേറെയാണ്.
ലോകമെമ്പാടും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കും മനുഷ്യൻ ഉള്ളിടത്തോളം കാലം എന്നത് നരവംശ ചരിത്രമാണ്.
മറ്റുള്ളവരെ കൊല്ലുന്നത് മതത്തിന് വേണ്ടിയും സ്വർഗ്ഗത്തിനു വേണ്ടിയും രാഷ്ട്രീയ ഇസത്തിന് വേണ്ടിയും എല്ലാ ഭീകര തീവ്രവാദമാണ്..
ഇതൊക്കെ കണ്ടിട്ട് സർവ്വശക്തരായ ദൈവങ്ങൾ എന്താണ് പ്രതികരിക്കാത്തത്.. !!
പാവങ്ങളെ സംരക്ഷിക്കാത്തത്…!!
അതാണ് ജിനേന്ദ്രൻ്റെ സംശയം..?
2000 വർഷം മുന്നെ ലോകം സൃഷ്ടിച്ചവനും അതിന് ശേഷം ഏഴ് കടലും ലോകവും അടക്കി ഭരിച്ചവനും അന്നും പരസ്‌പരം സ്നേഹിക്കുന്ന മനുഷ്യരെ പേടിയായിരുന്നു’.
ഈ ദൈവങ്ങൾ മറ്റ് മനുഷ്യരെ വെറുക്കാനും ഇല്ലാതാക്കാനും അഞ്ച് നേരവും പറഞ്ഞു കൊണ്ടിരുന്നു. .
എന്നിൽ വിശ്വസിക്കുന്ന
സ്വന്തക്കാരായ വിശ്വാസികളെ സ്നേഹിക്കാനും മറ്റുള്ളവരെ കൊല്ലാനും.. പറയുന്ന ദൈവങ്ങളുള്ള കാലത്തോളം ആരും ജയിക്കാത്ത യുദ്ധങ്ങളുണ്ടാകും….

മധു മാവില

By ivayana