രചന : അനിയൻ പുലികേർഴ്‌ ✍

കാലമെത്ര നടന്നു തീർത്തു
കാര്യങ്ങളെത്ര നടന്നു വേഗാൽ
കാലത്തിൻ വേഗത്തിനപ്പുറത്ത്
കാണുവാൻകണ്ണ്കൂർപ്പിക്കേണ്ട
നേർക്കാഴ്ച മുന്നിലൂള്ളപ്പോൾ
പോരാട്ടത്തിൻ്റെ യാസദ്ഫലങ്ങൾ
കേരളമാർജിച്ച ഉന്നതങ്ങൾ
ചേർത്തു പിടിച്ചൊന്നു നോക്കൂകിൽ
കാണാമതിലൊക്കെ കൈയൊപ്പ്
നിറമില്ലാത്തൊരാ ബാല്യത്തിൽ
കുടിച്ച തൊക്കെ യുംകൈപ്പു നിര്
പതറിയില്ലൊട്ടും യാത്രയിങ്കൽ
ജീവിതത്തെ തൊട്ടറിഞ്ഞല്ലോ
മണ്ണിൽ കനകം വിളയിക്കുന്നോർ
മണ്ണിനെക്കാൾ താണ ജീവിതത്തിൽ
മണ്ണിൻ മക്കളെ തൊട്ടറിഞ്ഞു
അടിമകൾ തോൽക്കും ജീവിതത്തെ
അടരാടിയ ന്നടർക്കളത്തിൽ
മനുഷ്യരായ് മാറ്റി മെല്ലെ മെല്ലെ
അധികാരമൊന്നങ്ങുറപ്പിക്കാൻ
കാടൻ നിയമമായ് വന്നപ്പോൾ
ഒന്നിച്ചു നിന്നു പോരാടുവാൻ
ശക്തിയുള്ളവരാക്കി മാറ്റി
വിശ്വസിക്കുന്ന ദർശനത്തെ
ഒപ്പം നിന്നു പ്രചരിപ്പിച്ചു
ഉയർന്നു പൊങ്ങും കൈയ്യാൽ
അലകളുയർത്തി ആവേശത്തിൽ
നീതി നിഷേധങ്ങൾക്കെതിരായി
നിതാന്തമായുള്ള ജാഗ്രതയും
ആയുസ്സിൻ പൂർണതക്കരികിൽ
എത്തിയ സമര പോരാളിക്ക്
അക്ഷരത്തിൻ്റെ നിറമാലകൾ
ആവേശത്തോടെയണിയിക്കുന്നു.

അനിയൻ പുലികേർഴ്‌

By ivayana