രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ദൈവമെന്തിനു മനുഷ്യാനിനക്കു
തമ്മിലടിക്കാനോ
മതങ്ങളെന്തിനു മനുഷ്യാനിനക്കു
മതിലുകെട്ടാനോ
ജാതിയെന്തിനു മനുഷ്യാനിനക്കു
മേനിനടിക്കാനോ
മന്ത്രമെന്തിനു മനുഷ്യാനിനക്കു
തന്ത്രങ്ങളണിയാനോ
പോർവിളിയെന്തിനു മനുഷ്യാ നീയും
പോകുമെന്നറിയാമോ
അതിരുകളെന്തിനു മനുഷ്യാനിനക്ക്
അയിത്തം കൽപ്പിക്കാനോ
കാപട്യമെന്തിനു മനുഷ്യാ നിന്നുടെ
ചതിക്കുഴി മറയ്ക്കാനോ
നേർവഴി മറന്നു മനുഷ്യാ നീയിന്നു
തേർവാഴ്ച നടത്തുന്നോ
മനുഷ്യനായതെന്തിനു മനുഷ്യാ നീ
മനുഷ്യത്വം മറക്കാനോ
സത്യമെന്തെന്നറിയാതെ നീ സ്വന്തം
ജന്മം തുലക്കാനോ….?