രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

ഹരിതഭരിതകേരളം
അഴകിതെത്രമോഹനം
മലനിരകൾചേതോഹരം
പ്രകൃതിയെത്രസുന്ദരം
തഴുകിയൊഴുകും പുഴകളും
തലയാട്ടിനിൽക്കും കേരവും
പൂത്തുലഞ്ഞു ൺമരങ്ങളും
കണ്ണിനെത്രസുഖകരം
തീര മാടി വിളിക്കവേ
തിരകളോടിയണയുമ്പോൾ
കടപ്പുറത്തെക്കാറ്റിനിത്ര
നാണമെന്തേ തോന്നുവാൻ
സസ്യശാമളകോമളം
വയലോലകളിൽ കതിരുകൾ
ഗ്രാമഭംഗികാണുകിൽ മൂളും
നാടൻപാട്ടിൻ ശീലുകൾ
നേടിയെത്രമേന്മകൾ
നാടിനെത്രമാറ്റമായ്
നോക്കിനോക്കി നിൽക്കവേ
കേരളം വളർന്നതെത്രയോ
നല്ലവസ്ത്രധാരണം
വൃത്തിയുള്ളജീവിതം
പഠനമികവുതികഞ്ഞവർ
ആരോഗ്യത്തിൽ മികച്ചവർ
നാട്ടിതെങ്ങും മുന്നിലായ്
ലോകമെങ്ങും കേളികേട്ടതായ്
ഭാഗ്യമെന്റെ കേരളം
ഭാസുരമിവിടെ ജീവിതം
കുറവുകൾ കുറച്ചുനാം
കുതിക്കണം പുതുയുഗത്തിനായ്
മനസ് നിറയെ മലയാളത്തിൻ
തനിമ ചേർത്ത്വെയ്ക്കണം
കേരളത്തിൽ പിറന്നുനാം
കേമമോടെപറയണം
കേരവൃക്ഷമെന്ന പോൽ
തലയുയർത്തിനിൽക്കണം
ഹരിതഭരിത കേരളം
വർണ്ണനകൾക്കതീതമേ
വാഴ്ത്തുക പുകഴ്ത്തുക
നന്മനിറഞ്ഞ മണ്ണിനെ……

മോഹനൻ താഴത്തേതിൽ

By ivayana