രചന : ജോസഫ് മഞ്ഞപ്ര ✍
മനതാരിൽ വിരിയുന്ന
മന്ദാരപ്പൂവിന്റെ
മണമൂറും സുന്ദര
മലയാളമേ…
മനസ്സിന്റെ യുള്ളിൽ തെളിയുന്ന
മോഹങ്ങൾ നിന്നോടൊന്നുരിയാടിടട്ടെ
(മനതാരിൽ…… )
അരുവിയും കുരുവിയും താരാട്ടുപാടുമെൻ
അരുമ യാമോമന മലയാളമേ (2)
പുന്നെല്ലിൻ മണംപേറും
പൊൻ കതിർനിറഞ്ഞോരീ
പൊൻ പാടം കാറ്റിലാടും
മലയാളമേ. സ്വസ്തി.
സ്വസ്തി . സ്വസ്തി.
(മനതാരിൽ… )
തുഞ്ചനും കുഞ്ചനും പാലൂട്ടിവളർത്തിയ
തൂമന്ദഹാസമാം മലയാളമേ (2)
സഹ്യനും വിന്ധ്യനും കാത്തുസൂക്ഷിക്കുന്ന
മലയാളമേ എൻ രോമാഞ്ചമേ
മലയാളമേ എൻ അഭിമാനമേ
സ്വസ്തി.. സ്വസ്തി.. സ്വസ്തി.
(മനതാരിൽ)