രചന : S. വത്സലാജിനിൽ✍

കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആരാണ്…?
അമ്മ മകനോട് ചോദിച്ചു.
ഒരു ക്ലൂ തരുമോ
പേരിൽ, സ്വാമിയുണ്ട്
ചട്ടമ്പി സ്വാമി
ഉത്തരം ഉടനെയെത്തി
അല്ല
ഒരു ക്ലൂ കൂടി
അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പേര്
നരേന്ദ്രൻ എന്നായിരുന്നു.
ഇപ്പൊ പിടികിട്ടി
എന്നാൽ വേഗം പറ
നരേന്ദ്രമോഡി
അമ്മ രൂക്ഷമായി നോക്കിയതും
അവൻ അടുത്ത ഉത്തരത്തിലേയ്ക്ക്
ചാടിമറിഞ്ഞു
നരേന്ദ്രപ്രസാദ്!
അമ്മ ഒന്നും മിണ്ടാതെ,
കരയുന്ന മട്ടിൽ അടുത്ത ക്ലൂ നൽകി
അദ്ദേഹം ചിക്കാഗോയിൽ പ്രസംഗം
നടത്തിയിട്ടുണ്ട്’ന്ന്‌
സ്വാമി വിവേകനന്ദൻ
ഭാഗ്യം
ഒടുവിൽ ഉത്തരം റെഡി
കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ച മഹാൻ
സ്വാമി വിവേകനന്ദൻ
അപ്പൊ
കേരളത്തെ “ദൈവത്തിന്റെ സ്വന്തം നാട് “
എന്ന് വിളിച്ചത് ആരാണ്..
വെറുതെ തമാശയ്ക്ക് ചോദിച്ചു
അത് ഒട്ടും ആലോചിക്കേണ്ടി വന്നില്ല
മോഹൻലാൽ
അമ്മ നമിച്ചു പോയി.
“എന്റെ മകാനേ,,
നീയാണൊരു മഹാൻ!!!😜
പണ്ട് നാം പഠിക്കുന്നതെല്ലാം നാളത്തേക്ക് വേണ്ടി ആയിരുന്നു.
എന്നാൽ ഇന്ന് പഠിക്കുന്നത്.
പരീക്ഷ കഴിഞ്ഞാൽ ഉടനെ മറക്കാൻ വേണ്ടിയാണ്..
ഒന്നും ഓർത്തു വയ്ക്കേണ്ട കാര്യങ്ങൾ
ഇല്ലാത്തൊരു കാലം
കേരളപ്പിറവി എങ്കിലും
നമുക്ക്
ഒരിക്കലും
മറക്കാതിരിക്കാം…🌹

By ivayana