രചന : ഹരിദാസ് കൊടകര ✍

ചൂടിൻ വിയർപ്പിൽ-
ജ്വരശീലനത്തിൽ,
ചിലന്തിലോകം;
ചുരമങ്ങിറങ്ങവേ-
ആരുമില്ലഴലിൻ-
നിശ്ചേതനത്തിൽ.
ഹരിതശോഷിപ്പിലും-
ആളാരുമില്ല.

തുറന്ന ലോകത്തെ-
അടഞ്ഞ കണ്ണുകൾ;
വയൽ നിലത്തും-
താപമിറമ്പുകൾ.
നദീലോപമായീ-
അഷ്ടാദശങ്ങൾ.
ചിലന്തിനൂലിൽ-
പൊതിഞ്ഞു വീടുകൾ.

തളഞ്ഞുറങ്ങുന്ന-
താഴേ കുളത്തിൽ,
അലസഭദ്രം..
പായൽപ്പനിപ്പ്.
നശിപ്പിന്നുയിർപ്പിൻ,
അമിതാക്ഷരങ്ങൾ.

അറയിലക്ഷമം-
തറ തല്ലി നോക്കി.
ശവങ്ങളത്രയും-
ദാഹിച്ചു ചാടി;
വന്മല മുട്ടകൾ
വിരിയാനിരുന്നു.
എട്ടു-കാലിമേഘം
പുലരാനിരമ്പി.

മധുരാന്നമില്ലാതെ;
നിറമിഴിവ് നട്ടൂ..
അവർണ്ണദേശത്ത്-
ഐതരേയ വാഴകൾ.
മഴവേരു കാക്കുന്ന,
ഭൈഷജത്താങ്ങുകൾ.
കർക്കടക്കുമിഴിന്റെ-
ഭാവാന്തരങ്ങൾ.
എരിമേഘമൂർച്ചകൾ.
കൊന്ത കൊള്ളുന്ന-
ഗർഭം ഋതുക്കൾ.

ശമിത മിച്ചത്തിന്-
ഇല വച്ചിരിക്കുന്നു.
പകിടയില്ലാത്തവർ-
മിഴിവുമായെത്തുക.

ഹരിദാസ് കൊടകര

By ivayana