“donsanC-19 മാസ്ക് കണ്ടുപിടിച്ചതും അതിന്റെ നിർമ്മാണം എങ്ങനെയെന്ന് സോഷ്യൽ മീഡിയകളിലൂടെ ക്‌ളാസ്സുകൾ അവതരിപ്പിക്കുകയും ചെയ്ത ഡാർവിൻ പിറവത്തിന്റെ ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹി പ്പിക്കാൻ ആരുമില്ലാതെ . എല്ലായിടത്തും സംബഹ്വിക്കുന്നപോലെ അതും അമേരിക്കയുടെ പേറ്റന്റിൽ ഇറങ്ങിയിരിക്കുന്നു .അതിനെക്കുറിച്ചു ശ്രി ഡാർവിൻ പിറവം പറയുന്നത് .
“donsanC-19 മാസ്ക്കിൻ്റെ പേറ്റൻസി
. അമേരിക്കക്ക് “
അവസാനം ഡാർവിനെന്ന പിറവത്തുകാരന് തോൽവി.! മലയാളിയുടെ തോൽവി, പിറവത്തിൻ്റെ തോൽവി.!
. മാസങ്ങൾ കഷ്ടപ്പെട്ട് കോവിഡ് മഹാമാരി ആരംഭിച്ചപ്പോൾ മുതൽ മലയാളിയായ ഞാൻ പലരോടും ചോദിച്ചും, അറിഞ്ഞും, N-95 മാസ്ക്കിനെക്കാൾ മികച്ച ഗുണനിലവാരമുള്ള കോവിഡിനെ പ്രതിരോധിക്കുന്ന വാൽവില്ലാത്ത മാസ്ക്കുണ്ടാക്കി അതിന് donsanC-19 എന്ന പേരും കൊടുത്തു.! ആ പേരിൽ തന്നെ ആ മാസ്ക്ക് എന്തിനെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു.
ആ പേര് വരെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ കണ്ടുപിടിച്ചത്, കാരണം എൻ്റെ മക്കളുടെ പേരിനോട് സാദൃശ്യം വച്ചാണ് പേര് ഞാനിട്ടത് “ഡോണ, സോണ” എന്ന പേരുകൾ കൂട്ടിച്ചേർത്ത് donsan-C19 എന്നാക്കി. അപ്പോൾ ഇതിന് എങ്ങനെ കോവിഡ് 19 നുമായി ബന്ധം വരും.? donsan-C19 (devoloped Oxygen Natural Supply Againist Noval Corona -19) ഇതാണ് അതിൻ്റെ ഫുൾ പേരെന്നുവരെ ഞാൻ തല പുകഞ്ഞ് കണ്ടെത്തിയത്. ഇത്രയും കഷ്ടപ്പെട്ട്, N- 95 മാസ്ക്കിലെ ഫിൽറ്റർ സിസ്റ്റം മൂന്നെണ്ണം ഫിക്സ് ചെയ്ത് ഞാൻ മാസ്ക്കുണ്ടാക്കി, പല നേതാക്കളെയും വിളിച്ചു, പക്ഷെ സ്ഥാനം ചവറ്റുകൊട്ടയിൽ.! എൻ്റെ നാടിൻ്റെ MLA ഞാൻ സ്നേഹിക്കുന്ന
Anoop Jacob നെ വിളിച്ച് പറഞ്ഞു, വാട്സപ്പിൽ വീഡിയോ കൊടുത്തു, പിറവം മുനിസിപ്പൽ ചെയർമാനോട് പിറവത്ത് ഈ മാസ്ക്ക് ഒരു വാർഡിൽ ജനങ്ങൾക്ക് നൽകി ഒരു പരീക്ഷണം നടത്താൻ പറഞ്ഞു, പക്ഷെ ആരും ചെവിക്കൊണ്ടില്ല.! ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ചില മന്ത്രിമാരെ വിളിച്ചു. ഞാനല്ല അവിടെ വിളി, ഇവിടെ വിളി, അവർക്കയക്ക് ഇവർക്കയക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുവൈറ്റിലുള്ള ബന്ധുക്കൾക്ക് നൽകി, ഉമ്മൻ ചാണ്ടിക്ക് നൽകാൻ പറഞ്ഞു.! ഈ കുവൈറ്റിലിരുന്നു എൻ്റെ ജോലി സമയവും കഴിഞ്ഞ് പല രീതിയിൽ ഞാൻ ശ്രമിച്ചു. അറിഞ്ഞവരൊക്കെ ചവറ്റുകൊട്ടയിലിട്ടു.!
ഞാൻ മാസങ്ങളായി, Fb യിൽ ലൈവ് ഇടുന്നു, യൂടൂബിലിട്ടു, ചാനലുകാരോടും, പത്രക്കാരോടും കരഞ്ഞ് പറഞ്ഞു ഇതൊന്ന് വാർത്തയാക്കാൻ. കുവൈറ്റിലെ മലയാളം ചാനൽ, പത്രക്കാരോട് പറഞ്ഞു, പക്ഷെ എവിടെയും നിരാശകൾ മാത്രം.! എല്ലാവർക്കും വേണ്ടത് കോവിഡ് സംരക്ഷണമല്ല, സ്വപ്നയും, സരിതയുമൊക്കെയാണ്. ദീർഘദൂരം വണ്ടിയോടിച്ച് സ്വപ്നയുടെ പിറകെ നടന്നവർ തളർന്നു, പിന്നെ ഈ പാവപ്പെട്ടവൻ്റെ എന്തോന്ന് donsanC-19.?
അടുത്തറിയുന്ന കൂട്ടുകാർക്ക് ഡാർവിൻ്റെ തള്ള് കേൾക്കാൻ നേരമില്ലെന്നായി.! അവർ പല അസഭ്യവും എന്നെക്കുറിച്ചെഴുതി. ഞാനത് കാര്യമായിട്ടെടുത്തുമില്ല.! എന്നാൽ എനിക്കൊപ്പം ചിലർ ശക്തമായിറങ്ങി
Dr:Antony Thomas ,Ravindran Arankandath,
Dr: Anil Kumar S D, Vijayaraghavan Adv Samson Mathew, James Onasseril, Daniel M K Piravom, George Paul. Pious T Joseph Vaisakh Menon Maranchery
Heaven George Philipose Mathai,
ഇവരിൽ പലരും എനിക്ക് അറിവുകൾ പറഞ്ഞു നൽകി, ചിലർ അത് നിർമ്മിച്ച് നോക്കി. ചിലർ ഉന്നതങ്ങളിൽ അറിയിച്ചു.! എക്ഷെ എല്ലായിടത്തും തിരശ്ശീലയടഞ്ഞുതന്നെ കിടന്നു.!
അവസാനം അമേരിക്കക്കാർ donsanC-19 നെ മൂന്ന് ഫിൽറ്ററിൽ നിന്ന് രണ്ട് ഫിൽറ്ററാക്കിമാറ്റി ഞാൻ പറയുന്നപോലെ ഫിൽറ്ററുകൾ മാറ്റി ഉപയോഗിക്കുന്ന മാസ്ക്ക് നിർമ്മിച്ചപ്പോൾ അതിന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്കനോളജിയുടെ അംഗീകാരം, കണ്ട് പിടിച്ച ശാസ്ത്രജ്ഞന് അംഗീകാരം.! ഇനിയത് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രിയും, കേരളത്തിലെ മുഖ്യമന്ത്രിയുൾപ്പെടെ, പ്രതിപക്ഷ നേതാക്കൾ വയ്ക്കുമ്പോൾ അമേരിക്കക്ക് അഭിനന്ദനങ്ങൾ….!
വിഷമമൊന്നുമില്ല സന്തോഷം മാത്രം. കോവിഡിനെതിരെ ഒരേയൊരു മാസ്ക്കേയുള്ളു എന്ന് ഞാൻ കണ്ടെത്തിയത്, ലോകത്തെ പാവം ജനങ്ങൾക്ക് വേണ്ടിയാണ്. അവരിൽ ഈ മാസ്ക്ക് എത്തുവാനാണ് ഞാനിത്രനാൾ പാടുപെട്ടത്. ലോകം കൊറോണ മുക്തമാകണമെന്ന എൻ്റെ ലക്ഷ്യം, ഞാൻ കണ്ടെത്തിയ മാസ്ക്കിലൂടെ അമേരിക്ക നടപ്പാക്കുമ്പോൾ എനിക്ക് സന്തോഷം മാത്രമാണ്. എന്നാൽ ആ പേര് ഈ ഇന്ത്യക്ക്, കേരളത്തിന് കിട്ടണ്ടതായിരുന്നല്ലോ എന്നോർക്കുമ്പോൾ മാത്രം ഒരു വിഷമം.! കാരണം ഞാനൊരു ഇന്ത്യനും പച്ചമലയാളിയുമായി പിറന്നുപോയി…..!വളരെ വിഷമത്തോടെ ഡാർവിൻ. പറഞ്ഞു നിർത്തി ..അതെ ഇതാണ് നമ്മുടെ മലയാളികലെ അംഗീകരിക്കാൻ എല്ലാവര്ക്കും മടിയാണ് എന്നാൽ അത് തന്നെ മുന്തിയ രാജ്യങ്ങളുടെ ലേബലോടെ ഇറങ്ങിയാൽ എല്ലാവരും കൈയ്യും നീട്ടി സ്വീകരിക്കും ..