രചന : പട്ടം ശ്രീദേവിനായർ✍

ഇനിഎന്തുവേണ
മെന്നന്തരംഗമേ ,
ചൊല്ലുകില്ലേനീയും ?
പാതിരാവിലും
പാറിനിന്ന് നീ,
എന്നുയിർതാങ്ങുമീ
ഉൾക്കടൽ താണ്ടി
നിന്നു !
പതിവുപോലിന്നും
ഞാൻ ഇരുൾ മേഘ-
താഴ് വര,നോക്കി
നിന്നു ..
അതിൽ ഉൾത്തടത്തിലൊരു
മുൾക്കിരീടമെന്റെ
ശിരസ്സു താഴ്ത്തി നിർത്തീ .!.
അതിലുൾക്കരുത്തെന്റെ,
മനസ്സിലെന്നുമായ്…..
സടകുടഞ്ഞെഴുന്നേറ്റു വന്നു .!
“കാലചക്ര മെത്ര മനോഹരം….
അതിലനുഭവങ്ങളെത്ര വിചിത്രവും!”
എങ്കിലും എന്നുണ്മയിൽ ……
എന്നുള്ളിലെ പ്പെൺ
കരുത്തിന്റെ
“ശിരസ്സ് ഉയർത്തി
നിർത്തി ഞാൻ
മൗനമായ് ….!”

പട്ടം ശ്രീദേവിനായർ

By ivayana