രചന : മോഹൻദാസ് എവർഷൈൻ✍
അമ്പലമുറ്റത്തന്നാദ്യമായ് കണ്ടനാൾ
സ്വയംവരകന്യപോൽ നിന്നവളെ. ഹൃദയസരോവരത്തിലെ
പ്രണയമരാളമായ് വന്നവളെ…
അനുപമ പ്രേമത്തിൻ ശ്രുതിയാകുമോ?
എൻ ജീവന്റെ താളമായി നീ മാറീടുമോ?…2
ചന്ദനക്കുറി തൊടുന്നേരം
മിഴികളാലെന്നെ രാഗവിവശനാക്കി…
ഇളം കാറ്റിലുലഞ്ഞ കാർക്കൂന്തലാൽ നീ മുഖം മറച്ചപ്പോൾ…2
സന്ധ്യാംബരംപോൽ നിൻ കവിൾ തുടുത്തു.2
നമ്രമുഖിയായ് .മണ്ണിൽ…നീ കളം വരച്ചൂ.2
മോഹങ്ങളുറങ്ങാത്ത രാവിൽ…
നറുമുല്ല സൗരഭം നീ പകർന്നനേരം
അകതാരിൽ മധുമാരി പെയ്തിറങ്ങി…
ആ മധുരാനുഭൂതിയിൽ ഞാൻ മയങ്ങി.
പ്രേമവൃന്ദാവനിയിൽ വന്നണയൂ…സഖി
ഒരു നുള്ള് കുങ്കുമം ഞാൻ ചാർത്തിടട്ടെ….2