ഇതിലെയൊരു മഴപെയ്ത മണിയൊച്ചകൾ
ഇനിയും നിലയ്ക്കാ, മരപ്പെയ്ത്തുകൾ
ഇലകൾ ചിരിക്കുന്ന, കൗതുകങ്ങൾ
ഇവിടെയാ, മഴപെയ്തു തോർന്നൊച്ചകൾ!
ഇടയ്ക്കാരവങ്ങൾ കുളിർ കാറ്റിനാൽ
ഇടറാതെ, നിൽക്കും മഴത്തൂമകൾ
ഇത്രമേലൊന്നിച്ചു വീഴുന്നതാ….
ഇടതൂർന്ന മരമൊന്നു പെയ്യുന്നതാ…
ഇതുവരെ പെയ്തെങ്കിലെന്തേ മുകിൽ
ഇങ്ങുവന്നെങ്ങുനിന്നെന്ന, പോലെ
ഇഴതുന്നിയൊന്നിച്ചു മാനത്ത… ഹോ
ഈവഴിക്കിനിയുമൊരു പെയ്ത്തായ് വരും
ഇത്രമേൽ മാമരങ്ങൾ നിൽക്കുകിൽ
ഈ തൊടിയിൽ മഴക്കാലമെത്ര.,
ഇഷ്ടങ്ങളൊന്നായ്, ഘനീഭവിച്ചും
ഇതുപോലെ സ്നേഹിച്ചനുഗ്രഹിച്ചും !
ഇടവിടാതെ, നിർഭരം ദാഹനീർ
ഇഹത്തിന്റെയുറവിന്റെ നിറവാകുവാൻ
ഈ മണ്ണിനെ പുൽകുവാൻ, വിണ്ണിലെ
ഈശ്വര ചൈതന്യമല്ലേ, മഴ !
.
മാത്യു വർഗീസ്