രചന : എം പി ശ്രീകുമാർ✍
അനന്തപുരത്തമരും
ആദിശേഷശയന
ദേവദേവ തൃപ്പദങ്ങൾ
നിത്യവും നമോസ്തുതെ
അനന്ത വിശ്വസാഗരെ
യനന്ത നീലതല്പേ
ശ്രീ പത്മനാഭശയനം
പാവനം നമാമ്യഹം
മഹേശ്വരാദി വന്ദിതം
മഹാപ്രണവോജ്ജ്വലം
മഹാപ്രപഞ്ചപാലകം
ശ്രീ പത്മനാഭം ഭജെ
പ്രശാന്തസുസ്മിത പ്രഭാ
പ്രശോഭിതം മാധവം
മഹാലക്ഷ്മീ സുശോഭിതം
ശ്രീ പത്മനാഭം ഭജെ
സഹസ്രസൂര്യ തേജസ്വി
സർവ്വദേവ വന്ദിതം
സമസ്തലോക രക്ഷകം
ശ്രീപത്മനാഭം നമ: