രചന : ബിനു. ആർ.✍

നല്ലൊരു മാത്രകൾ ചിന്തിച്ചിടാമിപ്പോൾ
സൗവർണ്ണപ്രഭതൂകും കുഞ്ഞുബാല്യങ്ങൾ
മൂത്തവൻതന്നവകാശമായ്മാറിയ തഞ്ചവും കൊഞ്ചലും
മാറിമാറിഞ്ഞൊരു പുണ്ണ്യകാലം!
കണ്ടോകണ്ടോയെൻകടലാസുതോണി
അക്കരയ്ക്കുപോകുന്നു ആടിക്കുഴഞ്ഞു
കരുത്താർന്ന മഴയുടെയാരവം കാണാതെ-
യതിനുള്ളിലിരിക്കുന്നു ഞാൻ,
കനത്തമഴത്തുള്ളികൾ ദേഹത്തുംതലയിലും
പതിക്കുന്നതറിയാതെ
ചേമ്പിലക്കുടതലയിൽ വെയ്ക്കാതെ!.
പുത്തനുടുപ്പിട്ടുപുതിയലോകം
കാണാൻപോകാം
അധ്യയനംചെയ്യാൻ പുത്തൻപഠനശാലയിൽ,
പുതിയ കൂട്ടുകാർക്കൊപ്പംഇണങ്ങിയും പിണങ്ങിയും
പഠിച്ചുയരണം ഈ പൈപ്പിൻചുവട്ടിൽ നിന്നും
ജീവന്റെ രക്ഷനേടാൻ!
കുത്തിയിരിക്കാം ഇവിടെ തനിയേ
കുത്തിക്കളിക്കാം ഈ മൊബൈലിന്മേൽ
ഏകാന്തത മാറ്റിമറിക്കാം അമ്മ വരുവോളം
സങ്കടമെന്ന ചിന്തകൾക്കുകടിഞ്ഞാണിടാം
അച്ഛൻ പോപ്പിൻസുമായി വരുന്നതുവരെ…
ഒരുകുലമാമ്പഴം ചെത്തിത്തിന്നാം
ഒരുകുലയോർമ്മകൾ പങ്കുവയ്ക്കാം കാണാം
മേലെമാനത്താടിക്കളിക്കും കസ്തൂരിമാങ്ങതൻ
ഞെട്ടിയിൽ പാറിവന്നുകൊണ്ടൊരുചീളുകല്ലിൽ
പൊട്ടിച്ചിരിക്കുന്നൊരുകുഞ്ഞുബാല്യം.
കൂട്ടായ്മകളൊക്കെ പോയ്മറഞ്ഞു
ഒരുകുടക്കീഴിൽ,കൂട്ടുകാരുമൊത്തു
മഴയിൽ നനഞ്ഞൊട്ടി,ഞെരുങ്ങിക്കൂടി
പോയ കാലവും,യിന്നിനിയില്ലാത്തവണ്ണം
കൂടോഴിഞ്ഞു പറന്നേപോയിമറഞ്ഞു.
അണുകുടുംബങ്ങളിൽ ഒറ്റാംതട്ടയിൽ
സ്വാർത്ഥതല്പരരായി ജീവിച്ചുമരിക്കാൻ
വിധിക്കപ്പെട്ടവർ ഇന്നത്തെ ബാല്യം..
കുറുകുറെയെന്നൊരു വിശ്വത്തട്ടിപ്പിൻ
പണാന്ധതയിൽ ഞെരിഞ്ഞമർന്നു
രോഗാതുരമാകുന്നൊരു രോഗബാല്യം…

By ivayana