രചന : S. വത്സലാജിനിൽ✍
ഉറങ്ങാൻ കിടന്നതാണ്!
പക്ഷേ സമ്മതിക്കുന്നില്ല.
വന്നു മുട്ടുന്നു.. തട്ടുന്നു…
പിന്നെ ആകവേ വാരിയണയ്ക്കുന്നു!
ശ്വാസം മുട്ടി ഞാനാകേ വശായി.
ഒടുവിൽ
ഒട്ടൊരു സ്വൈര്യക്കേടോടെ ചാടിയെണീറ്റ്,
അപ്പൊ തോന്നിയ ആശയങ്ങൾ ഓരോന്നും കുമ്പിട്ടിരുന്നു, കുനു’കുനെ എഴുതാൻ തുടങ്ങി..
“ഈ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല!
അതിനുള്ളിലെ ജീവിതങ്ങളും ബന്ധങ്ങളും, സ്വന്തങ്ങളും ഒന്നും!
എത്ര വെള്ള പൂശി എടുത്താലും….
മേനി നടിച്ചാലും…
വല്ലാത്തൊരു യാന്ത്രികത നമ്മെയെല്ലാം കീഴ്പ്പെടുത്തിക്കളഞ്ഞു…. ല്ലേ???
അതവിടെ നിൽക്കട്ടെ…
വായിക്കപ്പെടാതെ പോയൊരു പുസ്തകം
എവിടെയോ… എന്നെയും കാത്തിരിക്കുന്നു.
അതിനടുത്തേയ്ക്ക് എപ്പോഴാണ് ഞാനൊന്ന് എത്തിപ്പെടുക.
അതിനി ഒരു പക്ഷേ എന്റെ തന്നെ കഥാപുസ്തകം ആകുമോ…????
പ്രകാശനം നടത്താതെ…
കറുത്ത പുറം ചട്ടയിൽ വെളുത്ത അക്ഷരങ്ങളാൽ,
ഹൃദയം കൊണ്ട് ഞാൻ എഴുതിയ കഥകൾ..
ഓരോ എഴുത്തിലും
ഓരോ കുരിശു മരണങ്ങൾ!!
എനിക്ക് സമ്മാനമായി കിട്ടി.
ഇന്നിപ്പോൾ പേന കൈയിലെടുക്കാൻ പേടിയാണ്.
കൈയിലെടുത്താലോ..????
താന്തോന്നിയായൊരു കുട്ടിയെപ്പോലെ,
പിടിച്ച പിടിയാലേ
അതെന്നെ എങ്ങോട്ടൊക്കെ
വലിച്ചിഴച്ചു കൊണ്ടു പോകുമെന്ന്
അറിയില്ലല്ലോ..
പിടി വിടുവിക്കാനാവാതെ നിസ്സഹായതയോടെ വലിഞ്ഞു മുറുകി ഞാൻ ഞരങ്ങുമ്പോഴും,
അതെന്നെ പലപ്പോഴും കല്ലും മുള്ളും കുപ്പിചില്ലും നിറഞ്ഞ വഴികളിലൂടെ ഉരച്ചു കൊണ്ട് പോകുന്നു.
നീറ്റലോടെ ഞാൻ നിലവിളിക്കുന്നു.
എങ്കിലും
ചിലപ്പോൾ
സ്നേഹത്തിന്റെ പട്ട് മെത്തയിൽ കിടത്തി ഉറക്കുകയും താരാട്ട് പാട്ട് പാടുകയും ചെയ്യും.
എന്നാൽ മറ്റു ചിലപ്പോൾ
കണ്ടവരുടെയൊക്കെ പുരയിടത്തിൽ അതിക്രമിച്ചു കയറി, അവരുടെയൊക്കെ അട്ടഹാസങ്ങൾ കേൾപ്പിച്ചു തരും.
അതോടെ പേടിച്ചു (ചുമ്മാ…🤥)
പേനയെ മേലിൽ കൈ കൊണ്ട് തൊടില്ലെന്നു ശപഥം എടുക്കുകയും. ചെയ്യും
പക്ഷേ
ഭീഷ്മരെപ്പോലെയും,,
ബാലിയെപ്പോലെയും
കർണ്ണനെപ്പോലെയും
ആകാൻ എന്നെക്കൊണ്ടാകില്ലല്ലോ…..😜
ഒടുവിൽ
ഞാൻ തന്നെ പോയ്
കാലുപിടിച്ചു പതം പറഞ്ഞു
ഒക്കത്തെടുത്തുക്കൊണ്ട് വരും…
ഓരോ കഥയും എഴുതി,
ഭംഗിയായി
ഒരുക്കി വയ്ക്കുവാനായിട്ട്…..
പിന്നെ
ആ കഥ പറഞ്ഞു പറഞ്ഞു
ഉറങ്ങി വീഴുവാനായിട്ട്!!!
ഒരു നിമിഷം!
മനം നൊന്തു ഞാൻ കരഞ്ഞു പോകുന്നു!!
നീ ഇത്രേം ഭയങ്കരൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ!!
എങ്കിൽ… എങ്കിൽ
ഞാൻ എഴുതാതിരിക്കുമായിരുന്നില്ലേ..
അവയ്ക്കൊക്കെ
വെളിച്ചം അന്യമാണെങ്കിൽ…..