രചന : സുരേഷ് രാജ്✍

നിറമുള്ള കണ്ണുകൾ
പകരുന്നു നൊമ്പരം
അഴകുള്ള പുഞ്ചിരി
വൃണമാക്കി മാനസ്സം.

ജനിച്ചല്ലോ മക്കളെ
നിങ്ങളുമീ ഭൂമിയിൽ
ധരണിക്ക് നോവേകി
വളരുന്നു തെരുവിൽ.

ഒരുപിടി അന്നമോ
നിങ്ങൾക്ക് തന്നീടുകിൽ
അതിൽ രുചിയുടെ മാ
ധുര്യം നിങ്ങളറിവൂ.

കനവുകൾ അറിയാ-
ത്ത കനലുകൾ നിങ്ങൾ
അതിൽ ഉരുകാതെ പോ-
കുന്നു അധികാരികൾ.

അരുമകൾ പാതകം
എന്തു ചെയ്തു…ദൈവമെ!
എല്ലാം അറിവുള്ള നിയും
വിധിയെ പഴിക്കുന്നോ?

ആറടി മണ്ണിൻ അവ-
കാശികൾ നമ്മൾ,മറ്റ്-
ആരെയും തോല്പിക്കുന്ന
നരജഭോജി ജന്മം!

ഇഴ ജന്തുപോലും
മണ്ണിൽ കൃപയേകും നേരം
ഇരുളിന്റെ മറവിൽ
കൊല്ലാൻ കൊതിപ്പൂ നരർ.

കൃപയൊട്ടുമില്ലാതെ
വസിപ്പവർ മണ്ണിൽ കൃ
പയതു തേടുന്നത്
ഭവാനും ദഹിക്കുമോ?.

കരബലമുള്ളവർ
കവരേണ്ടതല്ലെ? ദുർ-
ബല കരങ്ങളുമ-
തു നാം ധർമ്മമാകണം.

വരവുണ്ടതാർക്കുമെ
ദുരിതങ്ങൾ നിനപ്പാ-
തെ! വന്നാൽ, അശരണ-
രാകുവാൻ വിധിയുള്ളോർ.

ധനമോഹമെന്നതിൽ
മനുജന്റെ ചെയ്തികൾ
ധരണിക്ക് പോലും ദു
രന്തങ്ങൾ നൽകീടവെ.

ക്ഷമ പോയ ധരണി
യും കൃപയതു വെടി
ഞ്ഞ് കലഹത്തിൽ പിന്നെ
സംഹാരം രചിക്കുന്നു.

ഇനിയൊന്നു ചിന്തിക്കൂ
മനുജാ നിന്നിലെ അഹ-
ന്തക്ക്,നീ തന്നെയാണ്
ബലിയായി തീർന്നതും.

എത്ര നാളെന്നറിയാ-
തെ ഭൂമിയിൽ അത്രമേൽ
പാതകം ചെയ്തുവല്ലോ
നമ്മളെന്നുമറിക.

നനവുള്ള കണ്ണുകൾ
കൃപതേടും മുന്നിൽ,അ
തുകണ്ടും നമ്മൾ നട
ക്കുന്നു മോദമോടെന്നും

അതിനുള്ള ശിക്ഷണം
ലഭിച്ചിടുമെന്നറി
വുള്ളോർ നരജന്മസു
കൃതം നന്മകൾ ചെയ്ക.

സുരേഷ് രാജ്.

By ivayana