ശ്രീകുമാർ ഉണ്ണിത്താൻ✍
ഫൊക്കാനയുടെ 2024 -2026 വർഷത്തെ അഡിഷണൽ ജോയിന്റ് ട്രഷർ ആയി പ്രശസ്‌ത സാഹിത്യകാരിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മില്ലി ഫിലിപ്പ് മത്സരിക്കുന്നു.
അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, സ്പെഷ്യൽ എഡ്യൂക്കേറ്റർ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസിൽവേനിയക്കാരുടെ അഭിമാനമായ മില്ലി ഫിലിപ്പ്. ഫൊക്കാനയുടെ പെൻസിൽവേനിയ റീജിയന്റെ റീജണൽ വിമെൻസ് ഫോറം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (MAP )യുടെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വനിതാ നേതാവായ മില്ലി ഫിലിപ്പ് ,മാപ്പിന്റെ ബോർഡ് മെമ്പർ ആയും മുന്ന് പ്രാവിശ്യം വിമൻസ് ഫോറം ചെയർപേഴ്സൺ ആയും പ്രവർത്തിച്ച അവർ ഫിലാഡൽഫിയ മേഘലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മാപ്പിലൂടെയാണ് ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമാകുന്നത്. ഈ മേഘലകളിലെ കല-സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമാണ് മില്ലി.
OICC നാഷണൽ വിമൻസ് ഫോറം ചെയർപേഴ്സൺ IOC ഫിലാഡൽഫിയ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ,IAPC ബോർഡ് മെംബേർ WMC റീജണൽ വിമൻസ് ഫോറം ചെയർപേഴ്സൺ തുടങ്ങി നിരവധി മേഘലകളിൽ പ്രവർത്തിച്ചു ട്രാക്ക് റെക്കോർഡുമായിട്ടാണ് അഡിഷണൽ ജോയിന്റ് ട്രഷർ ആയി മത്സരരംഗത്തേക്ക് വരുന്നത്.
വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന മില്ലി , സ്വന്തം ജീവിതത്തിലും കലയുടെ മൂർത്തീഭാവമാണ്. അമേരിക്കൻ മലയാള സാഹിത്യത്തിൽ മില്ലി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു . മില്ലി കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദനന്തര ബിരുദവും നേടി. ഇപ്പോൾ ചിൾഡ്രൻസ് ഫോർ നീഡിക്ക് വേണ്ടി സ്പെഷ്യൽ എഡ്യൂക്കേഷൻ എഡ്യൂക്കേറ്റർ ആയി സേവനം ചെയ്യുന്നു. ഫിലിപ്പ് ജോൺ ഭർത്താവുമൊത് ഫിലാഡൽഫിയായിൽ ആണ് താമസം .
ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ ഫൊക്കാന തയാർ എടുക്കുബോൾ മില്ലിയുടെ പ്രവർത്തനം മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫിലാഡൽഫിയ ഏരിയയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ മില്ലിയുടെ നോമിനേഷനെ പിൻന്താങ്ങുന്നു.
യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, മില്ലി ഫിലിപ്പിന്റെ മത്സരം യുവത്വത്തിന് ഒപ്പം സാഹിത്യ മേഘലക്ക് കൂടി കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെയും യുവതികളുടെയും ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാന ഡ്രീം പ്രോജക്‌റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫിലാഡൽഫിയ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ മില്ലിയെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി ജോയി ചക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ഷിബു എബ്രഹാം സാമുവേൽ , മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയി ബെന്‍ പോള്‍ എന്നിവർ മില്ലി ഫിലിപ്പിന് വിജയാശംസകൾ നേർന്നു