സ്നേഹം കൊണ്ട് മുറിവേറ്റ നേരങ്ങൾ
ചുറ്റിനും മുറിപ്പെടുത്തിയ മനുഷ്യര്
എന്നിട്ടും ഞാൻ സ്നേഹത്തിന്റെ ഭിക്ഷക്കാരിയാകുന്നു.
സ്നേഹത്തിന്റെ ഭിക്ഷക്കാരി.!
ഭിക്ഷ കിട്ടുമെന്ന് കരുതി കണ്ണുകളിൽ നൊമ്പരങ്ങളുടെ
വിഴിപ്പ് കെട്ടുകളും നിറച്ച് വെയ്ച്ച് ഞാനിവിടെ സ്വയം പരിതപിയ്ക്കുന്നു.
സമയം കടന്ന് പോയിട്ടും എനിയ്ക്കിത് വരെ ഭിക്ഷ കിട്ടിയില്ല…
അല്ല, സ്നേഹം കിട്ടിയില്ല……!
എങ്ങനെയാണ് ഭിക്ഷ വാങ്ങുകയെന്നറിയുമോ നിങ്ങൾക്ക്..?
ഞാൻ പറഞ്ഞ് തരാം…
സ്നേഹം കൊണ്ട് മുറിവേൽക്കാത്ത മനുഷ്യരോടൊക്കെ
എനിയ്ക്ക് സ്നേഹം തോന്നാറുണ്ട്.
കയ്യിലൊന്നുമുണ്ടാകരുത്.
ഒപ്പമാരുമുണ്ടാകരുത്
നോവിന്റെ എഴുത്ത് കുത്തുകൾ മാത്രമുള്ളിൽ വേണം,
ദേഹം മുഴുവനും ചോര പൊടിയണം
എന്നാൽ മുറിവുകളൊന്നുമവശേഷിക്കരുത്.
ഇനിയവശേഷിയ്ക്കുന്നുണ്ടെങ്കിൽ അവശേഷിപ്പിന്റെ
ആ മുറുവുകളിലേക്ക്
സൂക്ഷ്‌മതയോടെയൊന്നു നോക്കു,
സ്നേഹിച്ചതിന്റെ, കാത്തിരുന്നതിന്റെ,
കൊതിച്ച് പോയതിന്റെ,
പട്ടിണി കിടന്നതിന്റെ, ഉറക്കമുളച്ച രാത്രികളുടെ,
കരഞ്ഞു തീർത്ത പകലുകളുടെ,
സ്വപ്നം കണ്ട നേരങ്ങളുടെ അവശേഷിപ്പുകൾ
ഉൾവലിയുന്നത് കാണുന്നുണ്ടോ…?
ഉണ്ടാകും… തീർച്ചയാണ്…!
ആരുമില്ലാതെ ഒന്നുമില്ലാതെ
പ്രതീക്ഷയുടെ ഒരു തരി പ്രകാശം പോലും
കടന്ന് ചെല്ലാത്ത ഒരിടം നോക്കി
ഒരിയ്ക്കലും തിരിച്ച് വരില്ല എന്നുറപ്പുള്ളവരേയും കാത്ത് കൊണ്ട്
ഒരക്ഷരം മിണ്ടാതെ ഒറ്റ ഇരിപ്പിരിയ്ക്കണം…
ആദ്യമായ് ആവശ്യബോധത്തോടെ ചുറ്റിനും നോക്കണം.
നമുക്ക് നിഷേധിക്കപ്പെട്ടതും നഷ്ട്ടപ്പെട്ടതും
ആർക്കും വേണ്ടാതെ നമുക്ക് ചുറ്റും ആരൊക്കെയോ
വലിച്ചെറിയുന്നതും വച്ച് നീട്ടുന്നതും കാണാം.
ഹൃദയത്തിന്റെ ഒരു കഷ്ണമെടുത്ത് കയ്കളിൽ വെയ്ക്കണം.
.ഹൃദയത്തിന്റെ കഷ്ണമല്ലേ എടുത്തത്…
ഉറപ്പായും നോവുന്നുണ്ടാകും…..
സാരമില്ല,
ഇനി നോവാതിരിക്കാൻ ഒരുപക്ഷേ അത് ഉപകരിച്ചേക്കും..
പിന്നീട്, നിസ്സഹായതയോടെ ഈ ഭൂമിയേ നോക്കണം.
നൊന്ത് കൊണ്ട് നിങ്ങളും മനസ്സിലാക്കണം..
ചത്ത് ജീവിക്കുന്നത് എത്ര ദുഷ്കരമാണെന്ന്…!
എന്നാൽ, സ്നേഹം ഭിക്ഷയായ് തരാൻ പോലും ഒരാളുമുണ്ടാകരുത്…
പ്രതീക്ഷ വറ്റിയ കണ്ണുകളും ചിരി മാഞ്ഞ ചുണ്ടുകളും ബാക്കി വെയ്ക്കൂ…
ഒരുപക്ഷേ….. നിങ്ങൾക്കെങ്കിലും ഭിക്ഷ കിട്ടിയാലോ…
സ്നേഹം കിട്ടിയാലോ,…..!
സാരമില്ല, സ്നേഹമല്ലേ….
ഭിക്ഷയായി പോലും തരാൻ അയാൾക്ക്,..,….
അയാൾക്ക് സാധിക്കുന്നുണ്ടാകില്ല.
അയാളും പറഞ്ഞ് പറ്റിച്ചിരിയ്ക്കുന്നു.
എന്റെ കണ്ണിലൊരു യാചക വേഷമാണിന്നെന്റെ മനുഷ്യന് ,
മൗനം കൊണ്ടയാൾ അലഞ്ഞുതിരിഞ്ഞ് പെടഞ്ഞു യാജിക്കുകയാണ്.
ജീവിയ്ക്കുകയാണ്,…..
എനിയ്ക്ക് ചിരി വരുന്നു…
എന്റെ കണ്ണീർ വറ്റി പോയത് അയാൾക്ക് എങ്ങനെ മനസ്സിലാകാനാണ്.
അയാളിന്നും അലയുകയല്ലേ…..
യാജകവേഷത്തിൽ,
ദൂരങ്ങൾ താണ്ടി അകലങ്ങളിലേക്ക്……
അയാളിന്നും അലയുകയല്ലേ…….!
എനിയ്ക്കയാൾ നിഷേധിക്കപ്പെട്ട ഭിക്ഷയുടെ മാത്രം അവകാശിയ്ക്ക് വേണ്ടി…..
ഞാനിന്ന് മുതൽ സ്നേഹത്തേയും
ബലി കൊടുക്കും…..
സ്നേഹത്തേയും ബലി കൊടുക്കും
എന്റെ ജീവനും ബലി കൊടുക്കും
ഒടുക്കം ഞാനെന്റെ ജീവനും ബലി കൊടുക്കും…………
എന്റെ സ്നേഹത്തിന്റെ അവകാശി അകലങ്ങളിലാണെന്ന് .,,,,,,🖤

By ivayana